Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

രണ്ടുകോടി രൂപ കടത്താൻ ശ്രമിച്ച കാറിൽ നിന്നും 20 പവൻ സ്വർണവും കണ്ടെത്തി; ഷംസുദ്ദീൻ മുമ്പും പണവും സ്വർണവും കടത്തിയിട്ടുണ്ടെന്നും വെളിപ്പെടുത്തൽ

രണ്ടുകോടി രൂപ കടത്താൻ ശ്രമിച്ച കാറിൽ നിന്നും 20 പവൻ സ്വർണവും കണ്ടെത്തി; ഷംസുദ്ദീൻ മുമ്പും പണവും സ്വർണവും കടത്തിയിട്ടുണ്ടെന്നും വെളിപ്പെടുത്തൽ

മറുനാടൻ ഡെസ്‌ക്‌

കാസർകോട്: കണക്കിൽപെടാത്ത രണ്ടുകോടി രൂപ കടത്താൻ ശ്രമിച്ച കാറിൽ നിന്നും 20 പവൻ സ്വർണവും കണ്ടെത്തി. തിങ്കളാഴ്ച സന്ധ്യക്ക്‌ ഏഴുമണിയോടെയാണ് കാറിൽ കടത്തുകയായിരുന്ന 2,00,87,300 രൂപയും സ്വർണവും കുമ്പള എക്സൈസ് ഇൻസ്പെക്ടർ എൻ.നൗഫലും സംഘവും പിടിച്ചെടുത്തത്. പണം എണ്ണിത്തിട്ടപ്പെടുത്തിയതിനുശേഷം നടത്തിയ പരിശോധനയിലാണ് സ്വർണാഭരണങ്ങൾ കണ്ടെത്തിയത്.

മഞ്ചേശ്വരത്തെ രണ്ടുപേർക്ക് കൈമാറാനായി മംഗളൂരുവിൽനിന്ന് കടത്തുകയായിരുന്നു പണവും സ്വർണവുമെന്ന് പിടിയിലായ മഞ്ചേശ്വരം ഉദ്യാവറിലെ ഷംസുദ്ദീൻ അഹമ്മദ് (32) എക്സൈസിന് മൊഴിനൽകി. അഞ്ചുവർഷമായി മംഗളൂരു ദേർളക്കട്ടയിൽ താമസിക്കുന്ന ഷംസുദ്ദീൻ മുമ്പും പണവും സ്വർണവും കടത്തിയിട്ടുണ്ടെന്നും വെളിപ്പെടുത്തി. തുടർനടപടികൾക്കായി പ്രതിയെ ചൊവ്വാഴ്ച മഞ്ചേശ്വരം പൊലീസിന് കൈമാറി. പ്രതിയെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP