Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202409Thursday

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചു; ജാദവ്പൂർ സർവകലാശാലയിലെ പോളണ്ട് വിദ്യാർത്ഥിയോട് പതിനഞ്ച് ദിവസത്തിനകം രാജ്യം വിടാൻ വിദേശകാര്യ മന്ത്രാലയം

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചു; ജാദവ്പൂർ സർവകലാശാലയിലെ പോളണ്ട് വിദ്യാർത്ഥിയോട് പതിനഞ്ച് ദിവസത്തിനകം രാജ്യം വിടാൻ വിദേശകാര്യ മന്ത്രാലയം

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥിയോട് രാജ്യം വിടണമെന്ന് കേന്ദ്ര സർക്കാർ. പോളണ്ട് വിദ്യാർത്ഥിയോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയം നോട്ടീസ് നൽകി. ജാദവ്പൂർ സർവകലാശാലയിൽ കംപാരറ്റീവ് ഇംഗ്ലീഷ് പഠിക്കുന്ന പോളണ്ട് വിദ്യാർത്ഥി കമിൽ സിഡ്സിൻകിയോടാണ് വിദേശകാര്യ മന്ത്രാലയം രാജ്യം വിടാൻ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, ഇതേ കുറിച്ച് കമിൽ പ്രതികരിച്ചിട്ടില്ല. രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട് കമീലിനു നോട്ടീസ് ലഭിച്ചതായി സഹപാഠികൾ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ റാലികളിൽ പങ്കെടുത്ത വിദ്യാർത്ഥിയാണിത്. 15 ദിവസത്തിനകം രാജ്യം വിടണമെന്നാണ് പോളണ്ട് വിദ്യാർത്ഥിക്ക് ലഭിച്ച നോട്ടീസിൽ പറയുന്നത്. കഴിഞ്ഞ ദിവസമാണ് വിദ്യാർത്ഥിക്ക് നോട്ടീസ് ലഭിച്ചത്. കമിലിനെ പോലൊരു മികച്ച വിദ്യാർത്ഥിക്ക് രാജ്യം വിടേണ്ട അവസ്ഥ വന്നത് നിർഭാഗ്യകരമാണെന്ന് കംപാരറ്റീവ് ഇംഗ്ലീഷിലെ പ്രൊഫസർ പറഞ്ഞു. ബംഗാളി ലിറ്ററേച്ചറിനു ഇതൊരു തീരാനഷ്ടമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പോളണ്ടിലെ ഒരു ഗ്രാമത്തിൽ നിന്നാണ് കമിൽ വരുന്നത്. വളരെ നന്നായി പഠിക്കുന്ന വിദ്യാർത്ഥി. ബംഗാളി ലിറ്ററേച്ചർ പഠിക്കാനുള്ള താൽപര്യം കൊണ്ട് വിശ്വഭാരതി സർവകലാശാലയിൽ ചേർന്നു. പിന്നീടാണ് കംപാരിറ്റീവ് ഇംഗ്ലീഷ് പഠിക്കാൻ ജാദവ്പൂർ സർവകലാശാലയിലെത്തുന്നത്. പോളിഷ് കവിതകൾ ബംഗാളി ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയിരുന്നു. അതെല്ലാം യൂണിവേഴ്സിറ്റി പ്രസിൽ പബ്ലിഷ് ചെയ്തവയാണ്.'' കമീലിന്റെ സുഹൃത്ത് പറഞ്ഞു. കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രവർത്തനങ്ങളിൽ പങ്കെടുത്തെന്ന് ആരോപിച്ച് ബംഗ്ലാദേശിൽ നിന്നുള്ള ഒരു വിദ്യാർത്ഥിക്ക് രാജ്യം വിടണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസ് നൽകിയതിനു തൊട്ടു പിന്നാലെയാണ് പുതിയ കേസ്.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത ജർമൻ വിദ്യാർത്ഥിയോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് എമിഗ്രേഷൻ വകുപ്പ് നടപടിയെടുത്തിരുന്നു. എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന് വന്ന ജർമൻ സ്വദേശിയായ ജേക്കബ് ലിൻഡൻ താളെന്ന വിദ്യാർത്ഥിയോടാണ് തിരിച്ചു പോകാൻ ആവശ്യപ്പെട്ടിരുന്നത്. ഫിസിക്‌സ് പഠനത്തിനായെത്തിയ ഇയാൾക്ക് ഒരു സെമസ്റ്റർ കൂടി ബാക്കി ഉള്ളപ്പോഴാണ് മദ്രാസ് ഐഐടിയിൽ നിന്ന് തിരിച്ചയയ്ക്കുന്ന നടപടി ഉണ്ടായതും.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP