Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202402Thursday

വാടക തർക്കത്തിൽ കൊല്ലപ്പെട്ടത് ഇരിങ്ങാലക്കുടയിൽ സൂരജ്; മദ്യപാന തർക്കം ജീവനെടുത്തത് ചെന്ദ്രാപ്പിന്നി സ്വദേശി സുരേഷിന്റേത്; തിരുവോണനാളിൽ തൃശൂരിൽ രണ്ട് കൊലപാതകം

വാടക തർക്കത്തിൽ കൊല്ലപ്പെട്ടത് ഇരിങ്ങാലക്കുടയിൽ സൂരജ്; മദ്യപാന തർക്കം ജീവനെടുത്തത് ചെന്ദ്രാപ്പിന്നി സ്വദേശി സുരേഷിന്റേത്; തിരുവോണനാളിൽ തൃശൂരിൽ രണ്ട് കൊലപാതകം

സ്വന്തം ലേഖകൻ

തൃശൂർ: തിരുവോണ ദിനത്തിൽ തൃശൂർ ജില്ലയെ ഞെട്ടിച്ച് രണ്ട് കൊലപാതകങ്ങൾ. വാടകയെ ചൊല്ലിയായിരുന്നു ഇരിങ്ങാലക്കുടയിലുണ്ടായ കൊലപാതകം . വീട്ടുടമയുടെയും സംഘത്തിന്റെയും വീട് കയറിയുള്ള ആക്രമണത്തിൽ മനപ്പടി ശശീന്ദ്രന്റെ മകൻ സൂരജ് മരിച്ചു.

വീട്ടുടമസ്ഥനും വീട് വാടകയ്ക്കെടുത്ത ശശീന്ദ്രനും തമ്മിൽ തർക്കമുണ്ടായിരുന്നു. വീട്ടുടമ ബലമായി വീടൊഴിപ്പിക്കാനെത്തിയതോടെ ശശീന്ദ്രനും കുടുംബത്തിനും മർദ്ദനമേൽക്കുകയായിരുന്നു. മർദ്ദനമേറ്റ സൂരജ് മരണമടഞ്ഞു, ഗുരുതരമായി പരിക്കേറ്റ ശശീന്ദ്രൻ ചികിത്സയിലാണ്. പ്രതികളെ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. സ്വരൂപ് എന്നൊരാളും മർദ്ദനമേറ്റ് ചികിത്സയിലാണ്.

രണ്ടാമത്തെ കൊല നടന്നത് മദ്യപാനത്തിനൊടുവിലാണ്. ചെന്ദ്രാപ്പിന്നി സ്വദേശി സുരേഷ്(52) ബന്ധു അനൂപിന്റെ കുത്തേറ്റ് മരിച്ചു. ഇവർ തമ്മിൽ മുൻപും തർക്കമുണ്ടായിരുന്നു. ഇതിനിടെ വീട്ടിലേക്ക് സുരേഷിനെ ക്ഷണിച്ചുവരുത്തിയ അനൂപ് ഇയാളുമൊത്ത് മദ്യപിച്ചു.

മദ്യപാനത്തിനിടെ തർക്കമുണ്ടാകുകയും അനൂപ് കത്തിയെടുത്ത് സുരേഷിന്റെ കഴുത്തിൽ നിരവധി തവണ കുത്തി കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ പൊലീസ് പിടികൂടിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP