Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

'എൽ ക്ലാസിക്കോ'യോടെ ഐപിഎൽ സീസണിന്റെ 'രണ്ടാംഘട്ട'ത്തിന് തുടക്കം; ചെന്നൈ സൂപ്പർ കിങ്സിന് ബാറ്റിങ്; മുംബൈ ഇന്ത്യൻസിൽ രോഹിത് ഇല്ല; പൊളാർഡ് നയിക്കും; അന്മോൽപ്രീതിന് അരങ്ങേറ്റം

'എൽ ക്ലാസിക്കോ'യോടെ ഐപിഎൽ സീസണിന്റെ 'രണ്ടാംഘട്ട'ത്തിന് തുടക്കം; ചെന്നൈ സൂപ്പർ കിങ്സിന് ബാറ്റിങ്; മുംബൈ ഇന്ത്യൻസിൽ രോഹിത് ഇല്ല; പൊളാർഡ് നയിക്കും; അന്മോൽപ്രീതിന് അരങ്ങേറ്റം

സ്പോർട്സ് ഡെസ്ക്

ദുബായ്: ഐപിഎൽ പതിനാലാം സീസണിന്റെ 'രണ്ടാംഘട്ട' പോരാട്ടങ്ങൾക്ക് ക്രിക്കറ്റിലെ 'എൽ ക്ലാസിക്കോ'യോടെ തുടക്കമാകുന്നു. ടോസ് നേടിയ ചെന്നൈ നായകൻ എം എസ് ധോണി ബാറ്റിങ് തെരഞ്ഞെടുത്തു. അതേസമയം രോഹിത് ശർമ്മയുടെ അഭാവത്തിൽ കീറോൺ പൊള്ളാർഡാണ് മുംബൈയെ നയിക്കുന്നത്. ഹർദിക് പാണ്ഡ്യയും കളിക്കുന്നില്ല. അന്മോൽപ്രീത് അരങ്ങേറ്റം കുറിക്കും.

ടൂർണമെന്റിൽ അഞ്ചുവട്ടം ജേതാക്കളായ മുംബൈ ഇന്ത്യൻസും മൂന്ന് കിരീടങ്ങൾക്ക് ഉടമയായ ചെന്നൈ സൂപ്പർ കിങ്‌സും ജയം മാത്രം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. 

ആദ്യ റൗണ്ടിൽ മുംബൈ ചെന്നൈയെ നാലു വിക്കറ്റിന് തോൽപ്പിച്ചിരുന്നു. മെയ്‌ ഒന്നിന് ഡൽഹിയിൽ നടന്ന മത്സരത്തിൽ, ആദ്യം ബാറ്റുചെയ്ത ചെന്നൈ 20 ഓവറിൽ നാലിന് 218 എന്ന വമ്പൻ സ്‌കോർ കുറിച്ചെങ്കിലും 34 പന്തിൽ 87 റൺസെടുത്ത കെയ്‌റോൺ പൊള്ളാർഡിന്റെ മാസ്മരിക ഇന്നിങ്‌സ് മുംബൈക്ക് ജയം നേടിക്കൊടുത്തു.

കോവിഡ് ഇടവേളയ്ക്ക് ശേഷം ഐപിഎൽ ആവേശം വീണ്ടും ക്രീസിലെത്തുമ്പോൾ ഏഴ് കളിയിൽ പത്ത് പോയിന്റുള്ള ചെന്നൈ രണ്ടും എട്ട് പോയിന്റുള്ള മുംബൈ നാലും സ്ഥാനങ്ങളിലാണ്. കിരീടമോഹികളായ രണ്ടു ടീമുകളും ഇനി തോൽവി ഒഴിവാക്കാൻ പരമാവധി ശ്രമിക്കും.

ഐപിഎല്ലിലെ നേർക്കുനേർ പോരാട്ടക്കണക്കിൽ മുംബൈ ഇന്ത്യൻസിനാണ് മേധാവിത്തം. ഏറ്റവും ഒടുവിൽ ഏറ്റുമുട്ടിയപ്പോഴും ജയം രോഹിത് ശർമ്മയുടെ മുംബൈയ്ക്കൊപ്പം ആയിരുന്നു.

Mumbai Indians (Playing XI): Quinton de Kock, Suryakumar Yadav, Ishan Kishan(w), Anmolpreet Singh, Kieron Pollard(c), Saurabh Tiwary, Krunal Pandya, Adam Milne, Rahul Chahar, Jasprit Bumrah, Trent Boult

Chennai Super Kings (Playing XI): Faf du Plessis, Ruturaj Gaikwad, Moeen Ali, Suresh Raina, Ambati Rayudu, MS Dhoni(w/c), Ravindra Jadeja, Dwayne Bravo, Shardul Thakur, Deepak Chahar, Josh Hazlewood

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP