Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202421Tuesday

നിഷാ രാമചന്ദ്രനെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചു

നിഷാ രാമചന്ദ്രനെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചു

സ്വന്തം ലേഖകൻ

വാഷിങ്ടൺ ഡി.സി.: കൺഗ്രഷ്ണൽ ഏഷ്യൻ പസ്ഫിക്ക് അമേരി്കകൻ കോക്കസ്(APAICS) എക്സിക്യൂട്ടീവ് ഡയറക്ടറായി ഇന്ത്യൻ അമേരിക്കൻ നിഷാ രാമചന്ദ്രനെ നിയമിച്ചു.ജൂലായ് 21നാണ് ഇതു സംബന്ധിച്ചു പ്രഖ്യാപനം ഉണ്ടായത്. ജൂലായ് 22 മുതൽ നിയമനം പ്രാബല്യത്തിൽ വരും.

1994 മെയ് 16ന് മുൻ യു.എസ്. കോൺഗ്രസ്മാൻ നോർമൻ മിനിറ്റ സ്ഥാപിച്ചതാണ് യു.എസ്. കോൺഗ്രസ് അംഗങ്ങൾ ഉൾപ്പെടുന്ന ഈ കോക്കസ്. പാർട്ടിക്കതീതമായി സ്ഥാപിക്കപ്പെട്ടതാണെങ്കിലും ഇതിലെ അംഗങ്ങൾ എല്ലാവരും ഡമോക്രാറ്റിക്ക് പാർട്ടിയിൽ പെട്ടവരാണ്. മുൻകാലങ്ങളിൽ ചുരുക്കം റിപ്പബ്ലിക്കൻ അംഗങ്ങളും ഇതിൽ ഉൾപ്പെട്ടിരുന്നു.

ഈസ്റ്റ് ഏഷ്യൻ, സൗത്ത് ഈസ്റ്റ് ഏഷ്യൻ, കോൺഗ്രസ് അംഗങ്ങളാണ് ഈ കോക്കസിലുള്ളത്. ഏഷ്യൻ അമേരിക്കൻ ചരിത്രം, അവരുടെ സംഭാവനകൾ തുടങ്ങിയവയെകുറിച്ചു ബോധവൽക്കരണം നടത്തുക എന്നതാണ് പ്രധാനലക്ഷ്യം. അതിനാവശ്യമായ നിയമനിർമ്മാണം നടത്തുക എന്നതും ഇവരുടെ ലക്ഷ്യമാണ്.

നാഷ്ണൽ കൗൺസിൽ ഓഫ് ഏഷ്യൻ പസഫിക്ക് അമേരിക്കൻസിലുള്ള മൂന്നു വർഷ പ്രവർത്തന പരിചയവും, നിരവധി ഏഷ്യൻ അമേരിക്കൻ ഗ്രൂപ്പുകളുമായുള്ള അടുത്ത ബന്ധവും നിഷയെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുന്നതിന് കാരണമായി. ദേശീസ് ഓഫ് പ്രോഗ്രസ് കൊഫൗണ്ടർ ഡയറക്ടർ കൂടിയാണ് നിഷ. ജോർജ് വാഷിങ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്നും പബ്ലിക് പോളസ്സിയിൽ ബിരുദാന്തരബിരുദം നേടിയുണ്ട്. നിഷയുടെ നിയമനത്തെ ഏഷ്യൻ അമേരിക്കൻ സമൂഹം സ്വാഗതം ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP