Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മൂന്ന് വയസുകാരനുമായി യുവതി വീട് വിട്ടിറങ്ങിയത് ഫേസ്‌ബുക്ക് പ്രണയം തലയ്ക്ക് പിടിച്ചതോടെ; കാമുകനുമായും കലഹം പതിവായതോടെ യുവതിക്ക് നഷ്ടമായത് സ്വന്തം മകനെയും; കാമുകിയുടെ മകനെ ഫാറൂഖ് കൊലപ്പെടുത്തിയത് തല്ലിയും നിലത്തിട്ട് ചവിട്ടിയും

മൂന്ന് വയസുകാരനുമായി യുവതി വീട് വിട്ടിറങ്ങിയത് ഫേസ്‌ബുക്ക് പ്രണയം തലയ്ക്ക് പിടിച്ചതോടെ; കാമുകനുമായും കലഹം പതിവായതോടെ യുവതിക്ക് നഷ്ടമായത് സ്വന്തം മകനെയും; കാമുകിയുടെ മകനെ ഫാറൂഖ് കൊലപ്പെടുത്തിയത് തല്ലിയും നിലത്തിട്ട് ചവിട്ടിയും

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: മൂന്ന് വയുകാരനെ തല്ലിക്കൊന്നത് അമ്മയുടെ കാമുകൻ. സംഭവത്തിൽ പ്രതിയായ ഫാറുഖ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആന്ധ്രാപ്രദേശിലെ കുർണൂലിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. തന്റെ കമുകിയായ യുവതിയെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ചതിനാണ് യുവതിയുടെ മൂന്ന് വയസുള്ള മകനെ തല്ലിയും തറയിലിട്ട് ചവിട്ടിയും യുവാവ് കൊലപ്പെടുത്തിയത്. ഭർത്താവിനെ ഉപേക്ഷിച്ച് കുട്ടിയുമായി യുവതി ആറ് മാസം മുമ്പാണ് ഫാറുഖിനൊപ്പം താമസം ആരംഭിച്ചത്.

നിർമ്മാണ തൊഴിലാളിയായ ഫാറൂഖും മരിച്ച കുട്ടിയുടെ അമ്മയായ യുവതിയും കുർണൂലിൽ ഒരുമിച്ചായിരുന്നു താമസം. ആറ് മാസം മുമ്പ് ഫേസ്‌ബുക്കിലൂടെ അടുപ്പത്തിലായ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. പ്രണയം ഭർത്താവ് അറിഞ്ഞതോടെ വീട്ടിൽ പ്രശ്നങ്ങൾ ആരംഭിച്ചു. യുവാവുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ഭർത്താവ് ആവശ്യപ്പെട്ടെങ്കിലും യുവതി തയ്യാറായില്ല. ഇതോടെ ഭർത്താവിനെ ഉപേക്ഷിച്ച് മൂന്നു വയസ്സുള്ള മകനുമായി യുവതി വീട് വിട്ടിറങ്ങി. തുടർന്ന് ഫാറൂഖിനൊപ്പം കുർണൂലിൽ താമസവും ആരംഭിച്ചു.

ഞായറാഴ്ച രാത്രി ഫാറൂഖും യുവതിയും തമ്മിൽ വഴക്കുണ്ടായതായി പൊലീസ് പറഞ്ഞു. വഴക്കിനിടെ ഫാറൂഖ് യുവതിയെ മർദിച്ചു. അമ്മയെ മർദിക്കുന്നത് കണ്ട മൂന്ന് വയസ്സുകാരൻ ഉറക്കെ കരയുകയും അമ്മയെ രക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തു. ഒരു ചെറിയ വടി കൊണ്ട് കുട്ടി ഫാറൂഖിനെ അടിച്ചു. ഇതോടെയാണ് യുവാവ് മൂന്ന് വയസ്സുകാരനെതിരെ തിരിഞ്ഞത്. തന്നെ അടിച്ചതിൽ കുപിതനായ ഫാറൂഖ് കുട്ടിയെ പിന്നീട് പൊതിരെ തല്ലുകയും തറയിലിട്ട് ചവിട്ടുകയും ചെയ്തു.

പരിക്കേറ്റ് അവശനായ കുട്ടിയെ പിന്നീട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ടിന് ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. കസ്റ്റഡിയിൽ എടുത്ത ഫറൂഖിനെ പൊലീസ് ചോദ്യംചെയ്ത് വരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP