Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202429Monday

ഒമാനിൽ വാഹനാപകടം; ഒരാൾ മരിച്ചു, ഏഴ് പേർക്ക് പരിക്ക്; മൂന്നുപേരുടെ നില ഗുരുതരം

ഒമാനിൽ വാഹനാപകടം; ഒരാൾ മരിച്ചു, ഏഴ് പേർക്ക് പരിക്ക്; മൂന്നുപേരുടെ നില ഗുരുതരം

മറുനാടൻ മലയാളി ബ്യൂറോ

മസ്‌കത്ത്: ഒമാനിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. അൽ വുസ്ത ഗവർണറേറ്റിലായിരുന്നു അപകടം. അപകടത്തെ തുടർന്ന് എട്ട് പേരെ മഹൗത്ത് ഹെൽത്ത് സെന്ററിൽ എത്തിച്ചതായി അൽ വുസ്ത ഗവർണറേറ്റിലെ ഹെൽത്ത് സർവീസസ് ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു.

ഗുരുതരമായി പരിക്കേറ്റ ഒരാൾ മരിച്ചു. ഏഴ് പേർ ഇപ്പോഴും പരിക്കുകളോടെ ചികിത്സയിലാണ്. ഇവരിൽ മൂന്ന് പേരുടെ പരിക്കുകൾ ഗുരതരമാണെന്നും അവശേഷിക്കുന്ന നാല് പേർക്ക് ഗുരുതരമല്ലാത്ത പരിക്കുകളാണുള്ളതെന്നും അൽ വുസ്ത ഹെൽത്ത് സർവീസസ് ഡയറക്ടറേറ്റ് ജനറൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മരിച്ചവരോ പരിക്കേറ്റവരോ ഏത് രാജ്യക്കാരാണെന്ന വിവരങ്ങൾ ലഭ്യമായിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP