Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

മുപ്പത്തിയെട്ട് വർഷം നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന ജോസ് സ്‌കറിയയ്ക്ക് കേളി യാത്രയയപ്പ് നൽകി

മുപ്പത്തിയെട്ട് വർഷം നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന ജോസ് സ്‌കറിയയ്ക്ക് കേളി യാത്രയയപ്പ് നൽകി

സ്വന്തം ലേഖകൻ

റിയാദ്: മുപ്പത്തിയെട്ട് വർഷം നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിൽ പോകുന്ന കേളി കലാസാംസ്‌കാരിക വേദി സുലൈ ഏരിയയിലെ സുലൈ വെസ്റ്റ് യൂണിറ്റ് അംഗം ജോസ് സ്‌കറിയക്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. സുലൈയിലെ അൽ മസ്ദാർ കമ്പനിയിൽ വെൽഡർ ആയി ജോലി നോക്കുകയായിരുന്ന ജോസ് സ്‌കറിയ കൊല്ലം ജില്ലയിലെ കുണ്ടറ അമ്പിപൊയ്ക സ്വദേശിയാണ്.

യൂണിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് ചടങ്ങിൽ യൂണിറ്റ് ട്രഷറർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലത്തീഫ് സ്വാഗതമാശംസിച്ചു. ഏരിയ സെക്രട്ടറി ബോബി മാത്യു, ഏരിയ പ്രസിഡണ്ട് കാഹിം ചേളാരി, ഏരിയ രക്ഷാധികാരി കൺവീനർ ബാലകൃഷ്ണൻ, ഏരിയ ട്രഷറർ അനിരുദ്ധൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ജോസ് സ്‌കറിയയ്ക്കുള്ള യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് സെക്രട്ടറി ലത്തീഫ് കൈമാറി. യാത്രയയപ്പിന് ജോസ് സ്‌കറിയ നന്ദി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP