Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202428Sunday

ജമ്മു കശ്മീരിൽ ഇന്ത്യയെ പിന്തുണച്ച് അമേരിക്കക്കും ബ്രിട്ടനും പിന്നാലെ ബംഗ്ലാദേശും; കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ഇന്ത്യയുടെ ആഭ്യന്തരകാര്യം; മേഖലയിലെ സമാധാനം നിലനിർത്താനാണ് എല്ലാ രാജ്യങ്ങളും ശ്രമിക്കേണ്ടതെന്നും ബംഗ്ലാദേശ്; ദക്ഷിണേഷ്യയിൽ പൂർണമായും ഒറ്റപ്പെട്ട് പാക്കിസ്ഥാൻ

ജമ്മു കശ്മീരിൽ ഇന്ത്യയെ പിന്തുണച്ച് അമേരിക്കക്കും ബ്രിട്ടനും പിന്നാലെ ബംഗ്ലാദേശും; കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ഇന്ത്യയുടെ ആഭ്യന്തരകാര്യം; മേഖലയിലെ സമാധാനം നിലനിർത്താനാണ് എല്ലാ രാജ്യങ്ങളും ശ്രമിക്കേണ്ടതെന്നും ബംഗ്ലാദേശ്; ദക്ഷിണേഷ്യയിൽ പൂർണമായും ഒറ്റപ്പെട്ട് പാക്കിസ്ഥാൻ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ജമ്മു കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് ബംഗ്ലാദേശും. ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകിക്കൊണ്ടുള്ള ആർട്ടിക്കിൾ 370 പിൻവലിച്ചത് സംബന്ധിച്ചുള്ള പ്രതികരണത്തിലാണ് ബംഗ്ലാദേശിന്റെ നിലപാട് വ്യക്തമാക്കിയത്. ജമ്മുകശ്മീരിൽ സമാധാനവും സ്ഥിരതയും നിലനിർത്തേണ്ടതുണ്ട്. കൂടാതെ വികസനമാണ് ഏതൊരു രാജ്യത്തിന്റെയും പ്രഥമ പരിഗണന. അതുകൊണ്ട് തന്നെ ജമ്മുകശ്മീരിൽ ഇന്ത്യ സ്വീകരിച്ച നിലപാട് അവരുടെ ആഭ്യന്തര വിഷയമായി മാത്രമേ കാണാനാവുകയുള്ളൂവെന്നും ബംഗ്ലാദേശ് വ്യക്തമാക്കി. ഇതോടെ ദക്ഷിണേഷ്യയിൽ പാക്കിസ്ഥാൻ പൂർണമായും ഒറ്റപ്പെട്ടു. മേഖലയിലെ സമാധാനം നിലനിർത്താണ് എല്ലാ രാജ്യങ്ങളും ശ്രമിക്കേണ്ടതെന്ന് ഇന്ത്യയെ പിന്തുണച്ച് ബംഗ്ലാദേശ് പ്രതികരിച്ചു.

ഇന്ത്യൻ നടപടിയിൽ പിന്തുണയറിയിച്ച് കഴിഞ്ഞ ദിവസം അമേരിക്കയും രംഗത്തെത്തിയിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷി ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫ്രാൻസിൽവെച്ച് കാണുമെന്നും കശ്മീർ ചർച്ചചെയ്‌തേക്കാമെന്നും ട്രംപ് പറഞ്ഞു. കശ്മീർ സങ്കീർണമായ വിഷയമാണെന്നും കാര്യങ്ങൾ സ്‌ഫോടനാത്മകമാണെന്നും വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെ ഡോണൾഡ് ട്രംപ് പറഞ്ഞു. നരേന്ദ്ര മോദിയുമായും ഇമ്രാൻ ഖാനുമായും താൻ ഫോണിൽ സംസാരിച്ചിരുന്നുവെന്നും ട്രംപ് വ്യക്തമാക്കി. തനിക്ക് മധ്യസ്ഥത വഹിക്കാൻ കഴിയും. കശ്മീർ പ്രശ്‌നത്തിന് മതപരമായി വളരെ ബന്ധമുണ്ട്. ഒരുവശത്ത് ഹിന്ദുക്കളും മറുവശത്ത് മുസ്‌ലിംങ്ങളും. ഫ്രാൻസിൽ നടക്കുന്ന ജി 7 ഉച്ചകോടിക്കിടെ മോദിയെ കാണും.

അതിനിടെ, കശ്മീർ വിഷയത്തിൽ ഇടപെടാനില്ലെന്ന് ബ്രിട്ടനും വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ഫോണിൽ സംസാരിച്ചതിന് പിന്നാലെയാണ് ഉഭയകക്ഷി ചർച്ചകളിലൂടെ കശ്മീർ പ്രശ്‌നം പരിഹരിക്കണമെന്ന് ബ്രിട്ടൻ പ്രതികരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP