Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202424Monday

പെരിയാറിൽ രാസമാലിന്യം: മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി; അന്വേഷണത്തിന് നിർദ്ദേശം നൽകി ജില്ലാ കളക്ടർ

പെരിയാറിൽ രാസമാലിന്യം: മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി; അന്വേഷണത്തിന് നിർദ്ദേശം നൽകി ജില്ലാ കളക്ടർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പെരിയാറിൽ രാസമാലിന്യം കലർന്നതിനെ തുടർന്ന് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തിൽ അന്വേഷണത്തിന് നിർദ്ദേശം നൽകി എറണാകുളം ജില്ലാ കളക്ടർ എൻഎസ്‌കെ ഉമേഷ്. ഫോർട്ട് കൊച്ചി സബ്കളക്ടർക്കാണ് അന്വേഷണ ചുമതല. സംയുക്ത അന്വേഷണം നടത്തി ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ കളക്ടർ നിർദ്ദേശം നൽകി. മലിനീകരണ നിയന്ത്രണ ബോർഡിനു വീഴ്ച ഉണ്ടെങ്കിൽ നടപടിയെടുക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. കർഷകർക്കുള്ള നഷ്ടപരിഹാരത്തിലും ഉടൻ തീരുമാനം ഉണ്ടാകും.

പെരിയാറിൽ രാസമാലിന്യം കലർന്നതിനെ തുടർന്നാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത്. രാത്രിയിലാണ് മീനുകൾ ചത്തുപൊന്തുന്നത്. പെരിയാറിൽ കൊച്ചി എടയാർ വ്യവസായ മേഖലയിലാണ് ദാരുണസംഭവം. മത്സ്യകൃഷി ഉൾപ്പെടെ നടത്തിയ കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. പാതാളം റെഗുലേറ്റർ കം ബ്രിഡ്ജിനോട് ചേർന്നുള്ള ഭാഗങ്ങളിലാണ് ചത്ത മത്സ്യങ്ങളെ കൂട്ടത്തോടെ കണ്ടത്. ശക്തമായ മഴക്കിടെ വ്യവസായ ശാലകളിൽ നിന്ന് പുഴയിലേക്ക് രാസമാലിന്യങ്ങൾ ഒഴുക്കിയതിനെ തുടർന്ന് മത്സ്യങ്ങൾ ചത്തതെന്നാണ് പ്രാഥമിക നിഗമനം. മാലിന്യം ഒഴുക്കിയതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

മത്സ്യങ്ങൾ ചത്തു പൊങ്ങിയ സംഭവം വാർത്തയായതിന് പിന്നാലെ ആരോഗ്യവിഭാഗം പരിശോധന നടത്തിയിരുന്നു. വരാപ്പുഴ മാർക്കറ്റിലാണ് പൊലീസും പഞ്ചായത്ത് ആരോഗ്യവിഭാഗവും പരിശോധന നടത്തിയത്. സ്ഥലത്ത് എംഎൽഎ ടിജെ വിനോദ് സന്ദർശനം നടത്തി. വളരെ ദൗർഭാഗ്യകരമായ സാഹചര്യമാണെന്നും കമ്പനികളുടെ നടപടി കുറ്റകരമായതെന്നും എംഎൽഎ പറഞ്ഞു. ഏത് കമ്പനിയാണ് നിയമലംഘനം നടത്തിയതെന്ന് കണ്ടുപിടിക്കണം. മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും ഫിഷറീസ് മന്ത്രിക്കും കത്തയക്കും. മത്സ്യകർഷകർക്ക് കോടികളുടെ നഷ്ടമാണ് ആകെ ഉണ്ടായിരിക്കുന്നത്. മത്സ്യ കർഷകർക്ക് നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും എംഎൽഎ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP