Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

ഒമാനിൽ നാളെ മുതൽ എല്ലാവരും രാത്രി എട്ടിനു മുന്നേ വീടണഞ്ഞോളൂ... രാത്രി യാത്രകൾക്ക് പൂർണ നിരോധനം വരുന്നു; കൂടാതെ മറ്റനേകം നിയന്ത്രണങ്ങളും; നിയമലംഘകർക്ക് തക്കതായ ശിക്ഷയും ഉറപ്പ്

ഒമാനിൽ നാളെ മുതൽ എല്ലാവരും രാത്രി എട്ടിനു മുന്നേ വീടണഞ്ഞോളൂ... രാത്രി യാത്രകൾക്ക് പൂർണ നിരോധനം വരുന്നു; കൂടാതെ മറ്റനേകം നിയന്ത്രണങ്ങളും; നിയമലംഘകർക്ക് തക്കതായ ശിക്ഷയും ഉറപ്പ്

സ്വന്തം ലേഖകൻ

മസ്‌കത്ത്: ഉയരുന്ന കോവിഡ് വ്യാപനം കണക്കിലെടുത്ത് ഒമാൻ വീണ്ടും നിയന്ത്രണങ്ങളിലേക്ക്. നിരവധി നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിൽ പ്രധാനം രാത്രിയാത്രകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന പൂർണ വിലക്കാണ്. നാളെ ഒക്‌ടോബർ 11 മുതൽ ഒക്‌ടോബർ 24 വരെയാണ് സഞ്ചാരവിലക്ക് നിലവിലുണ്ടാവുക. ഇതനുസരിച്ച് രാത്രി എട്ടു മുതൽ പുലർച്ചെ അഞ്ചുവരെ ആളുകൾക്ക് പുറത്തിറങ്ങാൻ അനുമതിയുണ്ടാകില്ല.

ഈ സമയങ്ങളിൽ വ്യാപാര സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും അടച്ചിടുകയും വേണമെന്ന് ഒമാൻ ടെലിവിഷൻ പ്രസ്താവനയിൽ അറിയിച്ചു. ബീച്ചുകളിലേക്കും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവേശനം വിലക്കിയിട്ടുണ്ട്. ഇതോടൊപ്പം പ്രവർത്തനാനുമതി നൽകിയ ചില വാണിജ്യ പ്രവർത്തനങ്ങൾ അടക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യ മാർഗ നിർദേശങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ജനങ്ങൾ പ്രത്യേകിച്ച് യുവാക്കൾ കോവിഡ് പ്രതിരോധ നടപടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് സുപ്രീം കമ്മിറ്റി നിർദേശിച്ചു. കുടുംബപരമായതടക്കം എല്ലാവിധ ഒത്തുചേരലുകളിൽ നിന്നും വിട്ടുനിൽക്കണം. നിയമ ലംഘകർക്കെതിരെ അധികൃതർ നടപടി സ്വീകരിക്കുമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു. നിയമലംഘകരുടെ പേരുകളും ചിത്രങ്ങളും ബന്ധപ്പെട്ട അധികൃതർ പ്രസിദ്ധീകരിക്കുകയും ചെയ്യും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP