Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആലുവയിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം;  അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്ന് ബാലാവകാശ കമ്മിഷൻ

ആലുവയിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം;  അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്ന് ബാലാവകാശ കമ്മിഷൻ

സ്വന്തം ലേഖകൻ

 തിരുവനന്തപുരം: ആലുവയിൽ ആറു വയസ്സുകാരിയെ ബന്ധുവായ യുവതി പീഡിപ്പിച്ചെന്ന പരാതിയിൽ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ഉത്തരവിട്ടു. ആലുവ എടത്തല പൊലീസ് പോക്‌സോ വകുപ്പുകൾ ചുമത്തി രജിസ്റ്റർചെയ്ത കേസിൽ പ്രതിയെ അറസ്റ്റുചെയ്യുകയോ അന്വേഷണം നടത്തുകയോ ചെയ്തിട്ടില്ലെന്ന മാതാപിതാക്കളുടെ പരാതിയിലാണ് കമ്മിഷൻ ഉത്തരവ്.

പരാതിക്കാർ നേരത്തേ അതൃപ്തി രേഖപ്പെടുത്തിയതിനെ തുടർന്ന് കേസിന്റെ അന്വേഷണം എടത്തല പൊലീസിൽനിന്ന് ഡിവൈ.എസ്‌പി. ഓഫീസിലെ എസ്‌ഐ.ക്ക് നൽകിയെങ്കിലും ഇതുവരെ കുട്ടിയിൽനിന്ന് മൊഴിയെടുക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ലെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടി.

എറണാകുളം ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി കുട്ടിയെ സന്ദർശിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മിഷൻ ചെയർമാൻ കെ.വി.മനോജ്കുമാർ, അംഗം കെ.നസീർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് ഉത്തരവായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP