Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202408Wednesday

കണ്ണടയെടുക്കാൻ മറന്ന് പോളിങ് ഓഫിസർ; ജനൽ വഴി വോട്ട് ചെയ്യാനെത്തി അണലി; വോട്ട് വൈകിച്ച് ഒരോരോ കാരണങ്ങൾ

കണ്ണടയെടുക്കാൻ മറന്ന് പോളിങ് ഓഫിസർ; ജനൽ വഴി വോട്ട് ചെയ്യാനെത്തി അണലി; വോട്ട് വൈകിച്ച് ഒരോരോ കാരണങ്ങൾ

സ്വന്തം ലേഖകൻ

മിക്ക ബൂത്തുകളിലും വോട്ട് വൈകിച്ച് ഓരോരോ കാരണങ്ങൾ. വോട്ടിങ് മെഷീൻ വളരെ സാവധാനത്തിൽ പ്രവർത്തിച്ചതിന് പുറമേ ഉദ്യോഗസഥ അലംഭാവവും വോട്ട് വൈകുന്നതിന് കാരണമായി. കൊല്ലത്ത് പോളിങ് ഓഫിസർ കണ്ണടയെടുക്കാൻ മറന്നുപോയതാണ് വോട്ടെടുപ്പ് വൈകിച്ചതെങ്കിൽ തൃശൂരിൽ ജനൽ വഴി ബൂത്തിലെത്തിയ അണലിയാണ് തടസ്സം സൃഷ്ടിച്ചത്.

കൊല്ലം പരവൂർ കോട്ടപ്പുറം എൽപി സ്‌കൂളിലെ പോളിങ് ഓഫിസർ ആണ് കണ്ണടയില്ലാതെ എത്തിയത്. കാഴ്ച ബുദ്ധിമുട്ട് നേരിട്ടതോടെ ആ ജോലി കൂടി പ്രിസൈഡിങ് ഓഫിസർക്ക് ചെയ്യേണ്ടി വന്നു. ഇതോടെ വോട്ടി വൈകുകയും വോട്ടർമാർക്ക് ഏറെ നേരം ക്യൂ നിൽക്കേണ്ടി വരികയും ചെയ്തു. അതേസമയം, കൊല്ലത്തെ കൊട്ടിയത്ത് കുന്നുവിള കശുവണ്ടി ഫാക്ടറിയിലെ ബൂത്തിലാകട്ടെ പ്രിസൈഡിങ് ഒാഫിസറുടെ അനുമതി ഇല്ലാതെ പോളിങ് ഒാഫിസർ അഞ്ചരയായപ്പോൾ സ്ഥലംവിട്ടു. വോട്ടർമാർ ക്യൂ നിൽക്കുന്നതിനിടെയാണ് ആൾ സ്ഥലംവിട്ടത്.

വോട്ടെടുപ്പിനു പ്രശ്‌നമുണ്ടാകാതെ മറ്റു പോളിങ് ഉദ്യോഗസ്ഥർ കൈകാര്യം ചെയ്‌തെങ്കിലും 3 മുന്നണികളുടെയും ഏജന്റുമാർ പരാതി നൽകി. തൃശൂർ ചാലക്കുടി പരിയാരം പഞ്ചായത്തിലെ ഫുഡ് ടെക്‌നോളജി കോളജ് ഹാളിൽ ക്രമീകരിച്ച ബൂത്തിലാണ് രാവിലെ പതിനൊന്നരയോടെ ജനൽ വഴി അണലി കയറിയത്. വനംവകുപ്പിനെ വിവരമറിയിച്ചതോടെ അവർ ഉടൻ എത്തി പാമ്പിനെ പിടികൂടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP