Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

മൂന്ന് സെന്റ് ഭൂമിയിൽ ചെറിയ വീട്; കഴിഞ്ഞ പ്രളയത്തിൽ വീട് 70 ശതമാനത്തോളം തകർന്നു; പലവട്ടം വില്ലേജ് ഓഫീസിൽ കയറി ഇറങ്ങിയെങ്കിലും അടിയന്തര സഹായമായ 10,000 രൂപ പോലും കിട്ടിയില്ല; ഭാര്യയ്ക്കും രണ്ടുമക്കൾക്കുമൊപ്പം കഴിഞ്ഞിരുന്നത് സുഹൃത്തുക്കൾ കെട്ടിക്കൊടുത്ത താൽക്കാലിക ഷെഡ്ഡിലും; ഒടുവിൽ എല്ലാം ചുവപ്പുനാടയിൽ കുരുങ്ങിയപ്പോൾ മനം മടുത്ത് ജീവനൊടുക്കി; വയനാട്ടിലെ സനിലിന്റെ മരണം ലൈഫ് പദ്ധതി സർക്കാർ കൊട്ടിഘോഷിക്കുമ്പോൾ; പ്രതിഷേധവുമായി നാട്ടുകാർ

മൂന്ന് സെന്റ് ഭൂമിയിൽ ചെറിയ വീട്; കഴിഞ്ഞ പ്രളയത്തിൽ വീട് 70 ശതമാനത്തോളം തകർന്നു; പലവട്ടം വില്ലേജ് ഓഫീസിൽ കയറി ഇറങ്ങിയെങ്കിലും അടിയന്തര സഹായമായ 10,000 രൂപ പോലും കിട്ടിയില്ല; ഭാര്യയ്ക്കും രണ്ടുമക്കൾക്കുമൊപ്പം കഴിഞ്ഞിരുന്നത് സുഹൃത്തുക്കൾ കെട്ടിക്കൊടുത്ത താൽക്കാലിക ഷെഡ്ഡിലും; ഒടുവിൽ എല്ലാം ചുവപ്പുനാടയിൽ കുരുങ്ങിയപ്പോൾ മനം മടുത്ത് ജീവനൊടുക്കി; വയനാട്ടിലെ സനിലിന്റെ മരണം ലൈഫ് പദ്ധതി സർക്കാർ കൊട്ടിഘോഷിക്കുമ്പോൾ; പ്രതിഷേധവുമായി നാട്ടുകാർ

മറുനാടൻ മലയാളി ബ്യൂറോ

കൽപ്പറ്റ: ലൈഫ് പദ്ധതി പ്രകാരം കേരളത്തിൽ രണ്ടു ലക്ഷം വീടുകൾ പൂർത്തീകരിച്ചതിന്റെ പ്രഖ്യപനം നടന്നതിന്റെ തൊട്ടുപിന്നാലെ വയനാട്ടിൽ വീടില്ലാത്ത യുവാവ് തൂങ്ങിമരിച്ചത് സർക്കാരിന് ക്ഷീണമായി. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ പള്ളിക്കവല മൂഞ്ഞനാലിൽ സനിൽ (42)ആണ് സ്ഥലത്തെ താത്കാലിക ഷെഡ്ഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. 2019 ഓഗസ്റ്റ് മാസത്തിലുണ്ടായ പ്രളയത്തിലാണ് സനിലും കുടുംബവും താമസിച്ച വീട് തകർന്നത്. ഇന്നലെ വൈകീട്ടാണ് സനിലിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. വീട് നഷ്ടമായത് കഴിഞ്ഞ വർഷത്തെ പ്രളയത്തിലാണ്.

സനിൽ കടുത്ത നിരാശയിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. 2019 ലെ പ്രളയത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടായത് വൈത്തിരി താലൂക്കിലാണ്. വൈത്തിരി താലൂക്കിലെ മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ മുഞ്ഞനാലിലാണ് സനിലിന്റെ വീട്. മൂന്ന് സെന്റ് ഭൂമിയിൽ ചെറിയ വീടാണ് ഉണ്ടായിരുന്നത്. വീട് 70 ശതമാനത്തോളം പ്രളയത്തിൽ തകർന്നു. എന്നാൽ, സനിലിന്റെ കൈവശം കൈവശാവകാശ രേഖ അടക്കം ഒന്നുമില്ലാതിരുന്നതിനാൽ ലൈഫ് പദ്ധതിയിൽ ചേർക്കുന്നതിന് തടസ്സം നേരിട്ടു. പ്രളയദുരിതാശ്വാസ സഹായവുമായി ബന്ധപ്പെട്ട് അധികൃതർ പലവട്ടം മേഖലയിൽ എത്തിയെങ്കിലും, സുനിലിന്റെ കുടുംബത്തിന് സഹായമൊന്നും കിട്ടിയതയായി വിവരമില്ല. തൃക്കൈപ്പറ്റ വില്ലേജ് ഓഫീസിലടക്കം സനിൽ പലവട്ടം ഇതുമായി ബന്ധപ്പെട്ട് കയറിയിറങ്ങിയതായി പറയുന്നു.

അതേസമയം, 2018 ലു , 2019ലും പ്രളയനാശത്തിൽ പെട്ടവർക്കുള്ള അടിയന്തരധനസഹായമായി 10,000 രൂപ എല്ലാവർക്കും വിതരണം ചെയ്തതായാണ് സർക്കാർ ഭാഷ്യം. ഈ കുടുംബത്തിന് അടിയന്തര സഹായമായ 10,000 രൂപ പോലും കിട്ടിയില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ആ തുകയടക്കം സനിലിന്റെ അക്കൗണ്ടിലേക്ക് വരുമെന്ന് അധികൃതർ വാഗ്ദാനം ചെയ്തിരുന്നുവെന്നും നടപടിയൊന്നും ഉണ്ടായില്ല. സഹായം കിട്ടാതെ വന്നതോടെ സുഹൃത്തുക്കളുടെ പിന്തുണയോടെ നിർമ്മിച്ച ഷെഡ്ഡിലാണ് സനിൽ കഴിഞ്ഞിരുന്നത്. ഈ ഷെഡ്ഡിലാണ് കഴിഞ്ഞ ദിവസം സനിലിനെ കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയിൽ കണ്ടത്. കെട്ടിന നിർമ്മാണ തൊഴിലാളിയായിരുന്നു സനിൽ. ഭാര്യയും പെൺകുട്ടി അടക്കം രണ്ടുമക്കളുമുണ്ട്.

2019 ലെ പ്രളയത്തിൽ വീട് തകർന്ന 60 ശതമാനത്തോളം ആളുകൾക്കും അടിയന്തര ധനസഹായമായ 10,000 രൂപ പോലും നൽകിയി്ട്ടില്ലെന്ന് കോൺഗ്രസ് ആരോപിച്ചു. നാട്ടിലെ സന്നദ്ധസംഘടനകളുടെ സഹായമല്ലാതെ സർക്കാർ ഒന്നും ചെയ്തിട്ടില്ല. റവന്യു അധികൃതർ മതിയായ പരിഹാരം ഉണ്ടാക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്.

ദുഃഖകരമായ വാർത്തയാണ് സനിലിന്റെ മരണമെന്ന് സ്ഥലം എംഎൽഎ സി.കെ.ശശീന്ദ്രൻ പ്രതികരിച്ചു. ലൈഫിന്റെ ആദ്യത്തെ പട്ടികയിൽ സനിലിന്റെ പേരുണ്ടായിരുന്നുവെന്നാണ് പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ അറിഞ്ഞത്. സ്ഥലം എംഎൽഎ സി.കെ.ശശീന്ദ്രൻ ഭൂമി സംബന്ധമായ രേഖകൾ ഹാജരാക്കുകൊണ്ടാണ് സനിലിന് ആനുകൂല്യങ്ങൾ കിട്ടാതിരുന്നതെന്നാണ് അറിയുന്നത്. പിന്നീട് ഭൂമി കൈവശമുള്ളവരെയും ഉൾപ്പെടുത്തി സർക്കാർ നടപടികൾ പുരോഗമിത്തുവരികായണ്. പ്രളയദുരിതാശ്വാസം കിട്ടാതിരുന്നത് എന്തുകൊണ്ടെന്ന് അന്വേഷിക്കുന്നുണ്ട്. ലാൻഡ് റവന്യു കമ്മീഷണറുടെ ശ്രദ്ധയിൽ ഇക്കാര്യം പെടുത്തിയിട്ടുണ്ട്.

4999 അപേക്ഷകരുണ്ടായിരുന്നു. ആർക്കൊക്കെ കിട്ടിയെന്നത് കാര്യത്തിൽ കൂടുതൽ അന്വേഷണം വേണ്ടി വരും. കാരണം അവരവരുടെ അക്കൗണ്ടിലേക്കാണ് പണം ഇടുന്നത്. ചിലർക്ക് സഹായം കിട്ടിയില്ലെന്ന പരാതി വന്നപ്പോൾ ലാൻഡ് റവന്യു കമ്മീഷണറുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തിയിരുന്നതായും സി.കെ.ശശീന്ദ്രൻ അറിയിച്ചു.

2017ൽ ആരംഭിച്ച ലൈഫ് പദ്ധതി പ്രകാരം 214262 വീടുകളാണ് പൂർത്തീകരിച്ചത്. മൂന്ന് ഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്. 2001 മുതൽ 2016 വരെ വിവിധ കാലയളവിൽ പണി ആരംഭിച്ച് ഇതുവരെ പൂർത്തിയാകാത്ത 52000ത്തോളം വീടുകൾ പൂർത്തീകരിച്ചതായിരുന്നു ആദ്യ ഘട്ടം. ഭൂമിയുണ്ടായിട്ടും വീടില്ലാത്തവർക്ക് വീട് വെച്ചുനൽകുന്നതായിരുന്നു രണ്ടാം ഘട്ടം. ഭവന സമുച്ചയങ്ങളാണ് മൂന്നാം ഘട്ടത്തിൽ നിർമ്മിക്കുന്നത്. പുത്തരിക്കണ്ടം മൈതാനിയിൽ ഒരുക്കിയ വേദിയിൽ വച്ച് വീടുകൾ പൂർത്തിയായതിന്റെ ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി നടത്തി.ഭൂമിയുണ്ടായിട്ടും കൈവശാവാശ രേഖയില്ലാത്തതാണ് വയനാട്ടിലെ സനിലിന്റെ കാര്യത്തിൽ തിരിച്ചടിയായത്. സർക്കാർ കൊട്ടിഘോഷിച്ച് പ്രഖ്യാപനങ്ങൾ നടത്തുമ്പോഴും, അർഹരായ പലർക്കും അടിയന്തര പ്രളയധനസഹായം പോലും കിട്ടുന്നില്ലെന്നത് ഞെട്ടിക്കുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP