Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'വോട്ട് ചെയ്തത് തൃണമൂലിന്, വി.വി.പാറ്റിൽ കാണിച്ചത് ബിജെപി ചിഹ്നം'; പോളിങ് ശതമാനത്തിലും വോട്ടിങ് യന്ത്രത്തിലും ക്രമക്കേട്; ബംഗാളിൽ ഇ.വി എം അട്ടിമറിയെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ്

'വോട്ട് ചെയ്തത് തൃണമൂലിന്, വി.വി.പാറ്റിൽ കാണിച്ചത് ബിജെപി ചിഹ്നം'; പോളിങ് ശതമാനത്തിലും വോട്ടിങ് യന്ത്രത്തിലും ക്രമക്കേട്; ബംഗാളിൽ ഇ.വി എം അട്ടിമറിയെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ്

ന്യൂസ് ഡെസ്‌ക്‌

കൊൽക്കത്ത: പശ്ചിമം ബംഗാൾ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഗുരുതര ആരോപണവുമായി തൃണമൂൽ കോൺഗ്രസ്. വോട്ടിങ് ശതമാനത്തിൽ വൈരുദ്ധ്യമുണ്ടെന്നും പലയിടത്തും വോട്ടിങ് യന്ത്രങ്ങൾ തകരാറിലായെന്നും തൃണമൂൽ ആരോപിച്ചു.

വോട്ടർമാരുടെ എണ്ണത്തിന് ആനുപാതികമായി പോളിങ് കാണിക്കുന്നില്ലെന്നും പലയിടത്തും ഇ.വി.എമ്മിൽ പ്രശ്നങ്ങൾ ഉണ്ടെന്നുമാണ് തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നത്.

തൃണമൂൽ കോൺഗ്രസിന് വോട്ട് ചെയ്തവർക്ക് വിവി പാറ്റിൽ നിന്നും ലഭിക്കുന്നത് ബിജെപിയുടെ ചിഹ്നം അച്ചടിച്ച സ്ലിപ്പ് ആണെന്നും തൃണമൂൽ കോൺഗ്രസ് ചൂണ്ടിക്കാട്ടി.

Shocking claim by voters which must be immediately looked into by @ECISVEEP and @CEOWestBengal.
Many voters in Kanthi Dakshin assembly seat allege that they voted for TMC but VVPAT showed them the BJP symbol. THIS IS SERIOUS! THIS IS UNPARDONABLE! pic.twitter.com/E0Bjjbc89y

— All India Trinamool Congress (@AITCofficial) March 27, 2021

കാന്തി ദക്ഷിൺ അസംബ്ലി മണ്ഡലത്തിൽ തൃണമൂൽ കോൺഗ്രസിന് വോട്ട് ചെയ്തവർക്കെല്ലാം വി.വി. പാറ്റിൽ നിന്നും ബിജെപിയുടെ ചിഹ്നമടങ്ങിയ സ്ലിപ്പാണ് ലഭിക്കുന്നതെന്നും ഇത് വളരെ ഗുരുതരമായ വിഷയമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉടനടി നടപടി സ്വീകരിക്കണമെന്നും ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് പറഞ്ഞു. ഇലക്ഷൻ കമ്മീഷനെ ടാഗ് ചെയ്തുകൊണ്ടാണ് തൃണമൂൽ കോൺഗ്രസ് ഔദ്യോഗിക പേജിൽ ഇക്കാര്യം അറിയിച്ചത്.

What is happening @ECISVEEP?!
Could you explain how voting percentage drastically reduced to half within a gap of just 5 minutes?!
Shocking!@CEOWestBengal, please look into this urgently! pic.twitter.com/LK1lSvKa8q

— All India Trinamool Congress (@AITCofficial) March 27, 2021

'എന്താണ് സംഭവിക്കുന്നത്? കേവലം 5 മിനിറ്റിനുള്ളിൽ വോട്ടിങ് ശതമാനം പകുതിയായി കുറയുന്നതായി കാണുന്നു. ഇത് എങ്ങനെയെന്ന് വിശദീകരിക്കാമോ? ഞെട്ടിക്കുന്ന കണക്കുകളാണ് ഇത്. അടിയന്തരമായി ഇത് പരിശോധിക്കണം, എന്നാണ് ട്വീറ്റിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യ ഇലക്ടറൽ ഓഫീസറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തൃണമൂൽ നേതാവ് സുദീപ് ബന്ധോപാധ്യായ താൻ ചില ആശങ്കകൾ കമ്മീഷനുമായി പങ്കുവെച്ചതായി അറിയിച്ചു.

294 അംഗ നിയമസഭയിലെ 30 മണ്ഡലങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. തൃണമൂൽ കോൺഗ്രസ് എംപി. ഡെറിക് ഒബ്രിയാൻ തിരഞ്ഞെടുപ്പ് കമ്മിഷന് കത്തെഴുതിയതായും ശനിയാഴ്ച ഉച്ചയ്ക്കു ശേഷം പാർട്ടി പ്രതിനിധി സംഘം തിരഞ്ഞെടുപ്പു കമ്മീഷനെ കാണുമെന്നും റിപ്പോർട്ടുകളുണ്ട്.

ബൂത്ത് ഏജന്റുമാരെ നിയമിക്കുന്ന രീതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഒരു മെമോറാണ്ടം സമർപ്പിച്ചിരുന്നു, അതിൽ ബന്ധപ്പെട്ട ബൂത്തിലെ വോട്ടർ ആയിരിക്കണം ബൂത്ത് ഏജന്റുമാർ ആയി ഇരിക്കേണ്ടത് എന്നത് മാറ്റണമെന്നും പകരം ആർക്ക് വേണമെങ്കിലും ഏത് ബൂത്തിലും ഏജന്റ് ആകാനുള്ള അനുമതി നൽകണമെന്നും അവർ ആവശ്യപ്പെട്ടതായി അറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'പുതിയ സംവിധാനം ഞങ്ങൾക്ക് സ്വീകാര്യമല്ല. അടുത്ത ഘട്ടത്തിൽ പോളിങ് ഏജന്റ് ബന്ധപ്പെട്ട പോളിങ് ബൂത്തിലെ വോട്ടർ തന്നെയായിരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം പരിശോധിക്കുമെന്ന് കമ്മീഷൻ ഉറപ്പു നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഔദ്യോഗിക കണക്കുകൾ പ്രകാരം, 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 85.4 ശതമാനം പോളിങ് ശതമാനം രേഖപ്പെടുത്തിയ സംസ്ഥാനത്ത് ഉച്ചയ്ക്ക് 12 വരെ 36 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP