Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

ബിക്കിനിയിലെത്തിയ മോഡലിന്റെ ഫോട്ടോ ലൈക്ക് ചെയ്ത് പോപ് ഫ്രാൻസിസിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജ്; അബദ്ധം മനസ്സിലാക്കിയതോടെ ലൈക്ക് പിൻവലിച്ച് ഒഫീഷ്യൽ പേജ്

ബിക്കിനിയിലെത്തിയ മോഡലിന്റെ ഫോട്ടോ ലൈക്ക് ചെയ്ത് പോപ് ഫ്രാൻസിസിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജ്; അബദ്ധം മനസ്സിലാക്കിയതോടെ ലൈക്ക് പിൻവലിച്ച് ഒഫീഷ്യൽ പേജ്

സ്വന്തം ലേഖകൻ

ബിക്കിനിയിലെത്തിയ മോഡലിന്റെ ഫോട്ടോയ്ക്ക് ലൈക്ക് അടിച്ച് പോപ് ഫ്രാൻസിസിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജ്. സ്‌കൂൾ പെൺകുട്ടിയുടെ വേഷത്തിൽ പാവാടയണിഞ്ഞ് അടിവസ്ത്രം കാണാവുന്ന തരത്തിലുള്ള വേഷത്തിലെത്തിയ മോഡലിന്റെ ഫോട്ടോയ്ക്കാണ് പോപ് ഫ്രാൻസിസിന്റെ ഔദ്യോഗിക പേജിൽ നിന്നും ലൈക്ക് കിട്ടിയത്.

ലൈക്ക് കിട്ടിയതിന് പിന്നാലെ തന്നെ സോഷ്യൽ മീഡിയ യൂസേഴ്‌സ് ഇത് കണ്ടെത്തുകയും സ്‌ക്രീൻ ഷോട്ട് എടുക്കുകയും ആയിരുന്നു. നതാലിയ ഗർബോട്ടോ എന്ന മോഡലിന്റെ ഫോട്ടോയ്ക്കാണ് പാപ്പയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിന്റെ ലൈക്ക് ലഭിച്ചത്. ശരീരം കാണുന്ന വിധത്തിൽ കുട്ടി പാവാട അണിഞ്ഞതാണ് നതാലിയയുടെ ചിത്രം.

274കാരിയായ ബ്രസീലിയൻ മോഡലിന്റെ ഫോട്ടോയ്ക്ക് 133,000 ലൈക്ക് ലഭിച്ചപ്പോൾ അതിൽ ഒന്ന് പോപ് ഫ്രാൻസിസിന്റെ ഔദ്യോഗിക പേജിന്റേതുമാകുക ആയിരുന്നു. അതേസമയം പാപ്പയുടെ ഔദ്യോഗിക പേജിൽ നിന്നും ലൈക്ക് ലഭിച്ചതിന്റെ സന്തോഷത്തിലാണ് നതാലിയ. തന്റെ ഇത്തരം ഫോട്ടോകൾ പോസ്റ്റ് ചെയ്യുന്നത് തന്റെ അമ്മ ഇഷ്ടപ്പെടുന്നില്ലെന്നും അതിനാൽ തന്നെ പാപ്പയുടെ ലൈക്ക് ലഭിച്ചതിൽ സന്തോഷമെന്നും നതാലിയ പറയുന്നു.

എന്നാൽ ഇപ്പോൾ ആ ലൈക്ക് ക്ലിയർ ചെയ്തിരിക്കുകയാണ്. അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് കരുതുന്നത്്. 20 ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് നതാലിയയ്ക്ക് ഇൻസ്റ്റഗ്രാമിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP