Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

മലയാളി യുവാവ് ദുബായിൽ മരിച്ചു; കാസർകോട് ചെങ്കള സ്വദേശി അജീർ പാണൂസിനെ മരിച്ച നിലയിൽ കണ്ടെത്തിയത് നീന്തൽക്കുളത്തിൽ

മലയാളി യുവാവ് ദുബായിൽ മരിച്ചു; കാസർകോട് ചെങ്കള സ്വദേശി അജീർ പാണൂസിനെ മരിച്ച നിലയിൽ കണ്ടെത്തിയത് നീന്തൽക്കുളത്തിൽ

മറുനാടൻ ഡെസ്‌ക്‌

ദുബായ്: മലയാളി യുവാവിനെ ദുബായിലെ നീന്തൽക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ചെങ്കള സ്വദേശി അജീർ പാണൂസാ(41)ണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. നീന്തൽക്കുളത്തിലിറങ്ങിയപ്പോൾ ഹൃദയാഘാതമുണ്ടായതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം റാഷിദ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. പരേതനായ മുഹമ്മദ് പാണൂസിന്റെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: ഫർസാന. മകൾ: ഫില ഫാത്തിമ. അജീറിന്റെ സഹോദരൻ ഹാരിസ് പാണൂസ് ഈ വർഷം ജനുവരിയിൽ ദുബായിൽ മരിച്ചിരുന്നു. മറ്റു സഹോദരങ്ങൾ: സാജിദ്, അബ്ദുൽ റഹ്മാൻ, സുഫൈർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP