Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

ചെറുപുഴയിലെ ഷോപ്പിൽ ജോലിക്ക് പോകുമ്പോൾ കണ്ട പരിചയം പ്രണയത്തിന് വഴിമാറി; പ്രണയിച്ച് വിവാഹം കഴിച്ച ഭർത്താവിനെ മറന്നുള്ള അടുപ്പം ഒടുവിൽ കാമുകനൊപ്പം ഒന്നിച്ച് ജീവിക്കാൻ പ്രേരണയായി; 'തട്ടിക്കൊണ്ടു പോയ' കാർ റെയിൽവേ സ്റ്റേഷനിൽ കണ്ടതോടെ ഒളിച്ചോടൽ തന്നെയെന്ന് പൊലീസ് ഉറപ്പിച്ചു; കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് കുടുങ്ങിയതോടെ പുറത്തായത് ഒരു പ്രണയവഞ്ചനയുടെ കഥ

ചെറുപുഴയിലെ ഷോപ്പിൽ ജോലിക്ക് പോകുമ്പോൾ കണ്ട പരിചയം പ്രണയത്തിന് വഴിമാറി; പ്രണയിച്ച് വിവാഹം കഴിച്ച ഭർത്താവിനെ മറന്നുള്ള അടുപ്പം ഒടുവിൽ കാമുകനൊപ്പം ഒന്നിച്ച് ജീവിക്കാൻ പ്രേരണയായി; 'തട്ടിക്കൊണ്ടു പോയ' കാർ റെയിൽവേ സ്റ്റേഷനിൽ കണ്ടതോടെ ഒളിച്ചോടൽ തന്നെയെന്ന് പൊലീസ് ഉറപ്പിച്ചു; കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് കുടുങ്ങിയതോടെ പുറത്തായത് ഒരു പ്രണയവഞ്ചനയുടെ കഥ

ആർ പീയൂഷ്‌

വെള്ളരിക്കുണ്ട്: തട്ടിക്കൊണ്ട് പോയ കാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചിറ്റാരിക്കാലിൽ നിന്നും കാണാതായ വെള്ളടുക്കത്തെ ബൈക്ക് മെക്കാനിക്കായ മനുവിന്റെ ഭാര്യ മീനു (22), മകൻ ഹരികൃഷ്ണൻ എന്നിവരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞത്. യുവതിയെയും കുട്ടിയേയും തട്ടിക്കൊണ്ട് പോയതെന്ന് നാട്ടുകാർ പറഞ്ഞ വെളുത്ത മാരുതി കാർ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയതോടെയാണ് ആശങ്കകൾക്ക് വിരാമമായത്. കാർ പ്രാപൊയിൽ സ്വദേശി ബിനുവിന്റെതാണെന്ന് സ്ഥിരീകരിച്ചതോടെ യുവതിയുടെ ഭർത്താവിനെ വിവരമറിയിച്ചു. ഇതോടെയാണ് മീനുവും ബിനുവുമായുള്ള പ്രണയത്തിന്റെ കഥ അറിയുന്നത്.

കോട്ടയം സ്വദേശിനിയായ മീനു മനുവിനെ പ്രണയിച്ച് വിവാഹം കഴിച്ചതായിരുന്നു. വിവാഹ ശേഷം ഇരുവരും ചിറ്റാരിക്കാലിൽ താമസിച്ചു വരികയായിരുന്നു. ഒരു വർഷത്തിനുള്ളിൽ ഒരു മകനും പിറന്നു. വർക്ക്ഷോപ്പ് ജീവനക്കാരനായ മനുവിന്റെ വരുമാനം കൊണ്ട് ജീവിതം തള്ളി നീക്കാൻ കഴിയാതായതോടെയാണ് മീനു ചെറുപുഴയിലെ ഒരു കടയിൽ ജോലിക്കായി പോകാൻ തുടങ്ങിയത്. ഈ കടയുടെ അടുത്ത് തന്നെയുള്ള ഒരു വെൽഡിങ് വർക്കഷോപ്പിലെ ജീവനക്കാരനായിരുന്നു ബിനു.

കടയിൽ വരുന്ന പരിചയത്തിൽ തുടങ്ങിയ സൗഹൃദം ഒടുവിൽ പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ബിനു ഇതിനിടയിൽ മീനുവിന്റെ ഭർത്താവുമായി ചങ്ങാത്തത്തിലാവുകയും വീട്ടിൽ സന്ദർശ്ശനം നടത്തുകയും ചെയ്യുന്നത് പതിവാക്കി. എന്നാൽ കുറച്ചു കഴിഞ്ഞതോടെ ഭാര്യയുമായുള്ള ബിനുവിന്റെ ഇടപഴകലിൽ സംശയം തോന്നിയതോടെ ബിനു വീട്ടിൽ വരുന്നത് വിലക്കി. മീനുവിനോട് ജോലിക്ക് പോകേണ്ടെന്നും പറഞ്ഞു. ഇതാണ് മനു പൊലീസിനോട് പറഞ്ഞത്.

കഥ കേട്ടുകഴിഞ്ഞപ്പോൾ ബിനുവിനൊപ്പം തന്നെയാണ് മീനുവും മകനും പോയതെന്ന് പൊലീസ് ഉറപ്പിച്ചു. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും തൊട്ടുമുൻപ് പോയ ട്രെയിൻ ഏതെന്ന് കണ്ടത്തി. കോയമ്പത്തൂരിലേക്ക് പോകുന്ന ഇന്റർ സിറ്റി എക്സപ്രസ്സിലാവും അവർ കയറിയെതെന്ന നിഗമനത്തിൽ കോഴിക്കോട് റെയിൽവേ പൊലീസിനെ വിവരമറിയിക്കുകയും മീനുവിന്റെയും കുട്ടിയുടെയും ചിത്രം കൈമാറുകയും ചെയ്തു. ഇതോടെ വൈകിട്ട് നാലുമണിയോടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയ കോയമ്പത്തൂർ ഇന്റർ സിറ്റി എക്സ്പ്രസിൽ റെയിൽവേ പൊലീസും റയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ബിനുവിന്റെയൊപ്പം മീനുവിനെയും കുട്ടിയേയും കണ്ടെത്തിയത്. മൂന്ന് പേരെയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് കസ്റ്റഡിയിലെടുത്തു. പിന്നീട് ചിറ്റാരിക്കാൽ പൊലീസിന് കൈമാറുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് മനുവിന്റെ ഭാര്യ മീനു കൃഷ്ണ(23)മകൻ സായി കൃഷ്ണ(3) എന്നിവരെ കാറിലെത്തിയ സംഘം തട്ടി കൊണ്ട് പോയതായി വാർത്ത വന്നത്. പട്ടാപ്പകൽ തട്ടിക്കൊണ്ടു പോയെന്ന വാർത്ത പുറത്തുവന്നതോടെ ആളുകൾ പരിഭ്രാന്തരായി. നാട്ടുകാർ വീട്ടിലേക്ക് എത്തിയപ്പോൾ കണ്ടത് ചിന്നിച്ചിതറി കിടക്കുന്ന സാധനങ്ങളും മറ്റുമായിരുന്നു. ഇതോടെ തട്ടിക്കൊണ്ടു പോകൽ കഥ യഥാർത്ഥ്യമാണെന്ന ധാരണയിൽ പൊലീസ് അന്വേഷണം പുരോഗമിച്ചു. ഈ അന്വേഷണത്തിലാണ് യുവതിയുടെ കള്ളം പൊളിഞ്ഞത്. മനു രാവിലെ ജോലിക്കു പോയിരുന്നു. രാവിലെ പത്തുമണിയോടെയാണ് മനുവിനേ തേടി ഫോൺവിളി എത്തിയത്.

തന്നെ ചിലർ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുന്നുവെന്നും രക്ഷിക്കണേ.. എന്നു പറഞ്ഞ് അലമുറയിട്ടു കരഞ്ഞ ശേഷം മീനു ഫോൺ കട്ടു ചെയ്യുകയായിരുന്നു. ഫോൺ സംഭാഷണം പൂർത്തിയാക്കുന്നതിനു മുൻപ് കരഞ്ഞു കൊണ്ട് മീനു ഫോൺ കട്ട് ചെയ്യുകയായിരുന്നു. മനു വിവരം അറിയിച്ചതിനെ തുടർന്ന സ്ഥലത്തെത്തിയ പൊലീസ് കണ്ടത് മുറിയിൽ ചിന്നിച്ചിതറി കിടക്കുന്ന സാധനങ്ങളായിരുന്നു. മൽപ്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു.

അന്വേഷണം നടക്കുന്നതിനിടയിൽ മീനുവിന്റെ മൊബൈൽ നമ്പരിൽ നിന്നും കഴുത്തിൽ മുറിവേൽപിച്ച് ചോര ഒലിപ്പിച്ച നിലയിൽ മീനുവിന്റെ ഫോട്ടോ ഭർത്താവിന്റെ വാട്സ്ആപ്പിലേക്ക് അയക്കുകയും ചെയ്തിരുന്നു. ഈ ഫോട്ടോ പരിശോധിച്ച പൊലീസ് കഴുത്തിന് മുറിവേറ്റാൽ ഉണ്ടാകുന്ന രീതിയിലുള്ള ചോരയല്ല ഫോട്ടോയിലുള്ളതെന്ന് ഉറപ്പിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ഇരുവരെയും പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും. ചിറ്റാരിക്കൽ എസ്ഐ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്തിൽ നടത്തിയ അന്വേഷണമാണ് തട്ടിക്കൊണ്ടു പോകൽ നാടകം പൊളിയാൻ കാരണണായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP