Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202422Wednesday

പറവകൾക്ക് ദാഹജലം ഒരുക്കി മാധ്യമ പ്രവർത്തകരും

സ്വന്തം ലേഖകൻ

ആലുവ: വേനൽ ചൂടിൽ വലയുന്ന പറവകൾക്ക് ദാഹജലം ഒരുക്കുന്ന പദ്ധതിയിലേക്ക് മാധ്യമ പ്രവർത്തകരും അണിചേർന്നത് സ്തുത്യർഹമെന്ന് പ്രശസ്ത ഗാന്ധിയൻ ശ്രീമൻ നാരായണൻ പറഞ്ഞു. ആലുവ ഗാന്ധിസ്‌ക്വയറിൽ നടന്ന കേരള ജേർണലിസ്റ്റ്‌സ് യൂണിയൻ സ്ഥാപകദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ 12 വർഷത്തെ പ്രവർത്തനഫലമായി 1,55000 മൺപാത്രങ്ങൾ കേരളത്തിന് അകത്തും പുറത്തുമായി വിതരണം ചെയ്ത് കഴിഞ്ഞെന്നും പരിസ്ഥിതി പ്രവർത്തകൻ കൂടിയായ ശ്രീമൻ നാരായണൻ അറിയിച്ചു. ജനറൽ സെക്രട്ടറി കെ സി സ്മിജന് മൺപാത്രം കൈമാറി പദ്ധതി ശ്രീമൻ നാരായണൻ ഉദ്ഘാടനം ചെയ്തു.

മെയ് 1 ന് കെ ജെ യു 24 മത് സ്ഥാപക ദിനം, മെയ് 3 മാധ്യമ സ്വാതന്ത്ര്യ ദിനം എന്നിവയോടനുബന്ധിച്ചാണ് ആലുവ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീമൻ നാരായണൻ ആവിഷ്‌ക്കരിച്ച 'പറവകൾക്ക് ദാഹജലം' പദ്ധതി നടപ്പിലാക്കുന്നത്. മാധ്യമ പ്രവർത്തകർ വീടുകളിലും ഓഫീസുകളിലും പദ്ധതി നടപ്പിലാക്കും.

മേഖല പ്രസിഡന്റ് എസ് എ രാജൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ സി സ്മിജൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സോഷ്യൽ മീഡിയ കൺവീനർ ബോബൻ ബി കിഴക്കേത്തറ, ആലുവ മീഡിയ ക്ലബ്ബ് പ്രസിഡന്റ് ജോസി പ്രി ആൻഡ്രൂസ്, വനിതാ വിങ് അംഗം ജിഷ ബാബു, മേഖല സെക്രട്ടറി എം പി നിത്യൻ, സാബു പരിയാരത്ത്, എ എ സഹദ്, അജ്മൽ കാമ്പായി, അനന്തു ഹരി, ദാവൂദ് ഖാദർ എന്നിവർ പ്രസംഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP