Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നാല് വർഷത്തോളം നടന്ന മണിച്ചെയിൽ മോഡൽ നെറ്റ്‌വർക്ക് മാർക്കറ്റിങ് തട്ടിപ്പ് പുറത്തായത് നിക്ഷേപിച്ചു പണംപോയ പ്രവാസിയുടെ പരാതിയിൽ; പാർട്‌നർഷിപ്പ് നൽകാമെന്ന വാഗ്ദാനത്തിൽ ക്യൂ ലയൺസ് മാനേജറും കൂട്ടരും രജിലിൽ നിന്നും വാങ്ങിയത് ഒന്നേകാൽ ലക്ഷം രൂപ; മലേഷ്യ കേന്ദ്രമായി പ്രവർത്തിക്കുന്ന മണിചെയിൻ തട്ടിപ്പിൽ വീണത് ഓരോ വിദേശയാത്രയിലും ഹോട്ടലുകളിൽ താമസിക്കുമ്പോൾ വഴി വൻകിഴിവുകൾ ലഭിക്കുമെന്ന് വിശ്വസിച്ചവർ

നാല് വർഷത്തോളം നടന്ന മണിച്ചെയിൽ മോഡൽ നെറ്റ്‌വർക്ക് മാർക്കറ്റിങ് തട്ടിപ്പ് പുറത്തായത് നിക്ഷേപിച്ചു പണംപോയ പ്രവാസിയുടെ പരാതിയിൽ; പാർട്‌നർഷിപ്പ് നൽകാമെന്ന വാഗ്ദാനത്തിൽ ക്യൂ ലയൺസ് മാനേജറും കൂട്ടരും രജിലിൽ നിന്നും വാങ്ങിയത് ഒന്നേകാൽ ലക്ഷം രൂപ; മലേഷ്യ കേന്ദ്രമായി പ്രവർത്തിക്കുന്ന മണിചെയിൻ തട്ടിപ്പിൽ വീണത് ഓരോ വിദേശയാത്രയിലും ഹോട്ടലുകളിൽ താമസിക്കുമ്പോൾ വഴി വൻകിഴിവുകൾ ലഭിക്കുമെന്ന് വിശ്വസിച്ചവർ

രഞ്ജിത്ത് ബാബു

കണ്ണൂർ: നാല് വർഷത്തോളം നടന്ന മണിച്ചെയിൽ മോഡൽ നെറ്റ്‌വർക്ക് മാർക്കറ്റിങ് തട്ടിപ്പ് പുറത്തായത് നിക്ഷേപകനായ പ്രവാസിയുടെ പരാതിയിൽ. ദുബായിൽ ജോലി ചെയ്യുന്ന പയ്യന്നൂർ കിഴക്കേ കൊവ്വലിലെ എം. കെ. രജിലിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഈ സ്ഥാപനത്തിൽ പാർട്ട്ണർ ഷിപ്പ് നൽകാമെന്ന് പറഞ്ഞ് 2017 ഒക്ടോബർ 6 ന് രജിലിൽ നിന്നും 1,25,000 രൂപ വാങ്ങിയിരുന്നു. എന്നാൽ പണം തിരിച്ച് നൽകുകയോ പാർട്ണർഷിപ്പ് നൽകുകയോ ചെയ്തില്ല. ഇക്കാര്യം അന്വേഷിച്ചപ്പോൾ 1,25,000 രൂപ വാങ്ങി രണ്ടു പേരെ കൂടി ചേർക്കാൻ ഇവർ ആവശ്യപ്പെടുകയായിരുന്നു. താൻ തട്ടിപ്പിൽ കുടുങ്ങിയെന്ന തിരിച്ചറിഞ്ഞതോടെ രജീൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളിൽ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.

വർഷങ്ങളായി നടത്തുന്ന തട്ടിപ്പിലൂടെ കോടികൾ കൈക്കലാക്കിയ പ്രതികൾക്ക് ചിന്തിക്കുന്നതിന് പോലും സമയം നൽകാതെയാണ് കാഞ്ഞങ്ങാട് മാവുങ്കാലിലെ സ്ഥാപനത്തിൽ മിന്നൽ പരിശോധന നടത്തുകയും രേഖകൾ കണ്ടെത്തുകയും ചെയ്തത്. ഈ കേസിൽ സ്ഥാപനത്തിന്റെ മനേജർ ഇരിയയിലെ കെ. വേണുഗോപാൽ, രാവണേശ്വരത്തെ കെ. സുധീഷ് എന്നിവരെ പിടികൂടാനുണ്ട്. മണിച്ചെയിൻ മാതൃകയിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ സംഘത്തിന്റെ അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്ന തുക എത്തിച്ചേരുന്നത് മലേഷ്യയിൽ. മലേഷ്യ കേന്ദ്രമായി പ്രവർത്തിക്കുന്ന ക്യൂനെറ്റ് എന്ന വിദ്യാഭ്യാസ ട്രസ്റ്റിന്റെ കീഴിലാണ് തട്ടിപ്പുകൾ നടത്തിയ ക്യൂ ലയൺ ഓൺലൈൻ നെറ്റ് വർക്ക് മാർക്കറ്റിങ് സ്ഥാപനം. 1.25 ലക്ഷം രൂപ ഇതിൽ നിക്ഷേപിക്കുന്ന വ്യക്തിക്ക് 80,000 രൂപ വിലവരുന്ന വാച്ചും ട്രാവൽ പോർട്ടലുമാണ് ഇവർ വാഗ്ദാനം ചെയ്തിരുന്നത്.

ഓരോ വിദേശ യാത്രയിലും ഹോട്ടലുകളിൽ താമസിക്കുമ്പോൾ ഈ പോർട്ടൽ വഴി വൻകിഴിവുകൾ ലഭിക്കുമെന്ന് വിശ്വസിപ്പിച്ചിരുന്നു. എന്നാൽ കേവലം 2000 രൂപ മാത്രം വിലവരുന്ന വാച്ചും വ്യാജ കാർഡും ഉപയോഗിച്ചാണ് ഇവർ പ്രവാസികളായ യുവാക്കളിൽ ഒട്ടേറെ പേരെ കുടുക്കിയത്. 2015 മുതലാണ് ഇത്തരമൊരു തട്ടിപ്പിന് ഇപ്പോൾ പിടിയിലായവരും ഒളിവിൽ കഴിയുന്ന രണ്ടു പേരും ആരംഭിച്ചത്. കാഞ്ഞങ്ങാട് മാവുങ്കാലിലും കണ്ണൂർ ചൊവ്വയിലും തൃശ്ശൂരിലും ഓൺലൈൻ നെറ്റ് വർക്ക് മാർക്കറ്റിങ് നടത്തിവരികയാണ്.

ആദ്യം കണ്ണിയാവുന്നവർക്ക് വാച്ചും കാർഡും നൽകി 1.25 ലക്ഷം രൂപ വാങ്ങും. ഇയാൾ മറ്റൊരാൾക്ക് കൈമാറുമ്പോൾ 1.25 ലക്ഷം രൂപ കൈപ്പറ്റാം. അതിന് റഫറൽ കമ്മീഷൻ ലഭിക്കുമെന്നാണ് സ്ഥാപനം വാഗ്ദാനം ചെയ്യുന്നത്. ക്യൂ ലയൺസിൽ ഡയരക്ടർ സ്ഥാനം വാഗ്ദാനം നൽകിയാണ് പ്രധാനമായും യുവാക്കളെ കെണിയിൽ വീഴ്‌ത്തുക. മികച്ച വാചകമടിക്കാർക്കാണ് ഇങ്ങിനെ ഡയരക്ടർ സ്ഥാനം നൽകുന്നത്. ഫ്രാഞ്ചൈസികളാകുന്നവർക്കും വാക്ചാതുര്യം പ്രധാനമാണ്.

ധനമോഹമുള്ളവരെ സ്വാധീനിക്കാനും കുടുക്കാനും ഇവർ കുടുക്കിയ സുന്ദരിമാരുടേയും യുവതികളുടേയും ദൃശ്യങ്ങളും ഫോട്ടോയും കാട്ടി പ്രലോഭിപ്പിക്കും. വാർഷിക പരിപാടികൾ മറ്റ് മീറ്റിങ്ങുകൾ എന്നിവയെല്ലാം ഇത്തരം പ്രലോഭനങ്ങൾക്ക് വിഷയമാക്കും. ഇവിടെ അടക്കുന്ന പണമെല്ലാം മലേഷ്യയിലെ മാതൃസ്ഥാപനത്തിന്റെ അക്കൗണ്ടിലാണ് എത്തിച്ചേരുന്നതെന്ന് പിടികൂടപ്പെട്ട പ്രജീഷ്, ബാലദാസ്, സുധീഷ് എന്നിവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. നിരോധിക്കപ്പെട്ട മണിചെയിനിനെ മറികടക്കാനാണ് മൾട്ടി ലവൽ മാർക്കറ്റിങ് എന്ന പേരിൽ സാധനങ്ങൾ കൈമാറുന്ന രീതി ഇവർ ആരംഭിച്ചത്. വിദ്യാഭ്യാസ ചാരിറ്റി സ്ഥാപനമായി ആരംഭിച്ച ക്യൂ ലയൺസ് ഇ. കൊമേഴ്സ എന്ന സ്ഥാപനം രജിസ്ട്രർ ചെയ്തിട്ട് മൂന്ന് വർഷം കഴിഞ്ഞു. എന്നാൽ വിദ്യാഭ്യാസവുമായി സ്ഥാപനത്തിന് പുലബന്ധമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP