Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202402Thursday

ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്ന് പറഞ്ഞ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട് സി.പി.ഒ മുങ്ങി; അവസാന ടവർ ലൊക്കെഷൻ തെങ്കാശി

ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്ന് പറഞ്ഞ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട് സി.പി.ഒ മുങ്ങി; അവസാന ടവർ ലൊക്കെഷൻ തെങ്കാശി

ശ്രീലാൽ വാസുദേവൻ

കൊടുമൺ: ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്ന് പറഞ്ഞ് കഴുത്തിൽ കുടുക്കിട്ട് നിൽക്കുന്ന പടം ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത ശേഷം ഫോണും ഓഫ് ചെയ്ത് പൊലീസുകാരൻ മുങ്ങി. കൊടുമൺ സ്റ്റേഷനിലെ സിപിഒയാണ് ഫേസ്‌ബുക്കിൽ ആത്മഹത്യാ ഭീഷണി മുഴക്കിയ ശേഷം ഒളിവിൽ പോയത്. ഇന്നലെ അർധരാത്രിയോടെയാണ് ഇയാൾ ഫേസ് ബുക്ക് പോസ്റ്റിട്ടത്. അതിന് ശേഷം ഫോൺ ഓഫ് ചെയ്യുകയായിരുന്നു.

അവസാന ടവർ ലൊക്കേഷൻ കാണിച്ചിരിക്കുന്നത് തെങ്കാശിയിലാണെന്നും തമിഴ്‌നാട് പൊലീസിനെ വിവരം അറിയിച്ചിട്ടുണ്ടെന്നും അടൂർ ഡിവൈ. എസ്‌പി ആർ. ജയരാജ് പറഞ്ഞു. സഹപ്രവർത്തകരായ ചില ഉദ്യോഗസ്ഥർക്കെതിരെ വിമർശനം ഉന്നയിച്ചു കൊണ്ടായിരുന്നു സിപിഒ ആത്മഹത്യ കുറിപ്പെഴുതിയത്.

അതേസമയം വള്ളിക്കോട് സ്വദേശിനിയോട് കഴിഞ്ഞ 28 ന് മോശമായി പെരുമാറി എന്ന പരാതിയിൽ ഇയാൾക്കെതിരേ അടൂർ ഡിവൈ.എസ് പി അന്വഷണം നടത്തി വരികയാണ്. ബസ് കാത്തു നിന്ന യുവതിയെ വിരട്ടി ഫോൺ നമ്പർ വാങ്ങിയ ശേഷം വാട്‌സാപ്പിൽ മെസേജ് അയച്ച് ശല്യപ്പെടുത്തിയതിന് എസ് പിക്കാണ് പരാതി ലഭിച്ചത്.

പൊലീസുകാരുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ മുൻപും ഇയാൾ ആത്മഹത്യാ ഭീഷണി മുഴക്കിയിട്ടുണ്ട്. പല തവണ അച്ചടക്ക നടപടിയും നേരിട്ട ഉദ്യോഗസ്ഥനാണ് വീണ്ടും വിവാദ നായകനായിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP