Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

സർക്കാർ ഉദ്യോഗസ്ഥയെന്ന ഗെറ്റപ്പിൽ സുരഭിയുടെ ഡീലിങ് കണ്ടാൽ ആരും വീഴും! ഹൈക്കോടതി സ്റ്റേനോഗ്രാഫർ ആണെന്നും ഓഫീസ് അസിസ്റ്റന്റ് ജോലി തരപ്പെടുത്താമെന്ന് പറഞ്ഞ് യുവതി കൈപ്പറ്റിയത് 5.95 ലക്ഷം രൂപ; കേസിൽ അറസ്റ്റിലായ ശേഷം ജാമ്യം കിട്ടിയപ്പോൾ മുങ്ങിയ യുവതിയെ കൈയോടെ പൊക്കി കോയിപ്രം പൊലീസ്

സർക്കാർ ഉദ്യോഗസ്ഥയെന്ന ഗെറ്റപ്പിൽ സുരഭിയുടെ ഡീലിങ് കണ്ടാൽ ആരും വീഴും! ഹൈക്കോടതി സ്റ്റേനോഗ്രാഫർ ആണെന്നും ഓഫീസ് അസിസ്റ്റന്റ് ജോലി തരപ്പെടുത്താമെന്ന് പറഞ്ഞ് യുവതി കൈപ്പറ്റിയത് 5.95 ലക്ഷം രൂപ; കേസിൽ അറസ്റ്റിലായ ശേഷം ജാമ്യം കിട്ടിയപ്പോൾ മുങ്ങിയ യുവതിയെ കൈയോടെ പൊക്കി കോയിപ്രം പൊലീസ്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: സർക്കാർ ജീവനക്കാരി ചമഞ്ഞ് വ്യാജരേഖകൾ ചമച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ യുവതി പിടിയിൽ. കോഴിക്കോട് കുറ്റിക്കാട്ടൂർ ആനക്കുഴിക്കര ഇടയപാടത്ത് കൃഷ്ണൻകുട്ടിയുടെ മകൾ സുരഭികൃഷ്ണയാണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്.

അരുവിക്കര ചെറിയകോന്നി പറക്കോണം പ്രിൻസ് വിലാസത്തിൽ പ്രസാദ് മോസസി (29)ന്റെ പരാതിയിൽ അറസ്റ്റിലായ സുരഭി കോടതിയിൽ നിന്ന് ജാമ്യം കിട്ടിയ ശേഷം മുങ്ങുകയായിരുന്നു. ഹൈക്കോടതി സ്റ്റേനോഗ്രാഫർ ആണെന്ന് പറഞ്ഞ് 5.95 ലക്ഷം രൂപയാണ് ഇവർ തട്ടിയെടുത്തത്. ഹൈക്കോടതിയിൽ ഓഫീസ് അസിസ്റ്റന്റായി ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് പല തവണയായി പ്രിൻസിൽ നിന്ന് പണം കൈപ്പറ്റി.

പുല്ലാട് കേരള ഗ്രാമീൺ ബാങ്ക് അക്കൗണ്ടിൽ നിന്നും 2020 മെയ്‌ 27 ന് 9000 രൂപയും ഒക്ടോബർ ഏഴി ന് 3,45,250 രൂപയും വാങ്ങി. കൂടാതെ ഒരു ലക്ഷം നേരിട്ടും വാങ്ങി. സഹോദരന്മാർക്കും സുഹൃത്തിനും ഡ്രൈവറുടെ ഒഴിവിലേക്ക് ജോലി തരപ്പെടുത്തി നൽകാമെന്ന് വാക്കുനൽകി 1.50 ലക്ഷം രൂപയും അക്കൗണ്ടിലേക്ക് വാങ്ങി. കേസിൽ അറസ്റ്റിലായപ്രതി ജാമ്യമെടുത്ത ശേഷം മുങ്ങി.

തുടർന്ന് പ്രതിക്കെതിരെ കോടതി വാറന്റ് പുറപ്പെടുവിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ യുവതിയെ കോഴിക്കോട്ടെ വാടകവീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. പ്രിൻസിന് പണം തിരികെ നൽകുന്നതിനായി ആറു ലക്ഷം രൂപയുടെ വണ്ടിച്ചെക്ക് കൊടുത്തു. ജോലിയിൽ നിയമിച്ചതായുള്ള വ്യാജ നിയമന ഉത്തരവുകൾ വാട്സാപ്പ് വഴി അയച്ചുകൊടുത്തും പ്രതി പറ്റിക്കുകയായിരുന്നു. തിരുവല്ല ഡിവൈ എസ് പി ടി രാജപ്പൻ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ, പ്രതി ജാമ്യമെടുത്തശേഷം ഒളിവിൽ പോവുകയാണുണ്ടായത്.

കോയിപ്രം പൊലീസ് ഇൻസ്പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇപ്പോൾ പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അറസ്റ്റ് ചെയ്ത സംഘത്തിൽ എസ് ഐ അനൂപ്, പൊലീസുദ്യോഗസ്ഥരായ ഷെബി എം എ, സുജിത്, അഭിലാഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP