Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

സമൂഹ അടുക്കളയിൽനിന്ന് അനർഹർക്ക് ഭക്ഷണം നൽകിയാൽ ഉദ്യോഗസ്ഥർ കുടുങ്ങും; കർശന നടപടിക്കൊരുങ്ങി സർക്കാർ

സമൂഹ അടുക്കളയിൽനിന്ന് അനർഹർക്ക് ഭക്ഷണം നൽകിയാൽ ഉദ്യോഗസ്ഥർ കുടുങ്ങും; കർശന നടപടിക്കൊരുങ്ങി സർക്കാർ

സ്വന്തം ലേഖകൻ

കൊല്ലം: സമൂഹ അടുക്കളയിൽനിന്ന് ഭക്ഷണം അനർഹർക്ക് നൽകിയാൽ ഉദ്യോഗസ്ഥർ കുടുങ്ങും. സർക്കാർ കർശന നടപടിക്കൊരുങ്ങുന്നു. സൗജന്യഭക്ഷണം നൽകേണ്ട വിഭാഗങ്ങളെ സംബന്ധിച്ച് സർക്കാർ നിർദ്ദേശം നൽകിയിരുന്നെങ്കിലും പല ഗ്രാമപ്പഞ്ചായത്തുകളും അത് പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് സർക്കാർ കർശന നടപടിയിലേക്ക് കടക്കുന്നത്.

ഗ്രാമപ്പഞ്ചായത്തുകൾ തയ്യാറാക്കിയ സൗജന്യ ഭക്ഷണത്തിന് അർഹരായവരുടെ പട്ടിക അതത് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ വാങ്ങണം. പട്ടികയ്ക്ക് പുറത്തുള്ളവർക്ക് ഭക്ഷണം നൽകുന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ ബാധ്യതയായി കണക്കാക്കും. വിതരണം ചെയ്ത ഭക്ഷണവും പഞ്ചായത്തുകൾ തയ്യാറാക്കിയ പട്ടികയും ഒത്തുനോക്കി അപാകങ്ങൾ പരിഹരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

സൗജന്യ ഭക്ഷണത്തിന് അർഹരായവരുടെ പട്ടിക പഞ്ചായത്തിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ ഉറപ്പുവരുത്തണമെന്നും നിർദേശിച്ചു. ഗ്രാമപ്പഞ്ചായത്തിന് ദുരന്തനിവാരണ ഫണ്ടിൽനിന്ന് തിരികെ ലഭിക്കേണ്ട തുക സംബന്ധിച്ചും സൗജന്യ ഭക്ഷണം നൽകിയവരുടെ വിവരവും പ്രത്യേകമായി രജിസ്റ്റർ തയ്യാറാക്കി സൂക്ഷിക്കണം. ബന്ധപ്പെട്ട പെർഫോമൻസ് ഓഡിറ്റ് യൂണിറ്റുകൾ ഈ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

സമൂഹ അടുക്കളയുടെ പൂർണ നിയന്ത്രണം തദ്ദേശ സ്ഥാപനങ്ങൾക്കായിരിക്കുമെന്ന് കഴിഞ്ഞദിവസം സർക്കാർ വ്യക്തമാക്കിയിരുന്നു. ഉച്ചയൂണിനുള്ള ചെലവ് സ്‌പോൺസർഷിപ്പിലൂടെയോ സംഭാവനയിലൂടെയോ ആണ് കണ്ടെത്തുന്നത്. ഇതിന് കഴിഞ്ഞില്ലെങ്കിൽ തദ്ദേശ സ്ഥാപനങ്ങളുടെ തനത് വികസന ഫണ്ടുകളിൽനിന്ന് തുക അനുവദിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP