Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ചികിത്സാ പിഴവുണ്ടായെന്ന ആരോപണം പൊലീസിന് നേരിട്ട് അന്വേഷിക്കാൻ സാധിക്കില്ല; മെഡിക്കൽ ബോർഡിന്റെ നിഗമനം അനുസരിച്ചാകും തുടർ നടപടികൾ സ്വീകരിക്കുക; പരാതിക്കാരെയും ആരോപിതരെയും നേരിൽ കണ്ട് മൊഴിയെടുക്കും; വിശദമായ അന്വേഷണ റിപ്പോർട്ട് മെഡിക്കൽ ബോർഡിന് കൈമാറുമെന്ന് കോട്ടയം ഡിവൈഎസ്‌പി; ഏറ്റുമാനൂർ മിറ്റേര ഹോസ്പിറ്റലിൽ പ്രസവത്തിനിടെ അദ്ധ്യാപിക രക്തം വാർന്ന് മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്

ചികിത്സാ പിഴവുണ്ടായെന്ന ആരോപണം പൊലീസിന് നേരിട്ട് അന്വേഷിക്കാൻ സാധിക്കില്ല; മെഡിക്കൽ ബോർഡിന്റെ നിഗമനം അനുസരിച്ചാകും തുടർ നടപടികൾ സ്വീകരിക്കുക; പരാതിക്കാരെയും ആരോപിതരെയും നേരിൽ കണ്ട് മൊഴിയെടുക്കും; വിശദമായ അന്വേഷണ റിപ്പോർട്ട് മെഡിക്കൽ ബോർഡിന് കൈമാറുമെന്ന് കോട്ടയം ഡിവൈഎസ്‌പി; ഏറ്റുമാനൂർ മിറ്റേര ഹോസ്പിറ്റലിൽ പ്രസവത്തിനിടെ അദ്ധ്യാപിക രക്തം വാർന്ന് മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്

പ്രകാശ് ചന്ദ്രശേഖർ

കോട്ടയം: ഏറ്റുമാനൂർ തെള്ളകം മിറ്റേര ഹോസ്പിറ്റലിൽ പ്രസവത്തിനിടെ അദ്ധ്യാപിക രക്തം വാർന്ന് മരിച്ച സംഭവത്തിൽ മെഡിക്കൽ ബോർഡിന്റെ നിഗമനം അനുസരിച്ചായിരിക്കും തുടർനടപടികളെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന കോട്ടയം ഡി വൈ എസ് പി ആർ ശ്രീകുമാർ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഇതു സംമ്പന്ധിച്ച് ഫയൽ കൈയിൽക്കിട്ടിയതെന്നും അന്വേഷണം ആരംഭിച്ചതായും ഡിവൈഎസ്‌പി മറുനാടൻ മലയാളിയോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ടവരെ കണ്ട് മൊഴിയെടുക്കും. തുടർന്ന് ഇതെക്കുറിച്ച് വിശദമായി അന്വേഷണം നടത്തി റിപ്പോർട്ട് മെഡിക്കൽ ബോർഡിന് കൈമാറും. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടത്തി കേസ് ഫയൽ കോടതിക്ക് കൈമാറും. അദ്ദേഹം മറുനാടനോട് വ്യക്തമാക്കി.

ചിക്തസാപ്പിഴവുണ്ടായിട്ടുണ്ടെന്നാണ് ഈ കേസ്സിലെ പരാതിക്കാരുടെ പ്രധാന ആരോപണം. ഇത് പൊലീസിന് നേരിട്ട് ഉറപ്പിക്കാവുന്ന കാര്യമല്ല. ഇക്കാര്യം പരിശോധിക്കേണ്ടത് ഈ രംഗത്തെ വിദഗ്ധരാണ്. അതുകൊണ്ടാണ് വിവരങ്ങൾ ശേഖരിച്ച് മെഡിക്കൽ ബോർഡിന് കൈമാറാൻ ലക്ഷ്യമിട്ടിട്ടുള്ളത്. അദ്ദേഹം കൂട്ടിച്ചേർത്തു. പേരൂർ തച്ചനാട്ടേൽ അഡ്വ. ടിഎൻ രാജേഷിന്റെ ഭാര്യയും അരീപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപികയുമായ ജിഎസ് ലക്ഷ്മി (41) യാണ് കഴിഞ്ഞമാസം 24-ന് പ്രസവത്തെ തുടർന്ന് മരിച്ചത്. വൈകിട്ട് 4.30 തോടെയായിരുന്നു പ്രസവം. പെൺകുഞ്ഞാണ് പിറന്നിട്ടുള്ളതെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നും ലേബർ റൂമിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ ബന്ധുക്കളെ അറിയിച്ചിരുന്നു.

ഇതിന് പിന്നാലെ 5.30 -തോടെ രക്തസ്രാവത്തെത്തുടർന്ന് ലക്ഷി അവശനിലയിലാണെന്ന വിവരമാണ് കുട്ടി പിറന്ന സന്തോഷം പങ്കിട്ടിരുന്ന ബന്ധുക്കളുടെ കാതുകളിലെത്തിയത്.രക്തസ്രാവം നിലയ്ക്കാത്തതിനാൽ ഗർഭപാത്രം നീക്കിയെന്നും ഇതിനിടെ രണ്ട് തവണ ഹൃദയസ്തംഭനം ഉണ്ടായെന്നും 7.30 തോടെ ഡോക്ടർ അറിയിച്ചുവെന്നും താമസിയാതെ ലക്ഷമി മരണപ്പെട്ടതായി ആശുപത്രി അധികൃതർ സ്ഥിരീകരിക്കുകയായിരുന്നെന്നുമാണ് ബന്ധുക്കൾ ഏറ്റുമാനൂർ പൊലീസിന് നൽകിയ മൊഴിയിൽ സൂചിപ്പിച്ചിട്ടുള്ളത്. 23-നാണ് ലക്ഷ്മിയെ തെള്ളകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഡോക്ടറുടെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണ് ലക്ഷമി രക്തം വാർന്ന് മരിക്കാൻ കാരണമെന്നാണ് ബന്ധുക്കളുടെ പ്രധാന ആരോപണം. ഏറ്റുമാനൂർ പൊലീസ്,
ആശുപത്രിയിലുണ്ടായിരുന്ന ബന്ധുവിന്റെ മൊഴിപ്രകാരമാണ് ഈ സംഭവത്തിൽ കേസെടുത്തിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ ലോക്കൽ പൊലീസ് പ്രാഥമീക അന്വേഷണം നടത്തിയിരുന്നു. ചികിത്സാവീഴ്‌ച്ച സംമ്പന്ധിച്ച് പരാതി ഉയർന്നിട്ടുള്ള സാഹചര്യത്തിലാണ് അന്വേഷണം ഡി വൈ എസ് പിക്ക് കൈമാറിയിട്ടുള്ളതെന്നാണ് അറിയുന്നത്.

ഒരു മണിക്കൂറോളം രക്തം വാർന്നുപോയിട്ടും ഇക്കാര്യം ഡോക്ടർ തങ്ങളെ അറിയിച്ചില്ലന്നും ഇത് അറിഞ്ഞിരുന്നെങ്കിൽ ൽ സമീപത്തെ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റി ലക്ഷമിയുടെ ജീവൻ രക്ഷിക്കാമായിരുന്നു എന്നും അടിയന്തിര സാഹചര്യം ഉണ്ടായാൽ രക്തത്തത്തിനുവേണ്ടി സമീപത്തുള്ള മറ്റാശുപത്രിളെ ആശ്രയിക്കുകയാണ് ഈ ആശുപത്രിഅധികൃതരുടെ രീതിയെന്നും ഈയവസരത്തിൽ വേണ്ടുവോളം രക്തം ലഭിച്ചില്ലങ്കിൽ രോഗിയുടെ ജീവൻ നഷ്ടപ്പെട്ടേക്കാവുന്ന സാഹചര്യം വരെ ഇവിടെ നിലവിലുണ്ടെന്നും ഇവർ ആരോപിയിക്കുന്നു.

ഒരു ലക്ഷ്വറി ഹോട്ടൽ പോലെ തോന്നിപ്പിക്കുന്ന ഈ ആശുപത്രിയിൽ എല്ലാ സൗകര്യങ്ങളും ഉണ്ടന്നന്നാണ് പുറമെ പ്രചരിച്ചിട്ടുള്ള വിവരമെന്നും എന്നാൽ അടിയന്തര സാഹചര്യം നേരിടുന്നതിനാവശ്യമായ കാത്ത്ലാബ് ഉൾപ്പെടെയുള്ള വിദഗ്ധ ചികത്സാ സംവിധാനങ്ങളോ ഇത്തരം ഘട്ടങ്ങളിൽ പ്രയോജനപ്പെടുത്താവുന്ന ഉപകരണങ്ങളോ ഇവിടെ ഇല്ലന്നും ഇത്തരം സാഹചര്യത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചാൽ പോലും രോഗികൾ രക്ഷപെട്ട ചരത്രമുണ്ടെന്നുമാണ് ലക്ഷമിയുടെ ബന്ധുക്കൾ ചൂണ്ടികാണിക്കുന്നത്.

ലക്ഷിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള ബന്ധുക്കളുടെ ആരോപണങ്ങളിൽ പ്രതികരിക്കാനില്ലന്നും ആശുപത്രിയുലെത്തുന്ന ഒരു രോഗിക്ക് നൽകാൻ കഴിയുന്ന എല്ലാപരിചരണവും ചികത്സയും ഇവർക്കും നൽകിയിട്ടുണ്ടെന്നും പൊലീസ് അന്വേണവുമായി സഹകരിക്കുമെന്നും മിറ്റേര ഹോസ്പിറ്റൽ പി ആർ ഒ ക്രിസ്സ് ജോസ് മാത്യു പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP