Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202430Tuesday

മലമ്പുഴയിൽ വിഎസിനെ പിന്തുണച്ചത് സമുദായ പരിഗണനയിൽ; അത് വി എസ് മറക്കരുതെന്ന് തുഷാർ വെള്ളാപ്പള്ളി

മലമ്പുഴയിൽ വിഎസിനെ പിന്തുണച്ചത് സമുദായ പരിഗണനയിൽ; അത് വി എസ് മറക്കരുതെന്ന് തുഷാർ വെള്ളാപ്പള്ളി

കോഴിക്കോട്: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മലമ്പുഴ നിയമസഭാ മണ്ഡലത്തിൽ വി എസ് അച്യുതാനന്ദനെ സഹായിച്ചത് സമുദായ പരിഗണന വച്ച് തന്നെയാണെന്ന് എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. പാർട്ടി എതിർത്തപ്പോൾ മലമ്പുഴയിൽ സഹായിച്ചത് ആരെന്ന് വി എസ് മറക്കരുത്. എസ്എൻഡിപി യോഗവുമായി സഹകരണമാകാമെന്ന സിപിഐ(എം) പി ബി നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

ആരോടും അയിത്തമില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഐ(എം) അടക്കം ഏത് പാർട്ടിയുമായും സഹകരിക്കും. എസ്.എൻ.ഡി.പിയുടെ സ്വതന്ത്ര സ്ഥാനാർത്ഥികളെ സഹായിച്ചാൽ തിരിച്ചും ധാരണയാകാം. ജയ സാധ്യതയുള്ള ആരുമായും എസ്.എൻ.ഡി.പി കൂട്ടുകൂടുമെന്നും തുഷാർ വ്യക്തമാക്കി.

പുതുതായി തുടങ്ങുന്ന കേന്ദ്ര സർവകലാശാലക്ക് ശ്രീനാരായണ ഗുരുവിന്റെ പേരിടുമെന്ന് ഉറപ്പ് ലഭിച്ചതായും തുഷാർ വെള്ളാപ്പള്ളി മാദ്ധ്യമങ്ങളെ അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP