Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഒരു പാർലമെന്റേറിയൻ എന്ന നിലയിൽ തന്റെ സീനിയർ; അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു; ഏകദേശം പത്ത് വർഷത്തോളമായി സുഹൃത്തിനെ കണ്ടിട്ടും; കോഴിക്കോട്ടെത്തിയ ഗവർണ്ണർ ഓടിയെത്തിയത് പഴയ ആത്മസുഹൃത്തിനെ കാണാൻ; വിപി സിങ് മന്ത്രിസഭയിലെ സഹപ്രവർത്തകർ വീണ്ടും കണ്ടുമുട്ടി; ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും കെപി ഉണ്ണികൃഷ്ണനും സൗഹൃദം പങ്കുവയ്ക്കുമ്പോൾ

ഒരു പാർലമെന്റേറിയൻ എന്ന നിലയിൽ തന്റെ സീനിയർ; അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു; ഏകദേശം പത്ത് വർഷത്തോളമായി സുഹൃത്തിനെ കണ്ടിട്ടും; കോഴിക്കോട്ടെത്തിയ ഗവർണ്ണർ ഓടിയെത്തിയത് പഴയ ആത്മസുഹൃത്തിനെ കാണാൻ; വിപി സിങ് മന്ത്രിസഭയിലെ സഹപ്രവർത്തകർ വീണ്ടും കണ്ടുമുട്ടി; ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും കെപി ഉണ്ണികൃഷ്ണനും സൗഹൃദം പങ്കുവയ്ക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: നീണ്ട വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം തന്റെ സുഹൃത്തിനെ കണ്ട സന്തോഷത്തിലായിരുന്നു മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ. കാണാൻ എത്തിയതാകട്ടെ കേരള ഗവർണറും മുൻ കേന്ദ്രമന്ത്രിയുമായ ആരിഫ് മുഹമ്മദ് ഖാനും. വി.പി. സിങ് മന്ത്രിസഭയിൽ കെ.പി. ഉണ്ണികൃഷ്ണൻ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് മന്ത്രിയായിരിക്കുമ്പോൾ ഇതേ മന്ത്രിസഭയിൽ വ്യോമയാന വകുപ്പ് മന്ത്രിയായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ.

രാവിലെ 11.45 ഓടെ പത്മാലയത്തിന്റെ പടി കയറിയെത്തിയ ഗവർണറെ കെ.പി. ഉണ്ണികൃഷ്ണനും മകൾ നിരഞ്ജന ഉണ്ണികൃഷ്ണനും ചേർന്ന് സ്വീകരിച്ചു. തുടർന്ന് ഏറെനേരം ഇരുവരും സംഭാഷണത്തിൽ ഏർപ്പെട്ടു. ഉച്ചയ്ക്ക് കെ.പി. ഉണ്ണികൃഷ്ണനൊപ്പം ഗവർണർ സദ്യയും കഴിച്ചു.
ചുമതലയേറ്റശേഷം ആദ്യമായി കോഴിക്കോട്ടത്തിയ ഗവർണർ വൈകിയാണെങ്കിലും കോഴിക്കോട്ടുക്കാർക്ക് ഓണാശംസകൾ നേരുകയാണെന്നും അറിയിച്ചു.

ഒരു പാർലമെന്റേറിയൻ എന്ന നിലയിൽ തന്റെ സീനിയറായിരുന്നു കെ.പി. ഉണ്ണികൃഷ്ണനെന്ന് ഗവർണർ പറഞ്ഞു. അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനായി. ഏകദേശം പത്ത് വർഷത്തോളമായി കെ.പി. ഉണ്ണികൃഷ്ണനെ കണ്ടിട്ട്. കേരളത്തിൽ എത്തിയശേഷം വന്ന് കാണാനായത് ഏറെ സന്തോഷം നൽകുന്നുവെന്നും ഗവർണർ മാധ്യമങ്ങളോട് പ്രതികരിച്ചു.

ആരിഫ് മുഹമ്മദ് ഖാൻ അലിഗഢ് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന കാലം മുതൽ തനിക്ക് പരിചയമുണ്ടെന്ന് കെ.പി. ഉണ്ണികൃഷ്ണൻ പറഞ്ഞു. തുടർന്ന് അദ്ദേഹം പാർലമെന്റേറിയനായി. അടുത്ത സുഹൃത്തായി. കേരളത്തിന്റെ ഗവർണറായി എത്തിയതിൽ വ്യക്തിപരമായി വളരെ സന്തോഷമുണ്ട്. തെറ്റ് ചെയ്യില്ലെന്ന് ബോധ്യമുണ്ട്. ആത്മാർത്ഥമായി പ്രവർത്തിക്കും. മതേതര മൂല്ല്യങ്ങൾ ഉയർത്തിപിടിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും കെ.പി. ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു.

കെ.പി. ഉണ്ണികൃഷ്ണന്റെ സഹോദരൻ ഡോ. കെ.പി. ഗോവിന്ദൻ, ഭാര്യ രാധ, കെ.പി. അരവിന്ദൻ, കോഴിക്കോട് കോർപ്പറേഷൻ പ്രതിപക്ഷനേതാവ് അഡ്വ. പി.എം. സുരേഷ്ബാബു, ഇ.വി. ഉസ്മാൻകോയ, വി.എൻ. ജയരാജ് തുടങ്ങിയവരും പത്മാലയത്തിൽ എത്തിയിരുന്നു. വൈകിട്ട് നാലോടെ ഗസ്റ്റ് ഹൗസിൽ എത്തി വിശ്രമിച്ചശേഷം രാത്രിയോടെ ഗവർണർ തിരുവനന്തപുരത്തേക്ക് മടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP