Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202403Friday

ഓക്സിജൻ പാഴാക്കാതെ ഉപയോഗിക്കണം; അടിയന്തര പ്രാധാന്യമില്ലാത്ത ഓപറേഷനുകൾ ഒഴിവാക്കണം; സ്വകാര്യ ആശുപത്രികൾക്ക് മാർഗനിർദ്ദേശം

ഓക്സിജൻ പാഴാക്കാതെ ഉപയോഗിക്കണം; അടിയന്തര പ്രാധാന്യമില്ലാത്ത ഓപറേഷനുകൾ ഒഴിവാക്കണം; സ്വകാര്യ ആശുപത്രികൾക്ക് മാർഗനിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ജില്ലയിലെ കൃത്യമായ ഓക്സിജൻ വിതരണത്തിനായി സ്വകാര്യ ആശുപത്രികൾ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി പുറത്തിറക്കി. 

അടിയന്തിര പ്രാധാന്യമില്ലാത്ത ഓപറേഷനുകൾ ആശുപത്രികൾ പരമാവധി ഒഴിവാക്കണം. ഇത്തരം ഓപറേഷനുകൾ നടക്കുന്നുവെങ്കിൽ അതിന്റെ വിവരങ്ങൾ മുൻകൂട്ടി ഓക്സിജൻ വാർ റൂമിൽ അറിയിക്കണം

ഓക്സിജൻ വിതരണവും ഉപയോഗവുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ ദിവസവും പരിശോധിക്കുകയും നിരീക്ഷിക്കുകയും വേണം. ഓക്സിജൻ പാഴാക്കാതെ കൃത്യമായി ഉപയോഗത്തിൽ വരുത്തണം. ചോർച്ചയിലൂടെയോ മറ്റു തരത്തിലോ പാഴാകാതെ ശ്രദ്ധിക്കണം.

സ്വകാര്യ ആശുപത്രികളിൽ റാപിഡ് സേഫ്റ്റി ഓഡിറ്റ് ടീമിന്റെ പരിശോധനയുണ്ടാകും. അതിനാൽ സ്വകാര്യ ആശുപത്രികൾ കൃത്യമായി മാനദണ്ഡങ്ങൾ പാലിക്കണം. സംഘത്തിന്റെ പരിശോധനകളുമായി ആശുപത്രികൾ സഹകരിക്കുകയും ഒരു നോഡൽ ഓഫീസറെ ഇതിനായി നിയമിക്കുകയും വേണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP