Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202431Friday

കൊ​ട്ടേ​ക്കാ​ട് മു​ത​ൽ ക​ഞ്ചി​ക്കോ​ട് വ​രെ​യു​ള്ള ഭാ​ഗ​ത്ത് രാ​ത്രി​യി​ൽ ട്രെ​യി​ന്റെ വേ​ഗ​ത കു​റ​യ്ക്കാ​ൻ തീ​രു​മാ​നം; കാട്ടാനയുടെ മരണത്തിൽ അടിയന്തര യോ​ഗം ചേർന്ന് വനംവകുപ്പും റെയിൽവേയും

കൊ​ട്ടേ​ക്കാ​ട് മു​ത​ൽ ക​ഞ്ചി​ക്കോ​ട് വ​രെ​യു​ള്ള ഭാ​ഗ​ത്ത് രാ​ത്രി​യി​ൽ ട്രെ​യി​ന്റെ വേ​ഗ​ത കു​റ​യ്ക്കാ​ൻ തീ​രു​മാ​നം; കാട്ടാനയുടെ മരണത്തിൽ അടിയന്തര യോ​ഗം ചേർന്ന് വനംവകുപ്പും റെയിൽവേയും

സ്വന്തം ലേഖകൻ

പാ​ല​ക്കാ​ട്: കൊ​ട്ടേ​ക്കാ​ട് മു​ത​ൽ ക​ഞ്ചി​ക്കോ​ട് വ​രെ​യു​ള്ള ഭാ​ഗ​ത്ത് രാ​ത്രി​യി​ൽ ട്രെ​യി​ന്റെ വേ​ഗ​ത കു​റ​യ്ക്കാ​ൻ തീ​രു​മാ​നം. വ​നം വ​കു​പ്പി​ലേ​യും റെ​യി​ൽ​വേ​യി​ലേ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. കാ​ട്ടാ​ന​ക​ൾ സ്ഥി​ര​മാ​യി ട്രെ​യി​നി​ടി​ച്ച് ച​രി​യു​ന്ന സാഹചര്യത്തിലാണ് തീരുമാനം.

നി​ല​വി​ൽ ട്രെ​യി​ന്റെ വേ​ഗ​ത 45 കി​ലോ​മീ​റ്റ​ർ എ​ന്ന​ത് 35 കി​ലോ​മീ​റ്റ​ർ ആ​യി കു​റ​ക്കാ​നാ​ണ് തീ​രു​മാ​നം. ക​ഞ്ചി​ക്കോ​ട് മു​ത​ൽ മ​ധു​ക്ക​ര വ​രെ​യു​ള്ള ഭാ​ഗ​ത്ത് നി​ല​വി​ലു​ള്ള വേ​ഗ​ത​യാ​യ മ​ണി​ക്കൂ​റി​ൽ 45 കി​ലോ​മീ​റ്റ​ർ എ​ന്ന​ത് തു​ട​രും. റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പം സൗ​രോ​ർ​ജ​വേ​ലി നിർമ്മിക്കും. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ 4.60 കോ​ടി രൂ​പ ചെ​ല​വി​ൽ 600 സൗ​രോ​ർ​ജ വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കാ​ൻ റെ​യി​ൽ​വേ ന​ട​പ​ടി സ്വീ​ക​രി​ക്കും.

വ​നം വ​കു​പ്പും ബി​എ​സ്എ​ൻ​എ​ല്ലും ചേ​ർ​ന്ന് എ​ഐ കാ​മ​റ​ക​ൾ ഉ​പ​യോ​ഗി​ച്ച് ആ​ന​ക​ളു​ടെ സ​ഞ്ചാ​ര വി​വ​ര​ങ്ങ​ൾ മു​ൻ​കൂ​ട്ടി മ​ന​സി​ലാ​ക്കി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP