Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202409Thursday

മാണി ഡൽഹിക്ക് പോയി രാഹുൽ ഗാന്ധി മന്ത്രിസഭയിൽ കാബിനെറ്റ് മന്ത്രിയായി പഴയ കണക്കു ചോദിക്കണം എന്നാവശ്യപ്പെട്ട് പി ജെ ജോസഫ്; റിട്ടയർമെന്റിന് സമയമായ താൻ ഇനി ഒന്നിനുമില്ലെന്ന് മാണി; എങ്കിൽ ജോസ് കെ മാണിയെ രാജ്യസഭയിലേക്ക് വിടണമെന്ന് ജോസഫിന്റെ വാദം; കേരളാ കോൺഗ്രസിന്റെ രാജ്യസഭാ സീറ്റ് ചർച്ചകൾ തുടരുന്നത് ചെയർമാനെയും വൈസ് ചെയർമാനെയും ചുറ്റിപ്പറ്റി തന്നെ

മാണി ഡൽഹിക്ക് പോയി രാഹുൽ ഗാന്ധി മന്ത്രിസഭയിൽ കാബിനെറ്റ് മന്ത്രിയായി പഴയ കണക്കു ചോദിക്കണം എന്നാവശ്യപ്പെട്ട് പി ജെ ജോസഫ്; റിട്ടയർമെന്റിന് സമയമായ താൻ ഇനി ഒന്നിനുമില്ലെന്ന് മാണി; എങ്കിൽ ജോസ് കെ മാണിയെ രാജ്യസഭയിലേക്ക് വിടണമെന്ന് ജോസഫിന്റെ വാദം; കേരളാ കോൺഗ്രസിന്റെ രാജ്യസഭാ സീറ്റ് ചർച്ചകൾ തുടരുന്നത് ചെയർമാനെയും വൈസ് ചെയർമാനെയും ചുറ്റിപ്പറ്റി തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കോൺഗ്രസിലെ പ്രവർത്തകരെയും നേതാക്കളെയും മുഴുവൻ പിണക്കി കേരളാ കോൺഗ്രസ് എം നേടിയ രാജ്യസഭാ സീറ്റിൽ ആരു സ്ഥാനാർത്ഥിയാകും? പാലയിൽ കേരളാ കോൺഗ്രസ് ചെയർമാൻ കെ എം മാണിയുടെ വീട്ടിൽ ചർച്ചകൾ സജീവമായി നടക്കുകയാണ്. നിലവിൽ ലോക്‌സഭാ എംപിയായ ജോസ് കെ മാണി തന്നെ സ്ഥാനാർത്ഥിയാകുമെന്ന സൂചനകൾ പുറത്തുവരുമ്പോഴും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇനിയും കൈക്കൊണ്ടിട്ടില്ല.

കേരളാ കോൺഗ്രസ് എം പാർലമെന്ററി പാർട്ടി യോഗത്തിലെ ചർച്ചകൾ പുരോഗമിക്കുമ്പോൾ കെ എം മാണിയെയും ജോസ് കെ മാണിയെയും ചുറ്റിപ്പറ്റിയാണ് ചർച്ചകൾ പുരോഗമിക്കുന്നത്. പാർട്ടി ചെയർമാനായ കെ എം മാണി തന്നെ സ്ഥാനാർത്ഥിയാകണമെന്ന ആവശ്യമാണ് പി ജെ ജോസഫ് യോഗത്തിൽ ഉന്നയിച്ചത്. ഒരിക്കൽ ദേശീയ രാഷ്ട്രീയത്തിലേക്ക് കാലുവെക്കാൻ മോഹിച്ച മാണിക്ക് അന്ന് അതിന് സാധിക്കാതെ പോയത് കോൺഗ്രസിലെ തന്നെ ചില നേതാക്കളുടെ എതിർപ്പു കൊണ്ടാണ്. അതുകൊണ്ട് തന്നെ ഇപ്പോൾ മാണി കേന്ദ്രത്തിലേക്ക് പോയാൽ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായി അധികാരത്തിൽ എത്തുമ്പോൾ ആ മന്ത്രിസഭയിൽ അംഗമായി പഴയ കണക്കു ചോദിക്കണം എന്നുമാണ് പിജെ ജോസഫ് അഭിപ്രായപ്പെട്ടത്. എന്നാൽ, റിട്ടയർമെന്റിന് സമയമായ താൻ ഇനി എങ്ങോട്ടുമില്ലെന്നാണ് മാണി മറുപടി നൽകിയത്.

മാണി രാജ്യസഭാ സീറ്റിൽ മത്സരിക്കാൻ താൽപ്പര്യമില്ലെന്ന് അറിയിച്ചതോടെ ജോസ് കെ മാണിയുടെ പേരും യോഗത്തിന് മുമ്പാകെ പി ജെ ജോസഫ് എടുത്തിട്ടു. ഇതോടെ ജോസ് കെ മാണിയെ ചുറ്റിത്തിരഞ്ഞാണ് ഇപ്പോൾ ചർച്ചകൾ പുരോഗമിക്കുന്നത്. മാണിയെ സ്ഥാനാർത്ഥിയാക്കിയാൽ പാലയിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരും. അത്തരമൊരു സാഹചര്യം ഒരുക്കുന്നതിനോട് ആർക്കും താൽപ്പര്യമില്ല. എന്നാൽ, ജോസ് കെ മാണിയെ രാജ്യസഭയിലേക്ക് സ്ഥാനാർത്ഥിയാക്കിയാൽ ലോക്‌സഭയുടെ കാലാവധി തീരാൻ അധികം സമയമില്ലാത്തതിനാൽ ഉപതിരഞ്ഞെടുപ്പ് വരാനുള്ള സാധ്യത കുറവാണ്. അതുകൊണ്ടു തന്നെ ജോസ് കെ മാണിയെ ചുറ്റിപ്പറ്റിയാണ് കേരളാ കോൺഗ്രസിലെ സ്ഥാനാർത്ഥി ചർച്ചകൾ പുരോഗമിക്കുന്നത്.

കോൺഗ്രസിനോട് പിടിച്ചു വാങ്ങിയ സീറ്റിൽ മാറ്റാരെ സ്ഥാനാർത്ഥിയാക്കിയാലും അത് കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചേക്കും. ഈ സാഹചര്യത്തിൽ ജോസ് കെ മാണിയെ തന്നെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യത്തിനാണ് മുൻതൂക്കമുള്ളത്. നേരത്തെ രാജ്യസഭയിലേക്ക് താൻ വേണ്ടെന്നാണ് പാർട്ടിയുടെ പൊതുനിലപാട്. ജോസ് കെ.മാണി വേണ്ടെന്നാണ് തന്റെ നിലപാടെന്നും മാണി അറിയിച്ചിരുന്നു. രാജ്യസഭാ സീറ്റ് ഉപാധിയല്ലെന്നും അറിഞ്ഞ് തന്നതെന്നും മാണി അഭിപ്രായപ്പെടുകയുണ്ടായി.

അതേസമയം രാജ്യസഭാ സീറ്റിലേക്ക് ഡൽഹിയിലെ പ്രമുഖ മലയാളി മാധ്യമ പ്രവർത്തകൻ ജോർജ് കള്ളിവയലിനെയും പരിഗണിച്ചിരുന്നു. ഏറെക്കാലമായി ദീപികയിൽ മാധ്യമപ്രവർത്തകനാണ് ജോർജ് കള്ളിവയലിൽ. കേരളത്തിൽ നിന്ന് ഡൽഹിയിലെത്തുന്ന എല്ലാ പ്രമുഖർക്കിടയിലും അറിയുന്ന വ്യക്തിത്വം. അതോടൊപ്പം കേരള കോൺഗ്രസുമായും മാണിയുമായും അടുത്ത ബന്ധവുമുണ്ട്. ഇതിലുപരി എല്ലാ പാർട്ടികളുടേയും ദേശീയ നേതാക്കളുമായും വളരെ അടുപ്പമുള്ള വ്യക്തി. ഇത്തരം ഘടകങ്ങളെല്ലാം പരിഗണിച്ച് കേരളാ കോൺഗ്രസ് ജോർജ് കള്ളിവയലിലിനെ സ്ഥാനാർത്ഥിയാക്കാൻ ചർച്ചകൾ നടന്നിരുന്നു.

എന്നാൽ, ഒരു വർഷം കഴിഞ്ഞു നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉൾപ്പെടുന്ന സഖ്യകക്ഷി സർക്കാർ അധികാരത്തിലെത്താൻ സാധ്യത ഏറെയാണ്. അങ്ങനെയങ്കിൽ കേരളാ കോൺഗ്രസിനും പങ്കാളിത്തം ഉറപ്പാക്കാം. ഈ സാധ്യത മുന്നിൽ കണ്ടാണ് കേരളാ കോൺഗ്രസിന് ലഭിച്ച രാജ്യസഭാ സീറ്റിൽ ജോസ് കെ മാണിയെ തന്നെ മത്സരിപ്പിക്കാക്കാൻ നീക്കം സജീവമായിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP