Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202415Wednesday

ഷാർജയിൽ ക്രിസ്ത്യൻ പ്രെയർ ഫെല്ലോഷിപ്പ് ഇരുപതാം വാർഷികാഘോഷം 12-ന്, മുഖ്യാതിഥി സിറിൾ മാർ ബസേലിയോസ് മെത്രാപ്പൊലീത്ത

ഷാർജയിൽ ക്രിസ്ത്യൻ പ്രെയർ ഫെല്ലോഷിപ്പ് ഇരുപതാം വാർഷികാഘോഷം 12-ന്, മുഖ്യാതിഥി സിറിൾ മാർ ബസേലിയോസ് മെത്രാപ്പൊലീത്ത

പി.പി. ചെറിയാൻ

ഷാർജ: ക്രിസ്ത്യൻ പ്രെയർ ഫെല്ലോഷിപ്പ്(കുന്ദംകുളം) സംഘടിപ്പിക്കുന്ന ഇരുപതാമത് വാർഷീകാഘോഷങ്ങളിൽ മുഖ്യാതിഥിയായി മലബാർ സ്വാതന്ത്ര്യ സുറിയാനി സഭയുടെ മെത്രാപൊലീത്ത സിറിൾ മാർ ബസ്സേലിയോസ് പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

2018 ഒക്ടോബർ 12ന് ഷാർജ വർഷിപ്പ് സെന്ററിൽ നടക്കുന്ന പ്രത്യേക സമ്മേളനത്തിൽ പ്രവാസ ജീവിതത്തിൽ 25 വർഷം പൂർത്തിയാക്കിയ മഹനീയ വ്യക്തികളെ ആദരിക്കുന്നുണ്ടെന്നും സംഘാടകർ അറിയിച്ചു.

വൈകീട്ട് 7.45 മുതൽ ആരംഭിക്കുന്ന സമ്മേളനത്തിൽ അഭിവന്ദ്യ മെത്രാപൊലീത്താ സന്ദേശം നൽകുമെന്നും ഏവരേയും യോഗത്തിലേക്കു ക്ഷണിക്കുന്നുവെന്നും പി.വി.വിൽസൻ, സി.റ്റി.ജേക്കബ് എന്നിവർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക്വിൽസൻ. പി.വി. 0556265077സി.റ്റി.ജേക്കബ്050 4623994

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP