Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202420Monday

വിവാഹ ജീവിതത്തിലേക്ക് കാൽവെച്ച് നടൻ ജോയ് മാത്യുവിന്റെ മകൻ; മാധ്യമപ്രവർത്തകനും അഭിനേതാവും കൂടിയായ മാത്യു ജോയ് മാത്യു വിവാഹം ചെയ്തത് എഞ്ചൽ സണ്ണിയെ; താരപുത്രവിവാഹത്തിൽ പങ്കെടുത്ത് ആശംസകൾ നേരാനെന്ന് സിനിമ രംഗത്തുള്ള പ്രമുഖരും; സോഷ്യൽ മീഡിയയിലും വൈറലായി വിവാഹ സൽക്കാര ചിത്രങ്ങൾ

വിവാഹ ജീവിതത്തിലേക്ക് കാൽവെച്ച് നടൻ ജോയ് മാത്യുവിന്റെ മകൻ; മാധ്യമപ്രവർത്തകനും അഭിനേതാവും കൂടിയായ മാത്യു ജോയ് മാത്യു വിവാഹം ചെയ്തത് എഞ്ചൽ സണ്ണിയെ; താരപുത്രവിവാഹത്തിൽ പങ്കെടുത്ത് ആശംസകൾ നേരാനെന്ന് സിനിമ രംഗത്തുള്ള പ്രമുഖരും; സോഷ്യൽ മീഡിയയിലും വൈറലായി വിവാഹ സൽക്കാര ചിത്രങ്ങൾ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: മലയാള സിനിമയിൽ ഇത് താരവിവാഹങ്ങളുടെ വർഷമായിരുന്നു. പ്രത്യേകിച്ച് താരപുത്രി പുത്രന്മാരുടെ വിവാഹം. ഇപ്പോഴിതാ 2019 അവസാനിക്കുന്നതിന് മുൻപ് മറ്റൊരു താരപുത്രവിവാഹം കൂടി നടന്നിരിക്കുകയാണ്. നടനും സംവിധായകനും തിരക്കഥാകൃത്തുമായ ജോയ് മാത്യുവിന്റെ മകൻ മാത്യു ജോയ് മാത്യു ആണ് വിവാഹിതനായിരിക്കുന്നത്. കോഴിക്കോടു വച്ചാണ് വവാഹം നടന്നത്.

എഞ്ചൽ സണ്ണിയാണ് വധു. ഡിസംബർ 28 ശനിയാഴ്ച കോഴിക്കോട് സെന്റ് പോൾസ് മാർതോമ പള്ളിയിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ വിവാഹത്തിൽ പങ്കെടുക്കാനെത്തിയത്. വൈകുന്നേരം വിവാഹ സത്കാരവും നടത്തിയിരുന്നു. സിനിമാ മേഖലയിൽ നിന്നും രഞ്ജി പണിക്കർ, മുത്തുമണി എന്നിവരും പങ്കെടുത്തിരുന്നു.

വിവാഹശേഷമുള്ള ചിത്രങ്ങൾ പുറത്ത് വന്നതോടെയാണ് വാർത്ത പുറംലോകമറിയുന്നത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇരുവർക്കും ആശംസകളുമായി സിനിമയിൽ നിന്നുള്ള സുഹൃത്തുക്കളും ആരാധകരുമെത്തി കൊണ്ടിരിക്കുകയാണ്. മാധ്യമ പ്രവർത്തകനായ മാത്യു ജോയ് മാത്യു ഏതാനം ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഫിലിപ്‌സ് ആൻഡ് ദി മങ്കി പെൻ, മാച്ച് ബോക്‌സ് തുടങ്ങിയ സിനിമകളിൽ ചെറിയ വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.

ഇതോടെ നവദമ്പതികൾക്ക് ആശംസകൾ നേർന്ന് സിനിമാ രംഗത്തു നിന്നുള്ള നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ഹ്രസ്വചിത്രങ്ങളുടെയും ഡോക്യുമെന്ററികളുടെയും ഭാഗമായിട്ടുള്ള മാത്യു ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏറ്റവും കൂടുതൽ താരവിവാഹങ്ങൾ നടന്ന വർഷമെന്ന പ്രത്യേകതയോടെയാണ് ഈ വർഷം കടന്നു പോകുന്നത്. താരപുത്രി പുത്രന്മാരുടെ വിവാഹങ്ങളാണ് ഇക്കൊല്ലം കൂടുതൽ നടന്നത്. 2019 അവസാനിക്കുന്നതിന് തൊട്ട് മുൻപ് മറ്റൊരു താരപുത്രന്റെ വിവാഹം കൂടി നടന്നിരിക്കുകയാണ് ഇപ്പോൾ.

വിവാഹ ശേഷമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നതോടെയാണ് താരപുത്രന്റെ വിവാഹ വാർത്ത മറ്റുള്ളവർ അറിയുന്നത്. ഇക്കൊല്ലം ഏറ്റവുമൊടുവിൽ വിവാഹിതനായ താരപുത്രൻ എന്ന ഖ്യാതി മാത്യുവിനുള്ളതാണെന്നതാണ് സോഷ്യൽ മീഡിയയിലെ സംസാരം.

 

താരജോടികളായ പേളി മാണിയും ശ്രീനിഷും, ശ്രീകുമാറും സ്നേഹയും വിവാഹിതരായത് ഈ വർഷമാണ്. നടൻ ഹേമന്ത് മേനോൻ, ഗായകൻ സിദ്ധാർഥ് മേനോൻ, നടി ശ്രിന്ദ, നടനും അവതാരകനുമായ ആദിൽ ഇബ്രാഹിം എന്നിവരും ഈ വർഷമാണ് വിവാഹിതരായത്. സംവിധായകരായ വിജി തമ്പിയുടെയും ലാൽ ജോസിന്റെയും നടൻ ജഗതിശ്രീകുമാറിന്റെയും മക്കളുടെ വിവാഹം വൻ ആഘോഷത്തോടെയായിരുന്നു നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP