Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202403Friday

തീവ്രവാദ സ്വഭാവം ആരോപിക്കപ്പെട്ട എലത്തൂർ ട്രെയിൻ തീവയ്പിന്റെ തുടർച്ച; ഗുരുതര വീഴ്ചയെന്ന് ഇന്റലിജൻസ് നിഗമനം; കണ്ണൂരിൽ നടന്നത് തീവയ്‌പ്പ് തന്നെയാണെന്ന് സ്ഥിരീകരണം; അട്ടിമറിക്ക് പിന്നിലെ അജ്ഞാതനായി തെരച്ചിൽ; എട്ടാമത്തെ യാർഡിൽ സംഭവിച്ചത് അട്ടിമറി; ബോഗി കത്തിക്കലിന് പിന്നിൽ വൻ ആസൂത്രണം

തീവ്രവാദ സ്വഭാവം ആരോപിക്കപ്പെട്ട എലത്തൂർ ട്രെയിൻ തീവയ്പിന്റെ തുടർച്ച; ഗുരുതര വീഴ്ചയെന്ന് ഇന്റലിജൻസ് നിഗമനം; കണ്ണൂരിൽ നടന്നത് തീവയ്‌പ്പ് തന്നെയാണെന്ന് സ്ഥിരീകരണം; അട്ടിമറിക്ക് പിന്നിലെ അജ്ഞാതനായി തെരച്ചിൽ; എട്ടാമത്തെ യാർഡിൽ സംഭവിച്ചത് അട്ടിമറി; ബോഗി കത്തിക്കലിന് പിന്നിൽ വൻ ആസൂത്രണം

അനീഷ് കുമാർ

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഹാൾട്ട് ചെയ്തിരുന്ന ട്രെയിനിന്റെ ഒരു ബോഗി കത്തിനശിച്ച സംഭവം അട്ടിമറിയെന്ന തെളിയിക്കുന്നതിനുള്ള നിർണ്ണായകമായ സി.സി.സി.ടി. ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് മണിക്കൂറുകൾക്കുള്ളിൽ ലഭിച്ചു. കേന്ദ്ര അന്വേഷണ ഏജൻസി യുൾപ്പെടെ സംഭവത്തിൽ അന്വേഷണമാരംഭിച്ച സാഹചര്യത്തിൽ തീ വെച്ചയാളെ ഉടൻ പിടികൂടുമെന്നാണ് സൂചന. വൻ ആസൂത്രണത്തോടെയാണ് തീ കത്തിക്കൽ നടന്നതെന്നാണ് സൂചന.

എലത്തൂർ ട്രെയിൻ തീവയ്‌പ്പുമായി ബന്ധപ്പെട്ട് രണ്ടാം തവണ അന്വേഷണത്തിനായി എൻ ഐ എ കണ്ണൂരിൽ എത്താനുള്ള ഒരുക്കത്തിനിടെയാണ് വീണ്ടും തീവയ്പുണ്ടായതെന്ന കാര്യം ഏറെ ഗൗരവത്തോടെയാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ കാണുന്നത്. കണ്ണൂർ - ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്സ്‌പ്രസ് ട്രെയിനിന്റെ ഒരു ബോഗിയാണ് കത്തി നശിച്ചത്. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. ബുധനാഴ്ച രാത്രി 11 മണിയോടെ എത്തിയ ട്രെയിൻ എട്ടാമത്തെ യാർഡിൽ നിർത്തിയിട്ടതായിരുന്നു.

ഇതേ ട്രെയിനിൽ കഴിഞ്ഞ ഏപ്രിൽ രണ്ടിന് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയിരുന്നു. അന്ന് മൂന്ന്‌പേർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. മുഖ്യപ്രതി ഷാരൂഖ് സെയിഫി പിടിയിലായ കേസിൽ എൻ.ഐ.എഅന്വേഷണം നടത്തുന്നതിനിടെയാണ് ഇതേ ട്രെയിനിന് കണ്ണൂരിൽ വച്ച് അജ്ഞാതൻ തീ കൊളുത്തിയത്. സംഭവത്തിൽ റെയിൽവേ പൊലീസും ആർ.പി.എഫും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിൻ കത്തി നശിച്ചത് ഗുരുതരമായ വീഴ്‌ച്ചയായാണ് കണക്കാക്കുന്നത്.

സ്ഥലത്ത് സിആർപിഎഫ് ഉൾപെടെയുള്ളവർ ക്യാംപ് ചെയ്യുന്നുണ്ട്. തീവയ്‌പ്പ് നടത്തിയാളുടെ സി.സി.ടി.വി ദൃശ്യം ഇതിനിടെ പുറത്തു വന്നു. പെട്രോൾ കാനുമായി ഇയാൾ ട്രെയിനിന്റെ ബോഗിയിലേക്ക് കയറുന്നതും തീവെച്ച് പുറത്തിറങ്ങുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത് ദൂരെ നിന്നുള്ള ദൃശ്യമാണ് ലഭിച്ചത്. ഇയാളെ തിരിച്ചറിയുന്നതിനുള്ള അന്വേഷണം നടത്തിവരികയാണ് അക്രമത്തിന് പിന്നിൽ ഇതര സംസ്ഥാനക്കാരനാണോയെന്ന കാര്യവും അന്വേഷിച്ചു വരികയാണ്. എലത്തൂർ ട്രെയിൻ തീവയ്പിന്റെ തുടർച്ചയായി അതേ ട്രെയിനിന് നേരെ നടന്ന തീവയ്‌പ്പ് രഹസ്യാന്വേഷണ വിഭാഗം ഗുരുതരമായ വീഴ്‌ച്ചയായാണ് കണക്കാക്കുന്നത്.

തീവ്രവാദ സ്വഭാവം ആരോപിക്കപ്പെട്ട എലത്തൂർ ട്രെയിൻ തീവയ്പിന്റെ തുടർച്ചയാണോ ഇപ്പോൾ നടന്ന സംഭവ വികാസങ്ങളെന്നാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് അന്വേഷിക്കുന്നത്. റെയിൽവെസ്റ്റേഷനിൽ നിർത്തിയിട്ട കണ്ണൂർ - ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്സ്‌പ്രസിന് (16306) തീയിട്ട സംഭവത്തിൽ പെട്രോൾ കാനി ലാക്കി എത്തിയ അജ്ഞാതനാരെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ത്യൻ ഓയിൽ കോർപറേഷൻ സംഭരണശാലയുടെ സമീപത്തു നിന്നാണ് ഇയാൾ കന്നാസിലോ കുപ്പിയിലോ പെട്രോൾ വാങ്ങി വന്നതാണെന്നാണ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധി ശേഷം റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്‌സ് അനുമാനിക്കുന്നത്.

വ്യാഴാഴ്‌ച്ച പുലർച്ചെ ഒന്നരയ്ക്കുണ്ടായ തീപിടിത്തം അതീവ ഗുരുതരമായ സുരക്ഷാവീഴ്‌ച്ചയായാണ് കണക്കാക്കുന്നത്. സംഭവം റെയിൽവെ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടയുടൻ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്ററും അധികൃതരും അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ അഗ്‌നി രക്ഷാ സേന രാത്രി 2.20 ന് തീയണക്കുകയായിരുന്നു. മറ്റു കോച്ചുകളെ വേർപ്പെടുത്തിയിരുന്നതിനാൽ ഭാഗ്യത്തിന് തീ മറ്റു ബോഗികളിലേക്ക് പടർന്നില്ല. പുലർച്ചെ 5.10 ന് പുറപ്പെടെണ്ട വണ്ടിയാണിത്. ഏപ്രിൽ രണ്ടിന് രാത്രി 9.25 ന് ഏലത്തൂരിൽ ആലപ്പുഴ - കണ്ണൂർ എക്‌സിക്യൂട്ടീവ് (16307) തീവെച്ച സംഭവത്തിന് പിന്നാലെയാണ് ഇതേ ട്രെയിനിന്ന് നേരെ വീണ്ടും അക്രമം നടക്കുന്നത്.

2014 ഒക്ടോബർ 20 ന് പുലർച്ചെ 4.45 ന് കണ്ണൂർ - ആലപ്പുഴ എക്‌സ്‌ക്യുട്ടീവ് എക്സ്‌പ്രസിൽ യുവാവ് സ്ത്രീക്ക് നേരെ പെട്രോൾ ഒഴിച്ചു തീ കൊളുത്തിയിരുന്നു. പുറകിൽ നിന്ന് അഞ്ചാമത്തെ ബോഗിയിലായിരുന്നു അന്ന് സംഭവം. മലപ്പുറം കൊണ്ടോട്ടി കിടങ്ങല്ലൂർ സ്വദേശിനി ഫാത്തിമയാണ് (45) ഗുരുതരമായി പൊള്ളലേറ്റു മരിച്ചത്. ഇതോടെ മൂന്നാമത്തെ തീവയ്പാണ് ആലപ്പുഴ - കണ്ണൂർ എക്‌സിക്യൂട്ടിവി ന് നേരെ നടക്കുന്നത്. സാധാരണ ഹാൾട്ടിങ് ചെയ്യുന്ന ട്രെയിനുകളുടെ ബോഗികൾ ലോക്ക് ചെയ്യാറാണ് പതിവ്. എന്നാൽ എക്‌സിക്യുട്ടീവിന്റെ അകത്ത് തീപിടിച്ചത് ജനൽ വഴി പെട്രോൾ ഒഴിച്ചു തീവെച്ചതിനാലാണെന്നാണ് പ്രാഥമിക നിഗമനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP