Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

രാഹുൽ ഗാന്ധിയോട് വളരെ അടുപ്പമെങ്കിലും, വീർഭദ്ര സിങ്ങിനോടും കുടുംബത്തോടും എന്നും അകൽച്ച; വെള്ളിയാഴ്ച പ്രതിഭാ സിങ്ങിന്റെ അനുയായികൾ ബഹളം ഉണ്ടാക്കിയെങ്കിലും, ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണ പഴയ ആക്റ്റിവിസ്റ്റ് നേതാവിന്; ഹിമാചലിൽ സുഖ് വിന്ദർ സിങ് സുഖു മുഖ്യമന്ത്രിയാകും; അഗ്നിഹോത്രി ഉപമുഖ്യമന്ത്രി

രാഹുൽ ഗാന്ധിയോട് വളരെ അടുപ്പമെങ്കിലും, വീർഭദ്ര സിങ്ങിനോടും കുടുംബത്തോടും എന്നും അകൽച്ച; വെള്ളിയാഴ്ച പ്രതിഭാ സിങ്ങിന്റെ അനുയായികൾ ബഹളം ഉണ്ടാക്കിയെങ്കിലും, ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണ പഴയ ആക്റ്റിവിസ്റ്റ് നേതാവിന്; ഹിമാചലിൽ സുഖ് വിന്ദർ സിങ് സുഖു മുഖ്യമന്ത്രിയാകും; അഗ്നിഹോത്രി ഉപമുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ, പാർട്ടിയുടെ പ്രചാരണ സമിതി അദ്ധ്യക്ഷൻ ആയിരുന്ന സുഖ് വിന്ദർ സിങ് സുഖു മുഖ്യമന്ത്രിയാകും. 58 കാരനായ സുഖു ഹാമിർപൂർ ജില്ലയിലെ നദൗനിൽ നിന്നുള്ള എംഎൽഎയാണ്. 

നിയമസഭാ കക്ഷിയോഗത്തിന് ശേഷം ഹൈക്കമാൻഡ് നിരീക്ഷകൻ ഭൂപേഷ് ബാഘേലാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഞായറാഴ്ച രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ നടക്കും. നിലവിലെ പ്രതിപക്ഷ നേതാവ് മുകേഷ് അഗ്‌നിഹോത്രി ഉപമുഖ്യമന്ത്രിയാവും.

തന്നെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതിൽ സോണിയാ ഗാന്ധിയോടും രാഹുൽ ഗാന്ധിയോടും പ്രിയങ്കാ ഗാന്ധിയോടും സംസ്ഥാനത്തെ ജനങ്ങളോടും നന്ദി പറയുന്നതായി പ്രഖ്യാപനത്തിന് ശേഷം സുഖു പ്രതികരിച്ചു. തങ്ങളുടെ സർക്കാർ മാറ്റം കൊണ്ടുവരും. ഹിമാചലിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിക്കുക എന്നത് എന്റെ ഉത്തരവാദിത്തമായിരിക്കും. സംസ്ഥാനത്തിന്റെ വികസനത്തിനായി നമ്മൾ പ്രവർത്തിക്കുമെന്നും സുഖ്വീന്ദർ സിങ് സുഖു പ്രതികരിച്ചു.

ഹരിയാന പ്രദേശ് കോൺഗ്രസ് മുൻ പ്രസിഡന്റായ സുഖ് വിന്ദർ സിങ് സുഖു നാലുതവണ എംഎൽഎ ആയിട്ടുണ്ട്. രാഹുൽഗാന്ധിയോട് വളരെ അടുപ്പമുള്ള നേതാവാണ്. എന്നാൽ, കഴിഞ്ഞ വർഷം അന്തരിച്ച മുൻ മുഖ്യമന്ത്രി വീർഭദ്ര സിങ്ങുമായി വലിയ അടുപ്പത്തിലായിരുന്നില്ല സുഖു. വീർഭദ്രസിങ്ങിന്റെ ഭാര്യയും. സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷയുമായ പ്രതിഭ സിങ്ങാണ് സുഖുവിനെ മുഖ്യമന്ത്രിയാക്കുന്നതിനെ ശക്തമായി എതിർത്തത്.

രാജകുടുംബത്തിൽ പെട്ട വീർഭദ്ര സിങ്ങിനെക്കാൾ പലതും കൊണ്ടു വ്യത്യസ്തനാണ് സുഖ് വിന്ദർ സിങ് സുഖു. ഷിംലയിൽ ഹിമാചൽ പ്രദേശ് സർവകലാശാലയിൽ നാഷണൽ സ്റ്റുഡന്റ്‌സ് യൂണിയനെ 80 കളുടെ അവസാനം നയിച്ച നേതാവാണ് സുഖു. ഹിമാചലിൽ പ്രബല വിഭാഗമായ ഠാക്കുർ സമുദായത്തിൽ നിന്നുള്ളവരാണ് ഏറ്റവുമധികം തവണ മുഖ്യമന്ത്രിമാരായിട്ടുള്ളത്. ആ രീതി തുടർന്നതാണ് സുഖുവിന് നറുക്കു വീഴാൻ കാരണം. ലോക്‌സഭാംഗമായ പ്രതിഭയും ഈ വിഭാഗത്തിൽനിന്നാണെങ്കിലും മുഖ്യമന്ത്രിയാക്കിയാൽ അവർ ഒഴിയുന്ന സീറ്റിലേക്കും അവരെ നിയമസഭയിലേക്കു ജയിപ്പിക്കാനുമായി 2 ഉപതിരഞ്ഞെടുപ്പുകൾ കോൺഗ്രസിനു നേരിടേണ്ടി വരും.

2000 ത്തിൽ സംസ്ഥാന യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനായിരുന്നു സുഖു. മറ്റൊരു ജില്ലക്കാരനാണെങ്കിലും, ഷിംലയിൽ നിന്ന് രണ്ടുവട്ടം മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ജയിച്ചു. പിന്നീട് 2008 ൽ സംസ്ഥാന യൂണിറ്റ് സെക്രട്ടറിയാക്കി. ഇത് പടി പടിയായി ഉയർന്ന് സംസ്ഥാന അദ്ധ്യക്ഷൻ വരെയായി. പാർട്ടിയിലെ വിഭാഗീയതയെ തുടർന്ന് 2019 ൽ സുഖുവിനെ മാറ്റി കുൽദീപ് റാത്തോഡിനെ അദ്ധ്യക്ഷനാക്കി.

അതേസമയം, പ്രതിഭ സിങ്ങിനെ മുഖ്യമന്ത്രി ആക്കില്ലെന്ന് അറിഞ്ഞതോടെ, അവരുടെ അനുയായികൾ, പാർട്ടിയുടെ കേന്ദ്ര നിരീക്ഷകർ താമസിക്കുന്ന ഹോട്ടലിലിന് മുന്നിൽ പ്രതിഷേധമുയർത്തി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട് എംഎൽഎമാരിൽ ഭൂരിപക്ഷവും സുഖുവിനെ പിന്തുണച്ചതോടെയാണ് പ്രതിഭയ്ക്ക് സാധ്യത ഇല്ലാതായത്. കഴിഞ്ഞദിവസം ചേർന്ന നിയമസഭാകക്ഷിയോഗം, ഒറ്റവരി പ്രമേയത്തിലൂടെ തീരുമാനം ഹൈക്കാൻഡിന് വിട്ടിരുന്നു.

ഇന്നലത്തെ നിയമസഭാ കക്ഷിയോഗത്തിൽ കേന്ദ്ര നിരീക്ഷകരായി രാജീവ് ശുക്ല, ഭൂപീന്ദർ ഹൂഡ, ഭൂപേഷ് ബാഗേൽ എന്നിവർ പങ്കെടുത്തിരുന്നു. ഓരോ എംഎൽഎയോടും വ്യക്തിപരമായി സംസാരിച്ച് ആർക്കാണ് പിന്തുണ എന്ന് ആരാഞ്ഞു. ഷിംലയിൽ പ്രതിഭ സിങ്ങിന്റെ അനുയായികൾ കരുത്ത് കാട്ടി പ്രകടനം നടത്തിയതോടെയാണ് ഒറ്റവരി പ്രമേയം പാസാക്കി ഹൈക്കമാൻഡിന് തീരുമാനം വിട്ടത്.

കഴിഞ്ഞ വർഷം അന്തരിച്ച മുൻ മുഖ്യമന്ത്രി വീർഭദ്ര സിങ്ങിന്റെ ഭാര്യയാണ് പ്രതിഭ സിങ്. തിരഞ്ഞെടുപ്പിൽ മുഖ്യപ്രചാരകയായിരുന്നു പ്രതിഭ. ഈ വർഷമാദ്യം, പ്രതിഭയെ സംസ്ഥാന അദ്ധ്യക്ഷയായി തിരഞ്ഞെടുത്തിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് രണ്ടുസ്ഥാനാർത്ഥികൾ കൂടിയുണ്ടായിരുന്നു. സുഖ്വിന്ദർ സിങ് സുഖുവിനെ കൂടാതെ, മുകേഷ് അഗ്‌നിഹോത്രി, ഹർഷവർദ്ധൻ ചൗഹാൻ എന്നിവരും സമ്മർദ്ദം ചെലുത്തിയിിരുന്നു.

തന്റെ ഭർത്താവിന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും പേരിലാണ് കോൺഗ്രസ് പോരാടിയതും വിജയിച്ചതും എന്ന കാര്യം മറക്കരുതെന്ന് പ്രതിഭ സിങ് ഇന്നലെ ഓർമ്മിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ, സോണിയ ജിയും ഹൈക്കമാൻഡും പാർട്ടി ചുമതല ഏൽപ്പിച്ചതുകൊണ്ട് തനിക്ക് മുഖ്യമന്ത്രിയായി നാടിനെ നയിക്കാൻ കഴിയുമെന്നും അവർ പറഞ്ഞു. വീർഭദ്രസിങ്ങിന്റെ കുടുംബത്തെ അവഗണിക്കുന്നത് ശരിയായിരിക്കില്ലെന്നും, 40 സീറ്റുകൾ നേടിയത് ജനങ്ങൾക്ക് അദ്ദേഹത്തോടുള്ള വൈകാരിക അടുപ്പം കൊണ്ടാണെന്നും പ്രതിഭ സിങ് പറഞ്ഞു. അതേസമയം, എല്ലാവരെയും ഒന്നിച്ചുനിർത്തുക എന്നതിനാണ് മുൻഗണന എന്നും അവർ കൂട്ടിച്ചേർത്തു.

68 അംഗ ഹിമാചൽ നിയമസഭയിൽ 40 സീറ്റ് നേടിയാണ് കോൺഗ്രസ് ഭരണം തിരിച്ചു പിടിച്ചത്. കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ സുഖ്വിന്ദർ സിങ് സുഖു, നിലവിലെ കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് മുകേഷ് അഗ്‌നിഹോത്രി, നിലവിലെ പിസിസി പ്രസിഡന്റ് പ്രതിഭാ സിങ്ങ് എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി പദത്തിലേക്ക് ഉയർന്നു കേട്ടത്. മാണ്ഡിയിൽ നിന്നുള്ള ലോക്‌സഭാംഗമായ പ്രതിഭാ സിങ്ങ് നിയമസഭയിലേക്ക് മത്സരിച്ചിരുന്നില്ല. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP