Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202405Sunday

സോഷ്യൽ മീഡിയ തരംഗത്തിന് തുടക്കം ഇട്ട മറുനാടനെ തേടി രമ്യ ഹരിദാസ് തിരുവനന്തപുരത്ത് എത്തി; അനുഭവങ്ങൾ പങ്ക് വയ്ച്ചും സ്വപ്‌നങ്ങളെ കുറിച്ച് സംസാരിച്ചും പാട്ടുപാടിയും ചെലവിട്ടത് രണ്ട് മണിക്കൂർ; സൗമ്യതയുടെ പ്രതീകമായി യുവത്വത്തെ ആവേശം കൊള്ളിച്ച ആലത്തൂരിന്റെ പുതിയ എംപിയുടെ മറുനാടൻ സന്ദർശനം ഇങ്ങനെ

സോഷ്യൽ മീഡിയ തരംഗത്തിന് തുടക്കം ഇട്ട മറുനാടനെ തേടി രമ്യ ഹരിദാസ് തിരുവനന്തപുരത്ത് എത്തി; അനുഭവങ്ങൾ പങ്ക് വയ്ച്ചും സ്വപ്‌നങ്ങളെ കുറിച്ച് സംസാരിച്ചും പാട്ടുപാടിയും ചെലവിട്ടത് രണ്ട് മണിക്കൂർ; സൗമ്യതയുടെ പ്രതീകമായി യുവത്വത്തെ ആവേശം കൊള്ളിച്ച ആലത്തൂരിന്റെ പുതിയ എംപിയുടെ മറുനാടൻ സന്ദർശനം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ഒക്കെ മറുനാടന്റെ ഓഫീസിൽ വന്ന്  സുഖ വിവരം അന്വേഷിച്ചാൽ ഒരു സന്തോഷമൊക്കെ  തോന്നും. നിങ്ങളുടെ ആരുടെ വീട്ടിൽ വന്നാലും ഓഫീസിൽ വന്നാലും ഒരു സന്തോഷം തോന്നും. ഞങ്ങൾ മറുനാടൻ മലയാളിക്കും ഇന്ന് അത്തരത്തിൽ ഒരു സന്തോഷം ഉണ്ടായി. മറ്റൊന്നും കൊണ്ട് അല്ല ഞങ്ങൾക്ക് ഇന്ന് അപ്രതീക്ഷിതമായി ഒരു അതിഥിയെ കിട്ടി. അത് രമ്യ ഹരിദാസാണ്. നിങ്ങളുടെ സ്വന്തം പെങ്ങളൂട്ടി. ഞങ്ങളുടെ അനിയത്തിക്കുട്ടി. രമ്യ തിരുവനന്തപുരം സന്ദർശിക്കാൻ എത്തിയപ്പോഴാണ് ടെലഫോണിൽ വിളിച്ച് ഇവിടെ എത്തണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചതും അനിൽ അക്കര എംഎൽഎയൊടൊപ്പം ഇവിടെ എത്തിയതും. രാവിലെ ഞങ്ങളുടെ ഓഫീസിലെത്തിയ രമ്യ ഹരിദാസ് രണ്ട് മണിക്കൂറോളമാണ് ഇവിടെ ചിലവഴിച്ചത്. ഞങ്ങളുടെ വിശേഷങ്ങൾ തിരക്കിയും ചെറുപ്പം മുതലുള്ള തന്റെ വിശേഷങ്ങൾ പങ്ക് വയ്ച്ചുമാണ് മറുനാടനിൽ സമയം ചെലവാക്കിയത്.  

വിവാഹസ്വപ്‌നങ്ങൾ ഉൾപ്പടെ മറുനാടനുമായി അവർ പങ്കുവയ്ച്ചു.മറുനാടനിൽ അവർ ചിലവഴിച്ച സമയം ഞങ്ങൾക്കും വലിയ സന്തോഷം പകരുന്നതായിരുന്നു. അതിന്റെ കാരണം രമ്യ ഹരിദാസിന് ഞങ്ങൾ കൊടുത്ത പിന്തുണ ഏകപക്ഷീയമായിരുന്നു എന്നത് തന്നെ. ഇതിന് മുൻപ് ഞങ്ങളാരും അവരെ കണ്ടിട്ട്‌ പോലുമില്ല. ഇത്തരത്തിലൊരു നന്മമരം വെളിച്ചം തൂകുന്നു എന്നറിഞ്ഞപ്പോൾ ഒപ്പം നിന്നതാണ്. ഞങ്ങൾ മാത്രമല്ല അനേകംപേർ ഒപ്പം നിന്നു. മുഖ്യധാര മാധ്യമങ്ങൾ ഉൾപ്പടെ പിന്തുണയ്ച്ചുവെങ്കിലും ഞങ്ങളായിരുന്നു ഇത്തരമൊരു ക്യാമ്പയിൻ ആരംഭിച്ചത്. പികെ ബിജുവിനോട് ഞങ്ങൾക്ക് യാതോരു വിരോധവും ഉണ്ടായിരുന്നില്ല. രമ്യ ഹരിദാസിനോട് ആദ്യ ഘട്ടത്തിൽ ഒരു മമതയും ഉണ്ടായിരുന്നില്ല.

വ്യത്യസ്തമായി കണ്ട ഒരു രാഷ്ട്രീയത്തിന്റെ അതായത് കാലാകാലങ്ങളായി കണ്ട് വരുന്ന വ്യവസ്ഥാപിത രാഷ്ട്രീയകാരിൽ നിന്ന് വ്യത്യസ്തമായി സോഷ്യൽ ആക്റ്റിവിസ്റ്റ് പാവപ്പെട്ട ഒരു കുടുബത്തിൽ നിന്ന് വളർന്ന് വന്ന ഒരു കുട്ടിയുടെ മുന്നേറ്റം ഒരു സാമൂഹിക മുന്നേറ്റമായിട്ടാണ് കാണുന്നത്. അവർ പറഞ്ഞ ഓരോ ജീവിത അനുഭവങ്ങളും കേൾക്കുമ്പോൾ സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു. അവർ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുമ്പോൾ കോളനികൾ പോലുള്ള പ്രദേശങ്ങളിൽ കാണുന്ന പൂർത്തിയാകാത്തതും അടച്ചുറപ്പില്ലാത്തതുമായ വീടുകൾ കാണുമ്പോൾ തന്റെ ബാല്യമാണ് ഓർമ്മ വന്നത് എന്ന് അവർ പറയുന്നു.

ഏതാനം മാസങ്ങൾക്ക് മുൻപാണ് സർക്കാർ പദ്ധതിയിൽ നിന്ന് ഒരു വീട് പോലും കിട്ടുന്നത്. എംപിയായി കിട്ടുന്ന ശമ്പളം പോലും ആവശ്യത്തിന് ഉപയോഗിച്ച ശേഷം ബാക്കി തുക പൊതുപ്രവർത്തനത്തിന് ഉപയോഗിക്കണം എന്നാണ് അവർ ആഗ്രഹിക്കുന്നത്. തന്റെ മണ്ഡലത്തിൽ അല്ലാത്തവർ പോലും എത്തി വോട്ട് ചോദിച്ചുവെന്നും അങ്ങനെ എല്ലാവരോടും നന്ദി ഉണ്ടെന്നും അവർ പറയുന്നു. തന്റെ ശമ്പളത്തിൽ നിന്ന് കഞ്ഞിയും പയറും കഴിച്ചിട്ട് ബാക്കി തുക പാവങ്ങൾക്ക് എന്ന് പറയുമ്പോൾ തന്നെ അവരുടെ എളിമ വ്യക്തമാണ്. നന്ദി അറിയിക്കാൻ ഞങ്ങളെ കാണാൻ വന്നതിൽ വലിയ നന്ദിയുണ്ടെന്ന് കൂടി അറിയിക്കട്ടെ.

പിന്നീട് ജീവനക്കാരോട് ഉൾപ്പടെ സംസാരിച്ച അവർ തനിക്ക് തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് നൽകിയ അകമഴിഞ്ഞ പിന്തുണയ്ക്കും നന്ദി പറഞ്ഞു. രാഷ്ട്രീയം പോലും മറന്ന് തന്നെ പിന്തുണച്ചവർക്ക് രമ്യ ഹരിദാസ് നന്ദി പറഞ്ഞു. എല്ലാ ജീവനക്കാരടും സ്‌നേഹ സംഭാഷണം നടത്തിയ അവർ പാട്ടും പാടിയാണ് മടങ്ങിയത്. മറുനാടനിൽ എത്തിയ ശേഷം അവർ വിശദമായ തന്നെ അഭിമുഖവും നടത്തിയിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കാനുണ്ടായ സാഹചര്യം മുതൽ റെക്കൊഡ് ഭൂരിപക്ഷവുമായി ആലത്തൂരുകാർ ലോക്‌സഭയിലേക്ക് അയച്ച കാര്യം വരെ വിശദമായി തന്നെ പറഞ്ഞു. താൻ പൊതു പ്രവർത്തന രംഗ്തതേക്ക് എത്തിയതിനെ കുറിച്ചും എത്തരത്തിലാണ് ഇത് വരെ പ്രവർത്തിച്ചത് എന്നും ഇനി എംപി എന്ന നിലയിൽ എങ്ങനെയാണ് പ്രവർത്തിക്കുക തുടങ്ങിയ വിശദമായി തന്നെ അവർ മറുനാടൻ മലയാളിയോട് സംസാരിച്ചു. അഭിമുഖ പരിപാടിയായ ഷൂട്ട് അറ്റ് സൈറ്റിന്റെ ആദ്യ ഭാഗം ചുവടെ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP