Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202403Friday

വെള്ളാപ്പള്ളി നടേശന് പിന്തുണ ഉറപ്പിക്കാൻ എതിരായി സമര നാടകം പ്ലാൻ ചെയ്തു; വിവരം ചോർന്നു കിട്ടിയ യഥാർഥ വെള്ളാപ്പള്ളി വിരുദ്ധർ പരിപാടി അട്ടിമറിച്ചു; യൂണിയൻ ഓഫീസിൽ നടന്ന തർക്കം കൈയാങ്കളിയിലെത്തി; പരാതി ചെന്നിട്ടും പൊലീസ് അനങ്ങിയില്ല; ഡിജിപി നേരിട്ട് ഇടപെട്ടതോടെ യോഗം കൗൺസിലർ അടക്കം മൂന്നു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു: അടൂർ യൂണിയനിൽ വെള്ളാപ്പള്ളിക്ക് പിന്തുണ ഉറപ്പിക്കാനുള്ള നാടകം പാളിയത് ഇങ്ങനെ

വെള്ളാപ്പള്ളി നടേശന് പിന്തുണ ഉറപ്പിക്കാൻ എതിരായി സമര നാടകം പ്ലാൻ ചെയ്തു; വിവരം ചോർന്നു കിട്ടിയ യഥാർഥ വെള്ളാപ്പള്ളി വിരുദ്ധർ പരിപാടി അട്ടിമറിച്ചു; യൂണിയൻ ഓഫീസിൽ നടന്ന തർക്കം കൈയാങ്കളിയിലെത്തി; പരാതി ചെന്നിട്ടും പൊലീസ് അനങ്ങിയില്ല; ഡിജിപി നേരിട്ട് ഇടപെട്ടതോടെ യോഗം കൗൺസിലർ അടക്കം മൂന്നു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു: അടൂർ യൂണിയനിൽ വെള്ളാപ്പള്ളിക്ക് പിന്തുണ ഉറപ്പിക്കാനുള്ള നാടകം പാളിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: എസ്എൻ ട്രസ്റ്റ് സുവർണ ജൂബിലി ഫണ്ട് തട്ടിപ്പ്, കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെകെ മഹേശന്റെ ആത്മഹത്യ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടിൽ നിൽക്കുന്ന വെള്ളാപ്പള്ളി നടേശനും മകനും ജനസമ്മിതി ഉണ്ടാക്കി കൊടുക്കാൻ വേണ്ടി നടത്തിയ നാടകം അടൂർ എസ്എൻഡിപി യൂണിയനിൽ തിരിച്ചടിച്ചു. യോഗം കൗൺസിലർ, യൂണിയൻ ചെയർമാൻ എന്നിവരടക്കം മൂന്നു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷന്റെ മൂലയ്ക്ക് ചാരിയത് മണിക്കൂറുകളോളം. സ്വാധീനത്തിന് വഴങ്ങി കേസ് അട്ടിമറിക്കാൻ ശ്രമിച്ച സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് അടക്കം തടസം നേരിട്ടു. അവസാനം പരാതിക്കാരൻ ഒത്തുതീർപ്പിന് തയാറായതോടെ കേസ് രാജിയാക്കി പറഞ്ഞു വിടുകയായിരുന്നു.

അടൂർ എസ്എൻഡിപി യൂണിയൻ അഴിമതി അന്വേഷിക്കുക, കൊലയാളിയായ വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാഴാഴ്ച വൈകിട്ട് മൂന്നിന് യൂണിയൻ ഓഫീസിലേക്ക് മാർച്ച് ചെയ്യുമെന്നും നടേശന്റെ കോലം കത്തിക്കുമെന്നും കാട്ടി ഒരു പോസ്റ്റർ ബുധനാഴ്ച വൈകിട്ട് എസ്എൻഡിപി കൂട്ടായ്മയുടെ പേരിൽ പ്രത്യക്ഷപ്പെടുന്നതാണ് സംഭവങ്ങളുടെ തുടക്കം. കൊല്ലത്തുള്ള ബിജു (ഇണ്ടാസ് ബിജു) എന്നയാളാണ് പോസ്റ്ററിനും സമരത്തിനും പിന്നിലെന്നും വ്യക്തമായി.

എതിർപക്ഷം ഈ പോസ്റ്റർ കണ്ട് അമ്പരന്നു. വെള്ളാപ്പള്ളിക്ക് ശക്തമായ എതിർപ്പുള്ള യൂണിയനാണ് അടൂർ. ഉടൻ തന്നെ നടേശനെതിരേ സമരം ആരംഭിക്കാൻ ഇരിക്കുകയുമാണ് സ്ത്രീകൾ അടക്കമുള്ള ആയിരക്കണക്കിന് സമുദായ പ്രവർത്തകർ. ഈ യൂണിയനിലെ ഒരോ സ്ത്രീയുടെയും പേരിൽ അവർ അറിയാതെ മൈക്രോഫിനാൻസ് തട്ടിപ്പ് നടന്നിട്ടുണ്ട്. ഇതിന്റെ യഥാർഥ സൂത്രധാരൻ വെള്ളാപ്പള്ളിയാണെന്ന് മനസിലാക്കിയതാണ് എതിർപ്പിന് കാരണം.

തങ്ങൾ അറിയാതെ തങ്ങളുടെ ഉദ്ദേശ്യലക്ഷ്യം കാണിച്ച് സമരം നടത്താൻ വരുന്നവരെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോഴാണ് വെള്ളാപ്പള്ളി വിരുദ്ധർക്ക് ഇതൊരു ക്വട്ടേഷൻ ആണെന്ന് മനസിലായത്. സമരത്തിന് വരുന്നവരെ ആളെ ഇറക്കി അടിപ്പിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു യൂണിയൻ നേതൃത്വം ലക്ഷ്യമിട്ടിരുന്നതെന്ന് പറയുന്നു. ഇത്തരമൊരു സംഘർഷം കണ്ട് ഇനി ആരും വെള്ളപ്പള്ളിക്കെതിരേ വരാൻ തയാറാകരുത് എന്നതായിരുന്നു പ്രധാനലക്ഷ്യം. എതിർപക്ഷം സ്ത്രീകളെ സമരത്തിന് ഇറക്കുമെന്ന് മനസിലാക്കിയായിരുന്നു നാടകത്തിലൂടെ ഒരു സംഘട്ടനം നടത്തി മുന്നറിയിപ്പ് നൽകാൻ തീരുമാനിച്ചത്. പിന്നീട് ഒരു സമരം നടന്നാലും അടികിട്ടുമെന്ന് പേടിച്ച് സ്ത്രീജനങ്ങൾ വരരുത് എന്നതാണ് ഇവർ ലക്ഷ്യമിട്ടിരുന്നത്.

ഇണ്ടാസ് ബിജുവിന്റെ നേതൃത്വത്തിൽ സമരം നടത്തുന്നത് വെള്ളാപ്പള്ളി വിരുദ്ധ പക്ഷം മുളയിലേ നുള്ളി. ഈ വിവരം വെള്ളാപ്പള്ളി അനുകൂലികൾ അറിഞ്ഞതുമില്ല. ഇന്നലെ വൈകിട്ട് മൂന്നു മണിയോടെ വെള്ളാപ്പള്ളി പക്ഷം യൂണിയൻ ഓഫീസിൽ സംഘടിച്ചു. പറഞ്ഞ സമയത്ത് സമരക്കാരെ കാണാതെ വിഷമിച്ചിരിക്കുമ്പോൾ യൂണിയൻ കമ്മറ്റി അംഗം എസ്‌പി സജൻ ഒരു കമന്റ് വിട്ടതാണ് പ്രകോപനമായത്. സമരക്കാർ ടോൾ ഗേറ്റിന് മുന്നിൽ നിന്ന് പുറപ്പെട്ടു എന്നാണ് സജൻ കമന്റടിച്ചത്. പദ്ധതി ആസൂത്രണം ചെയ്ത് കാത്തിരുന്നവർക്ക് ഇതുകൊണ്ടു. അടൂരിലെ യൂണിയൻ ഭരണക്കാർ രണ്ടു തട്ടിലാണ്. യോഗംകൗൺസിലർ എബിൻ അമ്പാടി, യൂണിയൻ ചെയർമാൻ അഡ്വ. മനോജ് എന്നിവർ ഒരു പക്ഷത്തും യൂണിയൻ കൺവീനർ മണ്ണടി മോഹനൻ, എസ്‌പി സജൻ എന്നിവർ മറുപക്ഷത്തുമാണ്.

സജന്റെ കമന്റിന് പിന്നാലെ കശിപിശ ഉണ്ടാവുകയും എബിൻ അമ്പാടിയിൽ മണ്ണടി മോഹന്റെ കഴുത്തിന് കുത്തിപ്പിടിക്കുകയും ചെയ്തു. ഈ ദൃശ്യം എസ്‌പി സജൻ ക്യാമറയിൽ പകർത്തി. ഇതു കണ്ട് എബിന്റെ നേതൃത്വത്തിലുള്ള മറുപക്ഷം മൊബൈൽഫോൺ പിടിച്ചു വാങ്ങി, അത് അവിടെ നിന്ന് മാറ്റുകയും ചെയ്തു. ഉന്തും തള്ളും വാക്കേറ്റവും ആയതോടെ പൊലീസെത്തി ഇരുകൂട്ടരെയും സമാധാനിപ്പിച്ചു വിട്ടു.
എന്നാൽ, സജന്റെ പക്കൽ നിന്നും പിടിച്ചു പറിഞ്ഞ ഫോൺ തിരികെ നൽകാൻ എബിനും കൂട്ടരും തയാറായില്ല. സജൻ അടൂർ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. ഇൻസ്പെക്ടർ യു. ബിജു വിഷയം നിസാരവൽക്കരിക്കാനാണ് ശ്രമിച്ചത്. തന്റെ സ്വകാര്യ സമ്പാദ്യം പിടിച്ചു പറിച്ചുവെന്ന് സജന്റെ പരാതിയിൽ നടപടിയുണ്ടായില്ല.

ഇതോടെ പരാതിക്കാരൻ ഉന്നത തലത്തിലേക്ക് നീങ്ങി. ഡിജിപിക്ക് പരാതി അയച്ചു. ഫോണിൽ നേരിട്ട് വിളിച്ച് അടൂർ പൊലീസിന്റെ നടപടിയെ കുറിച്ച് അറിയിക്കുകയും ചെയ്തു. മുഖ്യന്ത്രിയുടെ ഓഫീസിലും വിവരം എത്തിച്ചു. ഇതോടെ അടൂർ പൊലീസ് വെട്ടിലായി. ഇന്ന് രാവിലെ എട്ടുമണിയോടെ എബിൻ അമ്പാടിയിൽ, അഡ്വ. മനോജ്, കണ്ണൻ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വൈകിട്ട് മൂന്നു മണിയോടെ പരാതിക്കാരനായ എസ്‌പി സജനുമായി ഇൻസ്പെക്ടർ ചർച്ച നടത്തി. തന്റെ ഫോൺ തിരികെ വേണമെന്നും അതിന് കേടുപാടു പറ്റിയതിനാൽ പുതിയത് വാങ്ങി നൽകണമെന്നും സജൻ ആവശ്യപ്പെട്ടു. തന്റെ ഫോണിൽ നിന്ന് പ്രതികൾ ചോർത്തിയ വിവരങ്ങൾ പുറത്തു വിടരുതെന്ന് ഒരു നിബന്ധനയും വച്ചു. എല്ലാം എതിർ കക്ഷികൾ സമ്മതിച്ചതോടെ പ്രശ്നം ഒത്തു തീർന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP