Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202416Thursday

ബൊമ്മനും ബെല്ലിയും സംരക്ഷിച്ചുവന്ന കുട്ടിക്കൊമ്പൻ ചരിഞ്ഞു; മരണകാരണം കൃത്രിമപ്പാൽ ദഹിക്കാതെ വയറിളക്കമുണ്ടായത്

ബൊമ്മനും ബെല്ലിയും സംരക്ഷിച്ചുവന്ന കുട്ടിക്കൊമ്പൻ ചരിഞ്ഞു; മരണകാരണം കൃത്രിമപ്പാൽ ദഹിക്കാതെ വയറിളക്കമുണ്ടായത്

സ്വന്തം ലേഖകൻ

ഊട്ടി: ഓസ്‌കർ പുരസ്‌കാരം നേടിയ 'ദി എലിഫന്റ് വിസ്പറേഴ്‌സ്' ഹ്രസ്വചിത്രത്തിൽ കഥാപാത്രങ്ങളായ പാപ്പാൻ ദമ്പതികളായ ബൊമ്മനും ബെല്ലിയും സംരക്ഷിച്ചുവന്ന കുട്ടിക്കൊമ്പൻ ചരിഞ്ഞു. ഇന്നലെ ഉച്ചയോടെ തുടങ്ങിയ വയറിളക്കമാണു മരണകാരണമെന്നു പറയുന്നു. രാത്രി ഒരുമണിയോടെയാണ് അന്ത്യം.

മാർച്ച് 16നു ധർമപുരി ജില്ലയിൽ കിണറ്റിൽ വീണ കൊമ്പനെ രക്ഷിച്ചു മുതുമലയിൽ എത്തിക്കുകയായിരുന്നു. നാലുമാസം പ്രായമുള്ള കൊമ്പൻ പാപ്പാൻ ദമ്പതികളോടു നന്നായി ഇണങ്ങിയിരുന്നു. അമ്മയുടെ പാലിനു പകരം കൊടുക്കുന്ന കൃത്രിമപ്പാൽ ദഹിക്കാതെ പ്രതിപ്രവർത്തനം നടത്തിയതുമൂലം നിർജലീകരണം സംഭവിക്കുകയായിരുന്നെന്ന് ആനയെ പരിശോധിച്ച മുതുമലയിലെ ഡോക്ടർ രാജേഷ് കുമാർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP