Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അരുണാചലിൽ‌ തീവ്രവാ​ദി ആക്രമണം; ഒരു ജവാന് വീരമൃത്യു

അരുണാചലിൽ‌ തീവ്രവാ​ദി ആക്രമണം; ഒരു ജവാന് വീരമൃത്യു

മറുനാടൻ ഡെസ്‌ക്‌

ഇറ്റാനഗർ: അസം റൈഫിൾസിന്റെ പട്രോൾ സംഘത്തിന് നേരെ തീവ്രവാദികളുടെ ഒളിയാക്രമണം. ആക്രമണത്തിൽ ഒരു ജവാൻവീരമൃത്യു വരിച്ചു. ഒരാൾക്ക് പരിക്കേറ്റിട്ടുമുണ്ട്. അരുണാചലിലെ തിറാപ് ജില്ലയിലാണ് സംഭവം. മരിച്ച ജവാൻ ആന്ധ്രപ്രദേശ് സ്വദേശിയാണെന്ന് റിപ്പോർട്ട്. നാഗ തീവ്രവാദ സംഘടനകളിൽ ഉൾപ്പെട്ട എൻ.എസ്.സി.എൻ-ഐ.എം എന്ന സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

മ്യാന്മർ അതിർത്തിക്കടുത്തുള്ള തിറാപിലെ ഖോൻസ ലാസു റോഡിലെ സാൻലിയം ജങ്ഷനിലാണ് സംഘത്തിന് നേരെ പതിയിരുന്നുള്ള ആക്രമണമുണ്ടായത്. പ്രദേശത്ത് വ്യാപക തിരച്ചിൽ നടത്തി വരികയാണെന്ന് അധികൃതർ അറിയിച്ചു. ഈ വർഷം ജൂണിൽ എൻ.എസ്.സി.എൻ-ഐ.എം എന്ന സംഘടനയിലെ ആറ് തീവ്രവാദികളെ അസം റൈഫിൾസ് കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് ഇന്ന് രാവിലെ നടന്ന ആക്രമണമെന്നും പറയപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP