Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202421Tuesday

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും കിഫ്ബി ഭരണസമിതി അംഗവുമായ ഡോ ബാബു പോൾ അതീവ ഗുരുതരാവസ്ഥയിൽ; കിംസ് ആശുപത്രിയിൽ ചികിൽസയിലുള്ള ബാബു പോളിന്റെ ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ; മരുന്നുകളോട് പ്രതികരിക്കാത്തതും ആശങ്ക; പ്രതീക്ഷ കൈവിടാതെ ചികിൽസ തുടർന്ന് ഡോക്ടർമാർ

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും കിഫ്ബി ഭരണസമിതി അംഗവുമായ ഡോ ബാബു പോൾ അതീവ ഗുരുതരാവസ്ഥയിൽ; കിംസ് ആശുപത്രിയിൽ ചികിൽസയിലുള്ള ബാബു പോളിന്റെ ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ; മരുന്നുകളോട് പ്രതികരിക്കാത്തതും ആശങ്ക; പ്രതീക്ഷ കൈവിടാതെ ചികിൽസ തുടർന്ന് ഡോക്ടർമാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും കിഫ്ബി ഭരണസമിതി അംഗവുമായ ഡോ.ബാബു പോൾ അതീവ ഗുരാവസ്ഥയിൽ. മിക്ക ആന്തരികാവയവങ്ങളുടേയും പ്രവർത്തനം നിലച്ച ബാബു പോൾ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. മരുന്നുകളോടും കാര്യമായി പ്രതികരിക്കുന്നില്ല. എങ്കിലും ബാബുപോളിനെ ചികിൽസിക്കുന്ന ഡോക്ടർമാർ പ്രതീക്ഷിയിലാണ്. മുൻ ചീഫ് സെക്രട്ടറിക്ക് ജീവിതത്തിലേക്ക് മടങ്ങി വരാനാകുമെന്നാണ് പ്രതീക്ഷ.

തലസ്ഥാനത്തെ എസ് കെ ആശുപത്രിയിൽ ചികിൽസയിലായിരുന്നു ബാബു പോൾ. അവിടെ നിന്നാണ് കിംസ് ആശുപത്രിയിലേക്ക് ബാബു പോളിനെ കൊണ്ടു വന്നത്. അതീവ ഗരുതരാവസ്ഥയിലുള്ള ബാബു പോളിനെ വിദഗ്ധ ഡോക്ടർമാർ കർശന നിരീക്ഷണത്തിന് വിധേയമാക്കുന്നുണ്ട്. അടുത്ത ബന്ധുക്കളും ആശുപത്രിയിൽ ബാബു പോളിനൊപ്പമുണ്ട്. മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും കിഫ്ബി ഭരണസമിതി അംഗവുമായ ഡോ.ബാബു പോൾ ജനകീയനായ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു. നവകേരള നിർമ്മാണ പദ്ധതികളുടെ ഉപദേശകനുമായിരുന്നു ബാബു പോൾ. തിരുവനന്തപുരത്തെ സാഹിത്യ-സാസ്‌കാരിക മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു ബാബു പോൾ.

ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ പ്രോജക്റ്റ് കോ ഓർഡിനേറ്ററും, സ്പെഷ്യൽ കലക്ടറുമായി 08 09 1971 മുതൽ പ്രവർത്തിച്ചു. ഇടുക്കി ജില്ല നിലവിൽ വന്ന 26 01 1972 മുതൽ 19 08 1975 വരെ ഇടുക്കി ജില്ലാ കലക്ടറായിരുന്നു. 1941ൽ എറണാകുളം ജില്ലയിലെ കുറുപ്പംപടിയിൽ ജനനം. ഇപ്പോൾ തിരുവനന്തപുരത്ത് താമസം. കുറുപ്പംപടി എം.ജി.എം. ഹൈസ്‌കൂളിൽ നിന്നു പ്രാഥമികവിദ്യാഭ്യാസം നേടി. ആലുവ യു.സി. കോളേജ്, തിരുവനന്തപുരം എൻജിനീയറിംങ്ങ് കോളെജ്, മദ്രാസ് സർവകലാശാല എന്നിവിടങ്ങളിൽ ഉന്നതവിദ്യാഭ്യാസം നടത്തി. ബി.എസ്സി. എൻജിനീയറിങ്ങ്, എം.എ എന്നീ ബിരുദങ്ങൾ നേടിയശേഷം 1964 ൽ ഐ.എ.എസിൽ പ്രവേശിച്ചു.

ബാബുപോൾ എഴുത്തുകാരൻ എന്ന നിലയിലും പ്രശസ്തനാണ്. ഇദ്ദേഹം തയ്യാറാക്കിയ വേദശബ്ദരത്നാകരം എന്ന ബൈബിൾ വിജ്ഞാനകോശം 2000ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടുകയുണ്ടായി. ഉത്തരസ്യാം ദിശി (ഇടുക്കിയിലെ സേവന കാലം സംബന്ധിച്ച അനുഭവക്കുറിപ്പുകൾ), കഥ ഇതുവരെ (അനുഭവകുറിപ്പുകൾ), രേഖായനം: നിയമസഭാഫലിതങ്ങൾ, സംഭവാമി യുഗേ യുഗേ, ഓർമ്മകൾക്ക് ശീർഷകമില്ല, പട്ടം മുതൽ ഉമ്മൻ ചാണ്ടി വരെ, നിലാവിൽ വിരിഞ്ഞ കാപ്പിപ്പൂക്കൾ എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP