Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

36,973 വോട്ടുകൾ നേടി എതിരാളികളെ ഞെട്ടിച്ചു; രണ്ടാം സ്ഥാനം നഷ്ടമായത് ചുരുങ്ങിയ വോട്ടുകൾക്ക്; ഷൊർണൂരിൽ പരാജയപ്പെട്ടെങ്കിലും മണ്ഡലത്തെ കൈവിടാതെ സന്ദീപ് വാര്യർ; മണ്ഡലത്തിലെ വികസന ആവശ്യങ്ങൾക്കായി മന്ത്രിമാരെ നേരിൽ കണ്ട് യുവനേതാവ്

36,973 വോട്ടുകൾ നേടി എതിരാളികളെ ഞെട്ടിച്ചു; രണ്ടാം സ്ഥാനം നഷ്ടമായത് ചുരുങ്ങിയ വോട്ടുകൾക്ക്; ഷൊർണൂരിൽ പരാജയപ്പെട്ടെങ്കിലും മണ്ഡലത്തെ കൈവിടാതെ സന്ദീപ് വാര്യർ; മണ്ഡലത്തിലെ വികസന ആവശ്യങ്ങൾക്കായി മന്ത്രിമാരെ നേരിൽ കണ്ട് യുവനേതാവ്

മറുനാടൻ മലയാളി ബ്യൂറോ

ഷൊർണൂർ: ഷൊർണൂരിൽ പരാജയപ്പെട്ടെങ്കിലും സന്ദീപ് വാര്യർ തെരഞ്ഞെടുപ്പ് സമയത്ത് മുന്നോട്ടു വച്ച വികസന ആശയങ്ങൾ നടപ്പാക്കാനുള്ള പരിശ്രമത്തിലാണ്. മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങളിൽ ഇടപെട്ടു കൊണ്ടു മുന്നോട്ടു പോകാനുള്ള ശ്രമത്തിലാണ് സന്ദീപ് വാര്യർ. ഇതിനായി മണ്ഡലം കേന്ദ്രീകരിച്ചാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 36,973 വോട്ടുകൾ നേടി സന്ദീപ് എതിരാളികളെ ശരിക്കും ഞെട്ടിച്ചിരുന്നു.

തോറ്റെങ്കിലും മണ്ഡലത്തിൽ കൂടുതൽ സജീവമാകുകയാണ് സന്ദീപ്. മണ്ഡലത്തിലെ വിവിധ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രിമാരെ സന്ദർശിച്ചു കൊണ്ടാണ് സന്ദീപിന്റെ പ്രവർത്തനം. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ജങ്ക്ഷനായ ഷൊർണൂർ പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ടു കിടക്കുകയാണ്. ഷൊർണൂർ റെയിൽവേ സ്റ്റേഷൻ വികസനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളുമായി ആദ്യം ഷൊർണൂരിൽ വച്ച് സന്ദീപ് വാര്യർ ചർച്ച നടത്തി.

തുടർന്ന് മെട്രോമാൻ ഇ.ശ്രീധരനെ നേരിൽ കണ്ട് സഹായമഭ്യർത്ഥിച്ചു. ഇ.ശ്രീധരൻ പൂർണ സഹായം വാഗ്ദാനം ചെയ്യുകയും ഷൊർണൂരിൽ ആവശ്യമായ മാറ്റങ്ങൾ സംബന്ധിച്ച് ഒരു റിപ്പോർട്ട് തയ്യാറാക്കി നൽകുകയും ചെയ്തു . തുടർന്ന് ഡൽഹിയിൽ പോയി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഐ എ എസുമായി സന്ദീപ് വാര്യർ ചർച്ച നടത്തുകയും ഷൊർണൂരിന്റെ വികസനാവശ്യങ്ങൾ അടങ്ങിയ നിവേദനം സമർപ്പിക്കുകയും ചെയ്തു . ഷൊർണൂർ റെയിൽവേ സ്റ്റേഷന്റെ ആധുനിക വൽക്കരണമടക്കമുള്ള നടപടികൾ കേന്ദ്ര റെയിൽവേ മന്ത്രി ഉറപ്പുനൽകിയിരിക്കുകയാണ് .

ഷൊർണൂർ നിലമ്പൂർ നഞ്ചൻകോഡ് മൈസൂർ പാത നിർമ്മാണം സംബന്ധിച്ചുള്ള ആശങ്കകളും മന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട് . കോവിഡ് സമയത്ത് നിർത്തി വച്ച നിലമ്പൂർ പാസഞ്ചർ ട്രെയിൻ സർവ്വീസുകൾ പുനരാരംഭിക്കും. ഷൊർണൂരിലെ പരമ്പരാഗത വ്യവസായ മേഖലയുടെ സംരക്ഷണത്തിന് അവയെ സ്‌കിൽ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്താൻ നൈപുണ്യ വികസന വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖറുമായി സന്ദീപ് വാര്യർ നടത്തിയ ചർച്ചയിൽ തീരുമാനമായി .

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ , കൃഷി വകുപ്പ് സഹമന്ത്രി ശോഭാ കരന്തലജെ എന്നിവരുമായും സന്ദീപ് വാര്യർ കൂടിക്കാഴ്ച നടത്തി. ഷൊർണൂർ നിലമ്പൂർ നഞ്ചൻകോഡ് പാത സംബന്ധിച്ച് കർണാടകയുടെ പിന്തുണ രാജീവ് ചന്ദ്രശേഖറും ശോഭാ കരന്തലജെയും ഉറപ്പു നൽകി. തെരഞ്ഞെടുപ്പിന് ശേഷവും സന്ദീപ് വാര്യർ ഷൊർണൂരിലെ ജനകീയ വിഷങ്ങളിൽ സജീവമായി ഇടപെടുന്നു . കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ ഷൊർണൂർ കേന്ദ്രീകരിച്ച് നടത്തി . ലഭിച്ച വോട്ടുകളുടെ അത്രയും മരം നടുന്ന പദ്ധതിയും ശ്രദ്ധയാകർഷിച്ചിരുന്നു.

തെരഞ്ഞടുപ്പിൽ തോറ്റു കഴിഞ്ഞാലും മണ്ഡലം നോക്കുന്ന സ്മൃതി ഇറാനി മോഡലാണ് ഷൊർണൂരിൽ സന്ദീപ് വാര്യർ നടപ്പാക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ ഷൊർണൂർ മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച സന്ദീപ് ജി വാര്യർക്ക് 36, 973 വോട്ടുകൾ ആയിരുന്നു ലഭിച്ചത്. പി മമ്മിക്കുട്ടിയാണ് നിലവിൽ ഷൊർണൂർ എംഎൽഎ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP