Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202428Sunday

ബംഗ്ലാദേശ് തെരുവിൽ ജനിച്ച് സ്റ്റുഡന്റ് വിസയിൽ യു കെയിലെത്ത്യ മോസ് ഹുസൈൻ ലണ്ടൻ മേയറാവാനുള്ള സാധ്യത തെളിഞ്ഞു; ടോറി പാർട്ടിയുടെ ഡാനിയൽ കോർസ്‌കിക്കെതിരെ ലൈംഗികാരോപണമുയർത്തി ടി വി സ്റ്റാഫ്; ലണ്ടൻ മേയർ തെരഞ്ഞെടുപ്പിന് ലൈംഗിക വിവാദം കൊഴുക്കുന്നു

ബംഗ്ലാദേശ് തെരുവിൽ ജനിച്ച് സ്റ്റുഡന്റ് വിസയിൽ യു കെയിലെത്ത്യ മോസ് ഹുസൈൻ ലണ്ടൻ മേയറാവാനുള്ള സാധ്യത തെളിഞ്ഞു; ടോറി പാർട്ടിയുടെ ഡാനിയൽ കോർസ്‌കിക്കെതിരെ ലൈംഗികാരോപണമുയർത്തി ടി വി സ്റ്റാഫ്; ലണ്ടൻ മേയർ തെരഞ്ഞെടുപ്പിന് ലൈംഗിക വിവാദം കൊഴുക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ദുരിത ബാല്യവും ദാരിദ്യവും ഇതുവരെ നിറഞ്ഞാടിയ ലണ്ടൻ മേയർ തെരഞ്ഞെടുപ്പിൽ ഇപ്പോൾ ലൈംഗികാരോപണങ്ങളും തലപൊക്കുന്നു. നമ്പർ 10 ഡൗണിങ് സ്ട്രീറ്റിൽ വെച്ച് ഡേവിഡ് കാമറൂണിന്റെ ഒരു അനുയായി, ലൈംഗിക ചുവയോടെ തന്നെ പിടിച്ചെന്ന ഒരു ടി വി താരത്തിന്റെ ആരോപണമാണ് മേയർ തെരഞ്ഞെടുപ്പിലെ അജണ്ടയിൽ മാറ്റം വരുത്തിയിരിക്കുന്നത്. കൺസർവേറ്റീവ് സ്ഥാനാർത്ഥിത്തത്തിന് മത്സരിക്കുന്ന ഡാനിയൽ കോർസ്‌കിക്കെതിരെ ആരോപണവുമായി മുന്നോട്ട് വന്നിരിക്കുന്നത് ഐ ടി ഡ്രാമ, വിക്ടോറിയയുടെ സ്രഷ്ടാവ് ഡെയ്സി ഗുഡ്വിൻ ആണ്.

ഏകദേശം ഒരു പതിറ്റാണ്ട് മുൻപ് നടന്ന ഈ ലൈംഗികാതിക്രമത്തെ ക്കുറിച്ച് ഗുഡ്വിൻ ഇതിനു മുൻപും പറഞ്ഞിട്ടുണ്ടെങ്കിലും ഡാനിയൽ കോർസ്‌കിയുടെ പേര് വെളിപ്പെടുത്തുന്നത് ഇതാദ്യമായാണ്. കോർസ്‌കി ഈ ആരോപണം ശക്തിയായി നിഷേധിക്കുകയാണ്. ലേബർ സ്ഥാനാർത്ഥി മേയർ സാദിഖ് ഖാനെതിരെ മാറ്റുരക്കാൻ, കൺസർവേറ്റീവ് സ്ഥാനാർത്ഥിപട്ടം ലഭിക്കാനായി മത്സരിക്കുന്ന മൂന്നുപേരിൽ ഒരാളാണ് ഡാനിയൽ കോർസ്‌കി. ഗുഡ്വിന്റെ ആരോപണം പുറത്ത് വന്നതോടെ ടോറികൾ സംഘടിപ്പിച്ച ഒരു സംവാദത്തിൽ നിന്നും, പകുതി വഴിക്ക് കോർസ്‌കി പിന്മാറിയിരുന്നു.

അതേസമയം, ഡെയ്ലി മെയ്ലിൽ എഴുതിയ ഒരു ലേഖനത്തിൽ 61 കാരിയായ ഗുഡ്വിൻ ഡൗണിങ് സ്ട്രീറ്റിൽ പോയ കാര്യവും ഒരു ടി വി ഷോയുടെ ആശയവുമായി ബന്ധപ്പെട്ട് കോർസ്‌കിയുമായി സംസാരിച്ച കാര്യവുമെല്ലാം വിശദമാക്കുന്നുണ്ട്. അതിന് രണ്ടാഴ്‌ച്ച മുൻപ് ഒരു സാമൂഹ്യ ഒത്തു ചേരലിൽ ഇരുവരും തമ്മിൽ കണ്ടിരുന്നു. അന്ന്, ചെറുകിട-ഇടത്തരം വ്യവസായ ശാലകളിലെ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് ട്രേഡ് ഡിപ്പാർട്ട്മെന്റ് നടത്തുന്ന പ്രവർത്തനങ്ങൾ ഒരു ഷോ ആക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും സംസാരിച്ചു എന്നും അവർ എഴുതുന്നുണ്ട്.

തന്നേക്കാൾ പ്രായക്കുറവുള്ളകോർസ്‌കി, താച്ചറുടെ വലിയൊരു ചിത്രം വെച്ച മുറിയിലേക്ക് തന്നെ നയിച്ചെന്നും, താൻ, ജെയിംസ് ബോണ്ട് സിനിമയിലെ നായികപോലെ സുന്ദരിയാണെന്ന് പറഞ്ഞെന്നും അവർ പറഞ്ഞു. എന്നാൽ, താൻ ടി വി ഷോയുമായ ബന്ധപ്പെട്ട വിഷയത്തിൽ മാത്രം കേന്ദ്രീകരിച്ച് സംസാരിക്കുകയായിരുന്നു എന്നും അവർ പറയുന്നു. സംസാരത്തിനു ശേഷം ഇരുവരും എഴുന്നേറ്റപ്പോൾ, തന്നെ ഞെട്ടിച്ചുകൊണ്ട് കോർസ്‌കി തന്റെ മാറിടത്തിൽ സ്പർശിച്ചു എന്നുമാണ് അവർ എഴുതിയിരിക്കുന്നത്.

താൻ ശബ്ദമുയർത്തിയപ്പോൾ കോർസ്‌കി കൈ പിൻവലിച്ചു എന്ന് പറഞ്ഞ ഗുഡ്വിൻ പക്ഷെ അന്ന് താൻ ഔപചാരികമായ പരാതിയൊന്നും നൽകിയില്ല എന്നും പറഞ്ഞു. 2017-ൽ റേഡിയോ ടൈംസിന് നൽകിയ ഒരു ലേഖനത്തിലൂടെയായിരുന്നു അവർ ആദ്യമായി ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ, തനിക്ക് നേരെ അനൗചിത്യപരമായ പെരുമാറിയ വ്യക്തി ആരാണെന്നത് അന്ന് അവർ വെളിപ്പെടുത്തിയിരുന്നില്ല.

എന്നാൽ, കോർസ്‌കി ലണ്ടൻ മേയർ പദത്തിനായി ശ്രമിക്കുന്നു എന്ന വാർത്ത കേട്ടപ്പോൾ പേര് വെളിപ്പെടുത്തണം എന്ന് തോന്നി എന്ന് ഗുഡ്വിൻ പറയുന്നു. കോർസ്‌കിയുടെ വാഗ്ദാനങ്ങളിൽ പ്രധാനമായത് ലണ്ടൻ നഗരത്തിൽ സ്ത്രീകൾക്ക് സുരക്ഷ ഉറപ്പ് വരുത്തും എന്നതാണ്. ഈ വിരോധാഭാസമാണ് സത്യം പുറത്തുകൊണ്ടു വരണമെന്ന തീരുമാനത്തിൽ തന്നെ എത്തിച്ചതെന്നും ഗുഡ്വിൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP