Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പട്ടിക ജാതി വിദ്യാർത്ഥികളോട് ജാതിവിവേചനം; ഉത്തരക്കടലാസുകൾ ആക്രിക്കടയിൽ; ഒന്നിന് പുറമേ ഒന്നായി പിടികൂടിയ വിവാദങ്ങൾക്ക് പിന്നാലെ അയോഗ്യർക്ക് പ്രവേശനവും ബിരുദവും ൽകി; സർവകലാശാലയ്ക്ക് കീഴിലെ ലോ കോളേജിലെ ബിരുദദാനം ബാർകൗൺസിൽ നിയമാവലി കാറ്റിൽ പറത്തി; പ്രവേശനം നേടിയവരുടെ ഭാവി തുലാസിലാക്കി കാലിക്കറ്റ് സർവകലാശാല

പട്ടിക ജാതി വിദ്യാർത്ഥികളോട് ജാതിവിവേചനം; ഉത്തരക്കടലാസുകൾ ആക്രിക്കടയിൽ; ഒന്നിന് പുറമേ ഒന്നായി പിടികൂടിയ വിവാദങ്ങൾക്ക് പിന്നാലെ അയോഗ്യർക്ക് പ്രവേശനവും ബിരുദവും ൽകി; സർവകലാശാലയ്ക്ക് കീഴിലെ ലോ കോളേജിലെ ബിരുദദാനം ബാർകൗൺസിൽ നിയമാവലി കാറ്റിൽ പറത്തി; പ്രവേശനം നേടിയവരുടെ ഭാവി തുലാസിലാക്കി കാലിക്കറ്റ് സർവകലാശാല

ജംഷാദ് മലപ്പുറം

മലപ്പുറം: അദ്ധ്യാപകരുടെ ജാതിവിവേചന വിവാദം പിടിച്ചുകുലുക്കുന്നതിനിടെ കാലിക്കറ്റ് സർവകലാശാലയിൽ അയോഗ്യർക്ക് നിയമബിരുദം നൽകിയെന്ന് ആരോപണവും ചൂടുപിടിച്ചു. ഉത്തരക്കടലാസുകൾ ആക്രി കടയിൽ കണ്ടെത്തിയതിന് പിന്നാലെ കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ ലോ കോളജിൽ ബാർ കൗൺസിൽ നിയമാവലി അനുസരിച്ചുള്ള യോഗ്യത ഇല്ലാത്തവർക്ക് പ്രവേശനവും ബിരുദവും നൽകി. സർവകലാശാലക്ക് കീഴിൽ രണ്ട് സർക്കാർ ലോ കോളജുകളും അഞ്ച് സ്വാശ്രയ ലോ കോളജുകളുമാണുള്ളത്. ത്രിവത്സര എൽഎൽബിക്ക് 100 സീറ്റുകൾ വീതമാണ് കോഴിക്കോട്, തൃശൂർ ലോ കോളജുകളിലുള്ളത്. ബാർ കൗൺസിൽ നിയമാവലി (റൂൾ5) അനുസരിച്ച് 10 2 3 എന്ന പാറ്റേണിൽ ബിരുദമെടുത്തവർക്കെ എൽ എൽ ബി കോഴ്സിന് ചേരാൻ അർഹതയുള്ളൂ.

അടിസ്ഥാന യോഗ്യതയില്ലാതെ ഓപ്പൺ സ്ട്രീമിൽ ബിരുദമെടുത്തവർക്ക് എൽ.എൽ.ബി കോഴ്സിൽ ചേരാൻ അർഹതയില്ല. ഈ നിയമം ലംഘിച്ചാണ് കോഴിക്കോട് ലോ കോളജുകളിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകിയത്. 2011 മുതൽ 2017 വരെ 81 പേർക്കാണ് ഇത്തരത്തിൽ പ്രവേശനം നേടിയതായി വിവരാവകാശ പ്രകാരം നൽകിയ രേഖയിലുള്ളത്. എന്നാൽ 2014ലും 2015 ലും പ്രവേശനം നേടിയ 51 പേർ കോഴ്സ് പൂർത്തിയാക്കി പരീക്ഷ പാസായി എന്റോൾ ചെയ്തിരിക്കുന്നു. ബാക്കിയുള്ളവർ പഠനം തുടരുന്നു. സർവകലാശാലയും കോളജുകളും വീഴ്ച വരുത്തിയതിനാലാണ് ഇവർക്ക് പ്രവേശനം നേടാനും പരീക്ഷ എഴുതാനും സാധിച്ചത്. ഒന്നാം സെമസ്റ്റർ പരീക്ഷക്ക് രജിസ്റ്റർ ചെയ്യുന്നതിന്റെ മുമ്പ് തന്നെ സർവകലാശാല യോഗ്യത പരിശോധിക്കേണ്ടതായിരുന്നു.

ബാർ കൗൺസിൽ നിയമാവലി (റൂൾ 10) അനുസരിച്ച് ഒരു സെമസ്റ്ററിന് 90 പ്രവൃത്തി ദിനങ്ങൾ നിർബന്ധമാണ്. ഇതും നടന്നിട്ടില്ല. 90 പ്രവൃത്തി ദിവസം പൂർത്തിയാക്കാൻ രണ്ടാഴ്‌ച്ച സെമസ്റ്റർ നീട്ടുവാൻ കോഴിക്കോട് ലോ കോളജ് പ്രിൻസിപ്പൽ 10.10.2018 ന് രജിസ്ട്രാർക്ക് കത്ത് നൽകിയെങ്കിലും അംഗീകരിച്ചില്ലെന്ന് മാത്രമല്ല പരീക്ഷ നേരെത്തെ ആക്കണമെന്നാവശ്യപ്പെട്ട കോളജ് യൂണിയന്റെ ആവശ്യം അംഗീകരിച്ചത് അയോഗ്യരെ സഹായിക്കാനായിരുന്നുവെന്നും ആരോപണമുണ്ട്. ഗൗരവമേറിയ ഈ വിഷയം കഴിഞ്ഞ സിൻഡിക്കറ്റ് യോഗത്തിൽ സ്വതന്ത്ര അംഗം ഇ.അബ്ദുറഹിം ഉന്നയിച്ചെങ്കിലും വ്യക്തമായ മറുപടി പറയാൻ വൈസ് ചാൻസലർ തയ്യാറായില്ല.

അതേ സമയം കാലിക്കറ്റ് സർവകലാശാലയുടെ മൂല്യനിർണ്ണയം കഴിഞ്ഞ ഉത്തരക്കടലാസുകൾ ആക്രി കടയിൽ കണ്ടെത്തിയ സാഹചര്യത്തിൽ കാലിക്കറ്റ് സർവകലാശാല നാലംഗ അന്വേഷണകമ്മീഷനെ നിയമിച്ചു.ഡോ.ജി.റിജിലാൽ കൺവീനർ, റഷീദ് അഹമ്മദ്, എം.മനോഹരൻ, കെ.കെ ഹനീഫ എന്നിവർ അംഗങ്ങളാണ്. പരീക്ഷാ കൺട്രോളറോടും വി സി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ വിവിധ കോളേജുകളിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി സൂക്ഷിച്ചിട്ടുള്ള ഉത്തരക്കടലാസുകൾ ഒരു മാസം കൊണ്ട് യൂണിവേഴ്സിറ്റി തിരിച്ചെടുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

അതെ സമയം മൂല്യനിർണയം കഴിഞ്ഞ ഉത്തരക്കടലാസുകൾ മാസങ്ങളും വർഷങ്ങളും ആയി വിവിധ കോളജുകളിൽ തീർത്തും സുരക്ഷിതമല്ലാത്ത രീതിയിൽ സൂക്ഷിച്ചു വെച്ചിരിക്കുകയാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ നിയമാവലി അനുസരിച്ച് ചോദ്യക്കടലാസുകളൂം ഉത്തരക്കടലാസുകളൂം സൂക്ഷിക്കേണ്ട ഉത്തരവാദിത്വം യൂണിവേഴ്സിറ്റിയിൽ നിക്ഷിപ്തമാണ്. എന്നാൽ കോളജുകളെ ശ്വാസംമുട്ടിച്ചു കൊണ്ട് കെട്ടുകണക്കിനു പേപ്പറുകളാണ് കോളജുകളിൽ സൂക്ഷിച്ചിട്ടുള്ളത്. ഈ ഉത്തരക്കടലാസുകളുടെ ഉത്തരവാദിത്വം നിയമപരമായി പ്രിൻസിപ്പലിലോ പരീക്ഷ ചെയർമാനിലോ അടിച്ചേൽപ്പിച്ച് യൂണിവേഴ്സിറ്റി ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടുകയാണെന്ന് പരാതി വ്യാപകമാണ്.സർവകലാശാലയിൽ വിശ്വാസമർപ്പിച്ച ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി പന്താടുന്ന നീക്കങ്ങളിൽ നിന്ന് സർവ്വകലാശാല പിൻവാങ്ങണം. ഇക്കഴിഞ്ഞ മാർച്ച് മാസം നടത്തിയ പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ ബണ്ടുകൾ ആക്രി കടയിൽ നിന്ന് ലഭിക്കാൻ ഉണ്ടായ സാഹചര്യമാണ് ഒച്ചപ്പാടിനിടയാക്കിയത്.

കാലിക്കറ്റ് സർവ്വകലാശാലയിൽ അഞ്ച് മാസം മുമ്പ് നടന്ന അഫ്ളലുൽ ഉലമ പ്രിലിമിനറി പരീക്ഷയുടെ ഉത്തരക്കടലാസുകൾ ആക്രിക്കടയിൽ തൂക്കി വിറ്റ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് കാലിക്കറ്റ് യൂണിവേഴ്സിറ്റി സമിതി ആവശ്യപ്പെട്ടു. പരീക്ഷ മൂല്യനിർണയം നടക്കുന്ന കോളേജുകളിൽ നിന്ന് ഉത്തരക്കടലാസുകൾ സർവ്വകലാശാല തിരിച്ച് കൊണ്ടു പോകണമെന്നാണ് നിയമം. പരീക്ഷ കഴിഞ്ഞ് ഒരു വർഷം പോലും പൂർത്തിയാകുന്നതിന് മുമ്പ് മൂല്യനിർണയം നടത്തിയ ഉത്തരക്കടലാസുകൾ യൂണിവേഴ്സിറ്റിയിൽ എത്തിക്കാതെ തൂക്കി വിറ്റത് ഗുരുതര ക്രമക്കേടാണ്. വിദ്യാർത്ഥികൾക്ക് പുനർമൂല്യനിർണയത്തിനുള്ള അവസരം നഷ്ടപ്പെടാൻ ഇത് കാരണമാകും. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരവുമായി ഫ്രറ്റേണിറ്റി മൂവ്മെന്റ് മുന്നിട്ടിറങ്ങും. കാലിക്കറ്റ് യൂണിവേഴ്സ്റ്റി കൺവീനർ അഷറഫ് കെ.കെ അധ്യക്ഷത വഹിച്ചു. കമ്മറ്റി അംഗങ്ങളായ റഹീം ചേന്ദമംഗലൂർ, അഖിൽ പി.ബി, നവാഫ് പത്തിരിപ്പാല, ലത്തീഫ് വയനാട് എന്നിവർ സംസാരിച്ചു
വിദ്യാർത്ഥികളാടെ ഭാവി പന്താടുന്ന നീക്കങ്ങളിൽ നിന്ന് സർവ്വകലാശാല പിൻവാങ്ങണം.

ഇക്കഴിഞ്ഞ മാർച്ച് മാസം നടത്തിയ പരീക്ഷയുടെ ഉത്തരക്കടലാസ് കെട്ടുകൾ ആക്രി കടയിൽ നിന്ന് ലഭിക്കാൻ ഉണ്ടായ സാഹചര്യം ഇക്കാര്യത്തിൽ യൂണിവേഴ്സിറ്റി ഭരണസമിതി എത്ര ലാഘവത്തോടെയാണ് സമീപിക്കുന്നത് എന്നതിന്റെ സൂചനയാണ്. ആയതിനാൽ കോളജുകളിൽ സൂക്ഷിച്ചിട്ടുള്ള മുഴുവൻ ഉത്തരക്കടലാസുകളും യുദ്ധകാലടിസ്ഥാനത്തിൽ യൂണിവേഴ്സിറ്റി തിരിച്ചെടുക്കണമെന്നും ഉത്തരക്കടലാസുകൾ സൂക്ഷിക്കാൻ യന്ത്രവത്കൃത ശേഖരണവും വീണ്ടെടുപ്പും സംവിധാനം ആരംഭിക്കണമെന്നും സി.കെ.സി.ടി സംസ്ഥാന കമ്മിറ്റി ആവശ്യപെട്ടു. ഇതിന് പുറമെ കാലിക്കറ്റ് സർവകലാശാലയിലെ പട്ടികജാതി വിദ്യാർത്ഥികളോട് ജാതിവിവേചനം കാണിച്ചെന്ന പരാതിയിൽ ആരോപണവിധേയരായ അദ്ധ്യാപകരോട് 23 തിയതി മുതൽ നിർബന്ധിത അവധിയിൽ പോവാൻ വൈസ് ചാൻസലർ ഡോ.കെ.മുഹമ്മദ് ബഷീറിന്റെ ഉത്തരവുണ്ടായിരുന്നു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കാമ്പസിലെ ബോട്ടണി വിഭാഗം ഗവേഷകവിദ്യാർത്ഥികളാണ് അദ്ധ്യാപകരിൽനിന്ന് ജാതിവിവേചനം നേരിട്ടതായി പരാതി നൽകിയത്. ഗവേഷണ മേൽനോട്ടച്ചുമതലയുള്ള അദ്ധ്യാപികയായ ഡോ.ഷമീനയോടും സമാന ആരോപണം നേരിട്ട മലയാളം വിഭാഗം തലവനായ ഡോ.തോമസ്‌കുട്ടിയോടുമാണ് അടിഅവധിയിൽ പോവാൻ വിസി നിർദേശിച്ചത്.

അദ്ധ്യാപകർക്കെതിരേ ബോട്ടണി വിഭാഗത്തിലെ ഗവേഷണ വിദ്യാർത്ഥികൾ വിസിക്കും മറ്റും പരാതി നൽകിയിട്ടുണ്. ഈ അദ്ധ്യാപികയുടെ പീഡനം മൂലം നേരെത്തെ വിദ്യാർത്ഥി പഠനം നിർത്തിയതായും ആരോപണമുണ്ട്. രണ്ട് എം എസ് സി വിദ്യാർത്ഥികളെ തോൽപ്പിച്ചിരുന്നെങ്കിലും പിന്നീട് റീവാല്യൂഷൻ നടത്തി വിജയിക്കുകയായിരുന്നു. തുടങ്ങി നേരെത്തെ നിരവധി പരാതികൾ ഈ അദ്ധ്യാപികക്കെതിരെ ഉയർന്നിട്ടുണ്ട്. അതേസമയം, ജാതിവിവേചനത്തെക്കുറിച്ച് അന്വേഷിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന സർവകലാശാല സിൻഡിക്കറ്റ് ഉപസമിതിയെ നിയോഗിച്ചിട്ടുണ്. ഡോ. ഷംസാദ് ഹുസൈന്റെ നേതൃത്വത്തിലുള്ള ഉപസമിതി ജാതിവിവേചനവുമായി ബന്ധപ്പെട്ട് ഉയർന്ന എല്ലാ പരാതികളും അന്വേഷിക്കും. അതിനിടെ, ആരോപണവിധേയയായ അദ്ധ്യാപികയെ മാറ്റിനിർത്തി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കാംപസിലെ എസ്എഫ്‌ഐ പ്രവർത്തകർ രാവിലെ വാഴ്സിറ്റി മാർച്ചുംവൈസ് ചാൻസലറുടെ ചേംബറിന് മുന്നിൽ സമരവും നടത്തിയതിനെ തുടർന്നാണ് നടപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP