Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഏഴ് മാസം ഗർഭിണിയായ 17കാരിക്ക് ബ്രെയിൻ ട്യൂമർ തിരിച്ചറിഞ്ഞപ്പോൾ ഡോക്ടർമാർ വിധിച്ചത് മൂന്ന് മുതൽ ഒമ്പത് മാസം കൂടി മാത്രം ആയുസ്; അവിഹിത ബന്ധത്തിൽ പിറന്ന ആരോഗ്യമുള്ള കുഞ്ഞിന്റെ പുഞ്ചിരിക്കുന്ന മുഖം കണ്ട് മരണത്തെ കാത്ത് കൗമാരക്കാരി

ഏഴ് മാസം ഗർഭിണിയായ 17കാരിക്ക് ബ്രെയിൻ ട്യൂമർ തിരിച്ചറിഞ്ഞപ്പോൾ ഡോക്ടർമാർ വിധിച്ചത് മൂന്ന് മുതൽ ഒമ്പത് മാസം കൂടി മാത്രം ആയുസ്; അവിഹിത ബന്ധത്തിൽ പിറന്ന ആരോഗ്യമുള്ള കുഞ്ഞിന്റെ പുഞ്ചിരിക്കുന്ന മുഖം കണ്ട് മരണത്തെ കാത്ത് കൗമാരക്കാരി

പെൻസിൽവാനിയയിലെ 17കാരിയായ ഡാന സ്‌കാട്ടന് മരണത്തിന്റെ കാലടിയൊച്ചകൾ തൊട്ടടുത്ത് കേൾക്കാൻ സാധിക്കുന്നുണ്ട്...എന്നാൽ അടുത്തിടെ തനിക്ക് പിറന്ന പൊന്നോമനക്കുഞ്ഞിന്റെ നിറഞ്ഞ പുഞ്ചിരി അവളെ ജീവിതത്തിലേക്ക് മാടി മാടി വിളിക്കുന്നുമുണ്ട്...പക്ഷേ കടുത്ത ബ്രെയിൻ ട്യൂമർ ബാധിച്ച ഡാനയ്ക്ക് ഇനി ജീവിതത്തെക്കുറിച്ച് വെറുതെ വ്യാമോഹിക്കാൻ മാത്രമേ യോഗമുള്ളൂ. മൂന്ന് മുതൽ ഒമ്പത് മാസം വരെ മാത്രമാണ് ഡോക്ടർമാർ ഈ കൗമാരക്കാരിക്ക് ആയുസ് വിധിച്ചിരിക്കുന്നത്. അവിഹിത ബന്ധത്തിൽ പിറന്ന ആരോഗ്യമുള്ള കുഞ്ഞിന്റെ നിറപുഞ്ചിരി കൺനിറയെ കണ്ട് മരണത്തെ കാത്ത് കിടക്കുകയാണീ കൗമാരക്കാരി.

ഏഴ് മാസം ഗർഭിണിയായിരിക്കുമ്പോഴായിരുന്നു ഡാനയ്ക്ക് ഡിഐപിജി എന്ന ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കാത്തെ ബ്രെയിൻ ട്യൂമർ സ്ഥിരീകരിക്കപ്പെട്ടത്.ജനുവരി നാലിനാണ് ഡാന പെൺകുഞ്ഞിന് ജന്മമേകിയിരിക്കുന്നത്. ഈ ട്യൂമർ ബാധിച്ച 90 ശതമാനം രോഗികളും രക്ഷപ്പെടാൻ വെറും ഒരു ശതമാനം അവസരം മാത്രമേയുള്ളൂ. അതായത് രോഗം ബാധിച്ച് 18 മാസങ്ങൾക്കുള്ളിൽ തന്നെ രോഗികൾ മരിക്കുകയാണ് പതിവ്. ആഴ്ചയിൽ അഞ്ച് പ്രാവശ്യം ഡാനയെ റേഡിയേഷൻ ട്രീറ്റ്മെന്റിന് വിധേയയാക്കിയിരുന്നു. ഇന്ന് ഡാന ഹോസ്പിറ്റലിൽ വച്ച് അവളുടെ 18ാം ജന്മദിനം ആഘോഷിക്കാൻ പോവുകയാണ്.

അധികം ജീവിക്കില്ലെന്ന് ഡോക്ടർമാർ പ്രവചിച്ചതോടെ ട്രീറ്റ്മെന്റ് ആരംഭിക്കുന്നതിന് മുമ്പ് കുട്ടിക്ക് ജന്മമേകാനായിരുന്നു ഡാന പദ്ധതിയിട്ടിരുന്നത്. എന്നാൽ ട്യൂമർ പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ ഡാനയെ കീഴ്പ്പെടുത്തുകയും ആരോഗ്യ പ്രശ്നങ്ങൾ രൂക്ഷമാവുകയും ചെയ്തതിനെ തുടർന്ന് ചികിത്സ നേരത്തെ ആരംഭിക്കാൻ ഡാന നിർബന്ധിതയായി. ജനുവരി നാലിന് പിറന്ന കുട്ടിക്ക് ആരീസ് മാരി എന്നാണ് പേരിട്ടിരിക്കുന്നത്. നിലവിൽ നിയോനാറ്റാൽ ഇന്റൻസീവ് യൂണിറ്റിലാണ് കുഞ്ഞിനെ കിടത്തിയിരിക്കുന്നത്. നല്ലൊരു കുഞ്ഞ് തനിക്ക് പിറന്നിരിക്കുന്നതിനാൽ താൻ ട്യൂമറിനെതിരായ യുദ്ധത്തിൽ വിജയിച്ചുവെന്നാണ് ഡാന പ്രതികരിച്ചിരിക്കുന്നത്.

ബ്രെയിൻ ട്യൂമറിന്റെ ലക്ഷണങ്ങളായി ശ്വാസ തടസം, ഉറക്കത്തിനും ഭക്ഷണം വിഴുങ്ങുന്നതിനുമുള്ള ബുദ്ധിമുട്ട്, തുടങ്ങിയവ ഡാന പ്രകടിപ്പിച്ചിരുന്നു. റേഡിയേഷൻ തുടങ്ങിയതിന് ശേഷം ഇവ വഷളാകാതെ തടയാൻ സാധിച്ചിരുന്നു. 13 വർഷം നൃത്തം പ്രാക്ടീസ് ചെയ്ത ഡാന സോക്കർ കളിയിലും ബാസ്‌കറ്റ് ബോളിലുംതന്റെ പ്രാവീണ്യം തെളിയിച്ചിരുന്നു. എന്നാൽ നിലവിൽ രോഗബാധ കാരണം തന്റെ ദിന ചര്യകൾ പോലും നിർവഹിക്കാനാവാത്ത വിധം ബുദ്ധിമുട്ടുകയാണ് ഡാന.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP