Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202430Tuesday

മന്മോഹൻ ബംഗ്ലാവിനെ ആർക്കാണ് പേടിയില്ലാത്തത്? ആന്റണി രാജുവിന്; മന്ത്രിമാർ വാഴില്ലെന്ന അന്ധവിശ്വാസത്തെ തകർത്തെറിയാൻ തലസ്ഥാനത്തിന്റെ മന്ത്രി; മന്ത്രിമാരുടെ വസതികൾ അനുവദിച്ച് ഉത്തരവ് ഇറങ്ങി

മന്മോഹൻ ബംഗ്ലാവിനെ ആർക്കാണ് പേടിയില്ലാത്തത്? ആന്റണി രാജുവിന്; മന്ത്രിമാർ വാഴില്ലെന്ന അന്ധവിശ്വാസത്തെ തകർത്തെറിയാൻ തലസ്ഥാനത്തിന്റെ മന്ത്രി; മന്ത്രിമാരുടെ വസതികൾ അനുവദിച്ച് ഉത്തരവ് ഇറങ്ങി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിപ്ലവം തുടരും. മന്ത്രി വാഴില്ലെന്ന് പഴിയുള്ള മന്മോഹൻ ബംഗ്ലാവിൽ പുതിയ താമസക്കാരനെത്തുന്നു. മന്ത്രി ആന്റണി രാജു. മന്ത്രിമാർക്കുള്ള വസതി അനുവദിച്ച് ഉത്തരവ് ഇറങ്ങിയതോടെയാണ് ഇത് വ്യക്തമായത്. തിരുവനന്തപുരം സ്വദേശിയായ ആന്റണി രാജുവിന് മന്മോഹൻ ബംഗ്ലാവിനെ പേടിയില്ല എന്നുവേണം കരുതാൻ. തോമസ് ഐസക്ക് താമസത്തിനായി തിരഞ്ഞെടുത്തത് അന്ധവിശ്വാസത്തെ തകർത്തെറിഞ്ഞ് വിപ്ലവം ഉണ്ടാക്കാനായിരുന്നു. പിണറായി ഭരണത്തിന് മുമ്പുള്ള ഇടതുസർക്കാരിന്റെ കാലത്ത് കോടിയേരി ബാലകൃഷ്ണൻ മുതൽ മോൻസ് ജോസഫ് വരെ നാല് മന്ത്രിമാർ വരെ മാറി താമസിച്ചിട്ടും രാശിപിഴച്ച വീടാണിത്. മന്മോഹൻ ബംഗ്ലാവിൽ താമസിക്കുന്നവർ പിന്നീട് നിയമസഭ കാണില്ലെന്നാണ് അന്ധവിശ്വാസം. തോമസ് ഐസക്കിന്റെ കാര്യത്തിലും ഇതു സംഭവിച്ചു. പല അതികായകർക്കും അടിതെറ്റി.  അപ്പോഴും മന്മോഹൻ ബംഗ്ലാവ് ഒരു മന്ത്രിക്ക് ഏറ്റെടുക്കേണ്ടി വരുമെന്ന് ഉറപ്പായിരുന്നു. നറുക്ക് ആന്റണി രാജുവിന് വീണു.

മന്മോഹൻ ബംഗ്ലാവിൽ താമസിക്കാൻ പൊതുവെ ആർക്കും താൽപ്പര്യമില്ല. അതികായർ അടിതെറ്റി വീണ വീടാണ് ഇത്. എം വി രാഘവൻ അവസാനം മന്ത്രിയായപ്പോൾ താമസിച്ചത് ഇവിടെയായിരുന്നു. ഇനി മത്സരിക്കാനില്ലെന്ന് നേരത്തെ തീരുമാനിച്ച ആര്യാടൻ മുഹമ്മദും അവസാനം മന്ത്രിയായപ്പോള് താമസിച്ചത് ഇവിടെയാണ്. രാശിപ്പിഴ തീർക്കാൻ കഴിഞ്ഞ ഇടതുമന്ത്രിസഭയുടെ കാലത്ത് ഈ വീടിന്റെ ഗേറ്റ് മാറ്റി സ്ഥാപിക്കുകയും മറ്റും ചെയ്തത് വിവാദമായിരുന്നു. കോടിയേരി താമസിക്കുമ്പോഴായിരുന്നു ഈ മാറ്റം. മന്ത്രിമന്ദിരങ്ങളിൽ ഏറ്റവും പ്രൗഢവും വിശാലവുമായതാണ് രാജ്ഭവനോട് ചേർന്നുനിൽക്കുന്ന മന്മോഹൻ ബംഗ്ലാവ്. 

സിപിഐ മന്ത്രിമാർ നേരത്തെ ഉപയോഗിച്ച വസതികൾ ഇപ്പോഴത്തെ മന്ത്രിമാർക്ക് നൽകിയിട്ടുണ്ട്. കഴിഞ്ഞ തവണത്തെ 20മന്ത്രിമാരിൽ നിന്നു എണ്ണം 21ലേക്ക് ഉയർന്നതോടെ ഒരു വസതി അധികം കണ്ടെത്തേണ്ടി വരും. അതുകൊണ്ട് തന്നെ മന്മോഹൻ ബംഗ്ളാവിനെ ഒഴിവാക്കാനും കഴിഞ്ഞില്ല

സിപിഐ പ്രതിനിധിയും കൃഷിമന്ത്രിയുമായ പി.പ്രസാദിനാണ് 13-ാം നമ്പർ സ്റ്റേറ്റ് കാർ. 13-ാം നമ്പർ നല്ലതല്ലെന്ന വിശ്വാസം കാരണം മുൻപ് പലരും ഈ നമ്പർ ഒഴിവാക്കിയിരുന്നു. കഴിഞ്ഞ തവണ തോമസ് ഐസക്കും സുനിൽകുമാറും ഈ കാറിനായി സർക്കാരിനു കത്ത് നൽകിയിരുന്നു. ഐസക്കിനാണ് കാർ ലഭിച്ചത്.

വി എസ്.അച്യുതാനന്ദൻ സർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എം. ബേബിയും കഴിഞ്ഞ സർക്കാരിൽ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കും 13ാം നമ്പർ കാർ ചോദിച്ചു വാങ്ങിയെന്ന കൗതുകവുമുണ്ട്. ഒന്നാം പിണറായി മന്ത്രിസഭയുടെ തുടക്കത്തിൽ 13ാം നമ്പർ കാർ ഏറ്റെടുക്കാൻ പല മന്ത്രിമാരും മടിച്ചു നിന്നപ്പോൾ മന്ത്രി തോമസ് ഐസക് മുന്നോട്ടു വരികയായിരുന്നു. 13ാം നമ്പരിനെ ഇടതു മന്ത്രിമാർക്ക് പേടിയാണെന്നു ആരോപിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രൻ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതോടെ, തോമസ് ഐസക്, 13ാം നമ്പർ കാർ നൽകണമെന്നാവശ്യപ്പെടുകയായിരുന്നു. 13ാം നമ്പർ കാറിനായി മുൻ മന്ത്രിമാരായ വി എസ്.സുനിൽകുമാറും, കെ.ടി.ജലീലും മുന്നോട്ടു വന്നെങ്കിലും തോമസ് ഐസക് ഏറ്റെടുത്തു. പക്ഷേ എംഎൽഎ അടുത്ത ടേമിൽ ആകാനായില്ല.

യുഡിഎഫ് മന്ത്രിസഭയിലെ ആരും 13 ാം നമ്പർ കാർ ഉപയോഗിച്ചിരുന്നില്ല. 13ാം നമ്പർ കാർ ചോദിച്ചു വാങ്ങിയ എം.എം. ബേബി പിന്നീട് കൊല്ലം ലോക്സഭാ തിരഞ്ഞെടുപ്പിൽ തോറ്റതും കൗതുകം. 13ാം നമ്പർ കാർ ഏറ്റെടുക്കാൻ മുന്നോട്ടു വന്ന തോമസ് ഐസക് ഇത്തവണ നിയമസഭ കണ്ടതുമില്ല. വിഎസിന്റെ കാലത്ത് കോടിയേരി ബാലകൃഷ്ണൻ മുതൽ മോൻസ് ജോസഫ് വരെ നാലു മന്ത്രിമാർ മാറി മാറി താമസിച്ചിട്ടും രാശിയില്ലെന്നു മുദ്രകുത്തപ്പെട്ട ബംഗ്ലാവാണ് മന്മോഹൻ ബംഗ്ലാവ്. ഈ ബംഗ്ലാവിൽ താമസിക്കുന്നവർ പിന്നീട് നിയമസഭ കാണില്ലെന്നതാണ് അന്ധവിശ്വാസം.ഇതു വകവയ്ക്കാതെയാണ് തോമസ് ഐസക്, ഒന്നാം പിണറായി മന്ത്രിസഭയിൽ മന്മോഹൻ ബംഗ്ലാവിൽ താമസിക്കാൻ തയാറായത്.

പുതിയ മന്ത്രിമാരുടെ വസതികൾ

കെ.രാജൻ- ഗ്രേസ്, കന്റോൺമെന്റിന് അടുത്ത്, പാളയം

റോഷി അഗസ്റ്റിൻ- പ്രശാന്ത് -ക്ലിഫ് ഹൗസ് കോംപൗണ്ട്,

കെ.കൃഷ്ണൻ കുട്ടി-പെരിയാർ, ക്ലിഫ് ഹൗസ് കോംപൗണ്ട്

എകെ ശശീന്ദ്രൻ-കാവേരി, കന്റോൺമെന്റ്ിന് സമീപം

അഹമ്മദ് ദേവർ കോവിൽ-തൈക്കാട് ഹൗസ്

ആന്റണി രാജു-മന്മോഹൻ ബംഗ്ലാവ്, വെള്ളയമ്പലം

ജിആർ അനിൽ-അജന്ത, രാജ് ഭവന് എതിർവശം

കെ.എൻ.ബാലഗോപാൽ-പൗർണമി-ക്ലിഫ് ഹൗസ് കോംപൗണ്ട്

ആർ ബിന്ദു-സാനഡു തൈക്കാട്

ജെ.ചിഞ്ചുറാണി-അശോക, ക്ലിഫ് ഹൗസ് കോംപൗണ്ട്

എംഎൻ ഗോവിന്ദൻ-നെസ്റ്റ്-ക്ലിഫ് ഹൗസ് കോംപൗണ്ട്

മുഹമ്മദ് റിയാസ്-പമ്പ-ക്ലിഫ് ഹൗസ് കോംപൗണ്ട്


പി.പ്രസാദ്-ലിൻഡ് ഹഴസ്റ്റ്- ദേവസ്വം ബോർഡ് ജംഗ്ഷൻ, നന്തൻകോട്

കെ.രാധാകൃഷ്ണൻ-എസൻഡീൻ-ക്ലിഫ് ഹൗസ് കോംപൗണ്ട്

പി.രാജീവ്-ഉഷസ് -നന്തൻകോട്

സജി ചെറിയാൻ-കവടിയാർ ഹൗസ്, വെള്ളയമ്പലം

വി.ശിവൻകുട്ടി-റോസ് ഹൗസ്, വഴുതയ്ക്കാട്

വി.എൻ.വാസവൻ- ഗംഗ, കന്റോൺമെന്റ് ഹൗസ് കോംപൗണ്ട്

വീണ ജോർജ്-നിള കന്റോൺമെന്റിന് സമീപം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP