Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വിജയിയുമായുള്ള വിവാഹശേഷം അമല അഭിനയിക്കുന്നില്ലെന്നു സമ്മതിച്ചിരുന്നു; അയാൾ അമലയെ അഭിനയത്തിലേക്ക് തിരികെ വരാൻ നിരന്തരം നിർബന്ധിച്ചു; വാക്ക് പാലിക്കാത്തതിനാൽ നിരവധി തവണ ഞാൻ അമലയെ കുറ്റപ്പെടുത്തിയിട്ടുണ്ട്; അമല പോളിന്റേയും വിജയിയുടേയും വിവാഹ മോചനത്തിന് പിന്നിൽ നടൻ ധനുഷെന്ന് വെളിപ്പെടുത്തി വിജയ്‌യുടെ പിതാവ് അളകപ്പൻ; തമിഴിനെ പിടിച്ചു കുലുക്കി വീണ്ടും വിവാദം

വിജയിയുമായുള്ള വിവാഹശേഷം അമല  അഭിനയിക്കുന്നില്ലെന്നു സമ്മതിച്ചിരുന്നു; അയാൾ അമലയെ അഭിനയത്തിലേക്ക് തിരികെ വരാൻ നിരന്തരം നിർബന്ധിച്ചു; വാക്ക് പാലിക്കാത്തതിനാൽ നിരവധി തവണ ഞാൻ അമലയെ കുറ്റപ്പെടുത്തിയിട്ടുണ്ട്; അമല പോളിന്റേയും വിജയിയുടേയും വിവാഹ മോചനത്തിന് പിന്നിൽ നടൻ ധനുഷെന്ന് വെളിപ്പെടുത്തി വിജയ്‌യുടെ പിതാവ് അളകപ്പൻ; തമിഴിനെ പിടിച്ചു കുലുക്കി  വീണ്ടും വിവാദം

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: നടി അമലാ പോളും സംവിധായകൻ എ.എൽ.വിജയ്യും തമ്മിലുള്ള വിവാഹ മോചനത്തിന് കാരണക്കാരൻ നടൻ ധനുഷെന്ന വെളിപ്പെടുത്തലുമായി വിജയ് യുടെ പിതാവ് അഴകപ്പൻ. ഒരു തമിഴ് യൂട്യൂബ് ചാനലിലൂടെയാണ് നിർമ്മാതാവ് കൂടിയായ അളകപ്പൻ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. വിജയ്യുമായുള്ള വിവാഹശേഷം അമല പോൾ അഭിനയിക്കുന്നില്ലെന്നു സമ്മതിച്ചിരുന്നു.

എന്നാൽ ധനുഷ് നിർമ്മിച്ച അമ്മ കണക്ക് എന്നചിത്രത്തിൽ അഭിനയിക്കാനുള്ള കരാറിൽ അമല നേരത്തെ ഒപ്പിട്ടിരുന്നു. ധനുഷ് അമലയെ അഭിനയത്തിലേക്ക് തിരികെ വരാൻ നിർബന്ധിച്ചു. ഇതിനു പിന്നാലെ അമല അഭിനയിക്കാൻ തയ്യാറായി. അളകപ്പന്റെ പുതിയ വെളിപ്പെടുത്തൽ തമിഴ് സിനിമാമേഖലയിൽ വലിയ ചർച്ചയായിരിക്കയാണ്.

ഇതിനു മുമ്പും വിജയ്യും അമലയും വേർപിരിഞ്ഞതിന്റെ കാരണങ്ങൾ നിരത്തി പിതാവ് രംഗത്തു വന്നിട്ടുണ്ട്. അഭിനയം നിർത്താമെന്ന വാക്ക് പാലിക്കാത്തതിൽ നിരവധി തവണ അമലയെ കുറ്റപ്പെടുത്തിയിട്ടുമുണ്ട്. അഭിനയത്തോടുള്ള അമലയുടെ അഭിനിവേശമാണ് ഇരുവരും തമ്മിലെ ബന്ധം തകരാൻ കാരണമെന്നും അളകപ്പൻ വ്യക്തമാക്കുന്നത്.

എന്നാൽ അമലയെ അഭിനയിക്കാൻ താൻ ഒരിക്കലും വിലക്കിയിട്ടില്ലെന്ന് എ എൽ വിജയ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. തന്റെ സിനിമകളിലെ സ്ത്രീകഥാപാത്രങ്ങളെ എടുത്തു പരിശോധിച്ചാൽ തന്നെയറിയാം താൻ സ്ത്രീകളെ എത്ര ബഹുമാനിക്കുന്നു എന്ന സത്യം. അഭിനയത്തിന്റെ കാര്യത്തിൽ അമലയെ ഒരിക്കലും വിലക്കിയിട്ടില്ല.

കഴിവിന്റെ പരമാവധി പിന്തുണച്ചിട്ടേയുള്ളൂ. അമല അഭിനയിക്കാനും തുടങ്ങി. ഞാനും എന്റെ കുടുംബവും അമലയെ അഭിനയിക്കാൻ വിടുന്നില്ലെന്ന വാർത്ത തീർത്തും അസത്യമാണ്. സത്യസന്ധതയും വിശ്വാസവുമാണ് ഒരു ബന്ധത്തിന്റെ അടിത്തറ. അതുപോയാൽ പോയി. വിവാഹബന്ധമെന്ന വ്യവസ്ഥിതിയെ ഞാൻ അങ്ങേയറ്റം ബഹുമാനിക്കുന്നുണ്ട്. വിജയ് പറഞ്ഞിരുന്നു. അമല പോളുമായുള്ള വിവാഹമോചനശേഷം വിജയ് ഡോ ആർ ഐശ്വര്യയെ വിവാഹം ചെയ്തു. ഇവരുടെ വിവാഹത്തിൽ വിജയ്യ്ക്ക് ആശംസകൾ നേർന്ന് അമല രംഗത്തെത്തിയതും ഏറെ വാർത്തയായിരുന്നു.

ചെന്നൈ: നടി അമലാപോളിനും തമിഴ് സംവിധായകൻ വിജയിനും ചെന്നൈ കുടുംബകോടതി വിവാഹമോചനം നൽകി. വിവാഹമോചനം ആവശ്യപ്പെട്ട് ഇരുവരും നൽകിയ ഉഭയകക്ഷി സമ്മതപ്രകാരമുള്ള ഹർജിയിലാണ് കോടതിയുടെ തീരുമാനം.2014ലാണ് ഇരുവരും വിവാഹിതരായത്.

പക്ഷെ പരസ്പരവിശ്വാസം നിലനിർത്താൻ സാധിക്കുന്നില്ലെന്ന കാരണത്താൽ രണ്ടുപേരും പിരിയാൻ തീരുമാനിക്കുകയായിരുന്നു. 2017ലാണ് ഇതുസംബന്ധിച്ച് കുടുംബകോടതിയിൽ ഹർജി സമർപ്പിച്ചത്. ഇതിലാണ് ഇപ്പോൾ തീരുമാനമായത്.
വിവാഹമോചനത്തിന് ശേഷം ആകെ തകർന്നെന്നും അതിജീവിക്കാൻ സഹായിച്ചത് യാത്രകളാണെന്നും അമല പിന്നീട് വെളിപ്പെടുത്തിയിരുന്നു.

ദാമ്പത്യജീവിതം പരാജയപ്പെട്ടപ്പോൾ ഞാനാകെ തകർന്നു. ഈ ലോകം മുഴുവൻ എനിക്കെതിരായി. ഞാനാകെ ഒറ്റപ്പെട്ട പോലെയായി. എങ്ങോട്ടെങ്കിലും ഓടിപ്പോകണമെന്ന് തോന്നി. ഒരുപാട് വേദനകൾ അനുഭവിച്ച കാലമായിരുന്നു അത്. സംഭവിച്ച എല്ലാത്തിനും ഞാൻ എന്നെത്തന്നെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു- അമല വിവാഹ മോചനത്തേക്കുറിച്ച് പ്രതികരിച്ചത് ഇങ്ങനെയാണ്.

വേലയില്ലാ പട്ടധാരിയിൽ ധനുിന്റ നായികയായി അമലയാണ് എത്തിയത്. തമിഴിലെ അമലയുടെ നമല്ല സുഹൃത്താണ് ധനുഷെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാൽ രാക്ഷൻ സിനിമ നായകൻ വിഷ്ണു വിശാലിനെ ചുറ്റിപ്പറ്റിയും ഗോസിപ്പുകൾ പ്രചരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP