Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

ഇനി സത്യസന്ധരെയും കൈക്കൂലിക്കാരെയും തിരിച്ചറിയാം; കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കാൻ വിജിലൻസ്; പട്ടിക തയ്യാറാക്കുക ഓഫീസർമാരുടെ ജീവിത രീതിവരെ പരിശോധിച്ച്; എല്ലാ വകുപ്പിലെയും താഴെത്തട്ടിലെ ഓഫിസ് വരെ രഹസ്യമായി അഭിപ്രായശേഖരണം നടത്താൻ വിജിലൻസ്

ഇനി സത്യസന്ധരെയും കൈക്കൂലിക്കാരെയും തിരിച്ചറിയാം; കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കാൻ വിജിലൻസ്; പട്ടിക തയ്യാറാക്കുക ഓഫീസർമാരുടെ ജീവിത രീതിവരെ പരിശോധിച്ച്; എല്ലാ വകുപ്പിലെയും താഴെത്തട്ടിലെ ഓഫിസ് വരെ രഹസ്യമായി അഭിപ്രായശേഖരണം നടത്താൻ വിജിലൻസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : കേരളത്തിലെ ഏറ്റവും സത്യസന്ധരായ സർക്കാർ ഉദ്യോഗസ്ഥരുടെയും ഏറ്റവും കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരുടെയും പട്ടിക തയാറാക്കാൻ പൊലീസ് വിജിലൻസ് തീരുമാനം.ഓരോ വകുപ്പിലും ജനങ്ങൾക്കു ലഭിക്കേണ്ട ഏതൊക്കെ സേവനങ്ങളിലാണു കൂടുതൽ അഴിമതിയെന്നും അതിന്റെ പഴുതുകൾ എന്തൊക്കെയെന്നും കണ്ടെത്തുകയാണ് ലക്ഷ്യം. കൈക്കൂലി സംബന്ധിച്ചു പരാതിയുള്ള ഓഫിസുകളിൽ മാത്രമല്ല, എല്ലാ വകുപ്പുകളുടെയും എല്ലാ ഓഫിസുകളിലും പരിശോധനയുണ്ടാകും.

എല്ലാ വകുപ്പിലെയും താഴെത്തട്ടിലെ ഓഫിസ് വരെ രഹസ്യമായി അഭിപ്രായശേഖരണം നടത്തി ജില്ലാതലത്തിൽ പട്ടിക തയാറാക്കും.ഔദ്യോഗികമായല്ലാതെ ഓഫിസുകളിൽ പോയി, അവിടെ വിവിധ ആവശ്യങ്ങൾക്കെത്തുന്ന ആളുകളുമായി സംസാരിച്ചാണ് ഉദ്യോഗസ്ഥരെക്കുറിച്ചു നിഗമനത്തിലെത്തേണ്ടതെന്നു നിർദേശിച്ചിട്ടുണ്ട്. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരുടെ ജീവിതരീതിയും സാമ്പത്തികാവസ്ഥയും സൗഹൃദങ്ങളും കൂടിക്കാഴ്ചകളും പരിശോധിക്കണം.

നിരീക്ഷിക്കാൻ സ്‌പെഷൽ ബ്രാഞ്ചിന്റെ കൂടി സഹായം വിജിലൻസ് എസ്‌പി ഉറപ്പാക്കണം. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ കുറഞ്ഞത് 3 മാസം നിരീക്ഷിക്കണം. സത്യസന്ധരായ ഉദ്യോഗസ്ഥരെ കണ്ടെത്തുമ്പോഴും നിരീക്ഷണം വേണം. അവർ മാതൃകയായി ഓഫിസുകളിൽ നടപ്പാക്കിയ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും വിജിലൻസ് എസ്‌പിമാർക്കു നിർദ്ദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ നാലുവർഷമായി കൈക്കൂലി കേസുകൾ വർധിക്കുന്നുവെന്ന കണക്കുകളുടെ കൂടി അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പിന്റെ നടപടികൾ. 2018ൽ കൈക്കൂലിക്കേസിൽ പിടിയിലായത് 18 ഉദ്യോഗസ്ഥരാണ്. 2019ൽ 17, 2020ൽ 24, 2021ൽ 30 എന്നിങ്ങനെയാണു കേസുകൾ. ഈ വർഷം ആദ്യ 4 മാസം തന്നെ 18 പേർ കൈക്കൂലിക്ക് അറസ്റ്റിലായി.

റവന്യു, റജിസ്‌ട്രേഷൻ, തദ്ദേശം തുടങ്ങി വകുപ്പുകളെക്കുറിച്ചാണു കൂടുതൽ പരാതികളെങ്കിലും എല്ലാ വകുപ്പുകളിലും വിജിലൻസ് പരിശോധന നടത്തും. വിജിലൻസിന്റെ കെണികൾ മനസ്സിലാക്കി, കൈക്കൂലിക്കാർ പണം കൈമാറ്റത്തിനു പുതിയ രീതികൾ അവലംബിക്കുന്നുണ്ട്. ഇക്കാര്യങ്ങളിലും ശ്രദ്ധ പതിപ്പിക്കണമെന്നു വിജിലൻസിനു നിർദേശമുണ്ട്.

5 വർഷത്തിലേറെ വിജിലൻസിൽ ജോലി ചെയ്ത എല്ലാ ഉദ്യോഗസ്ഥരെയും പൊലീസിന്റെ മറ്റു വിഭാഗങ്ങളിലേക്കു മാറ്റും. അതോടെ വിജിലൻസിലേക്കു പുതിയ മുഖങ്ങൾ വരും. വിജിലൻസ് ശക്തിപ്പെടുത്തിയാൽ മറ്റു വകുപ്പുകളിലും ശുദ്ധീകരണം നടക്കുമെന്നു വിലയിരുത്തിയാണ് അഴിച്ചുപണി. ചില ജില്ലകളിൽ വിജിലൻസ് പരിശോധന പോലും നടത്താതെ ഉഴപ്പുന്നതും അഴിച്ചുപണിക്കു കാരണമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP