Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മുൻ മന്ത്രി ശിവകുമാറിന്റെ ഭാര്യയുടെ പേരിൽ ആൽത്തറ എസ് ബി ഐ ബാങ്കിൽ ഉള്ള ലോക്കർ ഫ്രീസ് ചെയ്ത് വിജിലൻസ്; ഈയാഴ്ച ലോക്കർ തുറന്ന് പരിശോധിന; നിർണായക രേഖകൾ ലോക്കറിൽ ഉണ്ടെന്ന് സംശയിച്ച് അന്വേഷണ സംഘം; കീ കളഞ്ഞു വെന്ന മൊഴി കളവാണന്ന് സംശയം; 600 കോടിയുടെ നിർമ്മൽ ചിട്ടിഫണ്ട് തട്ടിപ്പു ഉടമ നിർമ്മലനുമായുള്ള ശിവകുമാറിന്റെ ബന്ധത്തിലും വിജിലൻസ് അന്വേഷണം

മുൻ മന്ത്രി ശിവകുമാറിന്റെ ഭാര്യയുടെ പേരിൽ ആൽത്തറ എസ് ബി ഐ ബാങ്കിൽ ഉള്ള ലോക്കർ ഫ്രീസ് ചെയ്ത് വിജിലൻസ്; ഈയാഴ്ച ലോക്കർ തുറന്ന് പരിശോധിന; നിർണായക രേഖകൾ ലോക്കറിൽ ഉണ്ടെന്ന് സംശയിച്ച് അന്വേഷണ സംഘം; കീ കളഞ്ഞു വെന്ന മൊഴി കളവാണന്ന് സംശയം; 600 കോടിയുടെ നിർമ്മൽ ചിട്ടിഫണ്ട് തട്ടിപ്പു ഉടമ നിർമ്മലനുമായുള്ള ശിവകുമാറിന്റെ ബന്ധത്തിലും വിജിലൻസ് അന്വേഷണം

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം. അനധികൃത സ്വത്ത് സമ്പാദന കേസിലെ അന്വേഷണത്തിന്റെ ഭാഗമായി മുൻ മന്ത്രി ശിവകുമാറിന്റെ വീട്ടിൽ റെയ്ഡ് നടത്തിയപ്പോഴാണ് എസ് ബി ഐ യുടെ വെള്ളയമ്പലം ആൽത്തറ ശാഖയിൽ ഭാര്യ സിന്ധുവിന്റെ പേരിൽ ലോക്കർ ഉണ്ടെന്ന കാര്യം വിജിലൻസ് സ്ഥീരീകരിക്കുന്നത്. എന്നാൽ ലോക്കറിന്റെ താക്കോൽ എത്ര ആവിശ്യപ്പെട്ടിട്ടും കളഞ്ഞു പോയെന്ന മറുപടിയാണ് ശിവകുമാറും ഭാര്യയും നല്കിയത്. പണ്ട് ഉപയോഗിച്ചിരുന്ന ലോക്കർ ആണെന്നും ഇതിൽ ഇപ്പോൾ ഒന്നും സൂക്ഷിച്ചിട്ടില്ലന്നും ഭാര്യ നല്കിയ മൊഴി വിജിലൻസ് രേഖപ്പെടുത്തി.

ഈ മൊഴിയിൽ വിശ്വാസം വരാത്തതുകൊണ്ടാണ് ലോക്കർ തുറന്ന് പരിശോധിക്കാൻ വിജിലൻസ് തീരുമാനിച്ചത്. ഇതിന്റെ ആദ്യ പടിയായി ലോക്കർ ഉടമ തുറക്കുന്നത് അനുവദിക്കാതിരിക്കാൻ ഫ്രീസു ചെയ്യാനായി വിജിലൻസ്് എസ് ബി ഐ ബാങ്കിന്റെ മാനേജർക്ക് കത്ത് നല്കി. അടുത്ത ദിവസങ്ങളിൽ ബാങ്കിന്റെ കൈവശമുള്ള ഡ്യൂപ്ലിക്കേറ്റ് കീ ഉപയോഗിച്ച് ലോക്കർ വിജിലൻസ് തുറന്ന് പരിശോധിക്കും. 600കോടിക്ക് മേൽ ചിട്ടി തട്ടിപ്പ് നടത്തിയ നിർമ്മൽ ചിട്ടിഫണ്ട് ഉടമ നിർമ്മലനുമായി ശിവകുമാറിനുള്ള ബന്ധവും ഇടപാടുകളും വിജിലൻസ് പരിശോധിക്കും. ഇത് സംബന്ധിച്ച് ചില തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചുവെന്നാണ് സൂചന.

നിർമ്മലന്റെ ഫണ്ട് റെയ്സ് ചെയ്യുന്നവരിൽ ഒരാൾ ശിവകുമാർ ആയിരുന്നുവെന്ന ആക്ഷേപങ്ങൾ വിജിലൻസ് മുഖവിലയ്ക്ക് എടുത്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇപ്പോൾ ജാമ്യത്തിൽ തമിഴ്‌നാട്ടിൽ കഴിയുന്ന നിർമ്മലനെയും അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും. ശിവകുമാറിന്റെ രണ്ടാമത്തെ മകൾക്ക് തൃശൂർ അമല മെഡിക്കൽ കോളേജിൽ അഡ്‌മിഷൻ ലഭിച്ചതും വിജിലൻസ് പരിശോധിക്കും. എൻ ആർ ഐ ക്വാട്ടയിലാണ് അഡ്‌മിഷൻ നേടിയത്. ശിവകുമാർ എൻ ആർ ഐ അല്ല. ഈ സാഹചര്യത്തിൽ എങ്ങനെയാണ് എൻ ആർ ഐ ക്വാട്ടയിൽ അഡ്‌മിഷൻ കിട്ടിയതെന്നതാണ് വിജിലൻസ് അന്വേഷിക്കുന്നത്. കോളേജിലെത്തി മാനേജ്മെന്റിലെ പ്രമുഖരുടെ മൊഴിയെടുക്കാനും തെളിവെടുക്കാനുമാണ് പദ്ധതി. ഇതിന്റെ ഭാഗമായി അടുത്ത ദിവസങ്ങളിൽ അന്വേഷണ സംഘം തൃശൂരിലേക്ക് പുറപ്പെടും.

ഒന്നാം പ്രതി ശിവകുമാറിന്റെയും രണ്ടാംപ്രതി എം.എസ് രാജേന്ദ്രന്റെയും വീട്ടിൽ നിന്ന് നിർണായക രേഖകൾ ലഭിച്ചതായാണ് വിവരം. ശിവകുമാറിന്റെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവരുടെ ബാങ്ക് ഇടപാടുകളും വിജിലൻസ് സംഘം പരിശോധിക്കും. ഇതിനായി ബാങ്കുകൾക്ക് ഇന്ന് കത്ത് നൽകും. വിജിലൻസ് പരിശോധനയ്ക്ക് മുമ്പ് ലോക്കറുകൾ തുറക്കരുതെന്ന് ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബിനാമി പേരിൽ ശിവകുമാർ വാങ്ങിയ സ്ഥലങ്ങൾ സംബന്ധിച്ച് വിവരങ്ങൾ ലഭിച്ചതായാണ് സൂചന. ഇക്കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്.

ഇതിനിടെ കേസ് അന്വേഷിക്കുന്ന സംഘത്തെ കഴിഞ്ഞ ദിവസം വിപുലീകരിച്ചു. രണ്ട് ഇൻസ്‌പെക്ടർമാർ ഉൾപ്പെടെ പത്തുപേരാണ് അന്വേഷണ സംഘത്തിലുള്ളത്. അന്വേഷണ സംഘത്തിൽ ഓഡിറ്ററെയടക്കം ഉൾപ്പെടുത്തിയിട്ടുണ്ട്. ശിവകുമാർ ഉൾപ്പെടെ നാലു പേരുടെയും സ്വത്തു വിവരങ്ങൾ പ്രത്യേകമായി അന്വേഷിക്കാനാണ് തീരുമാനം. ശിവകുമാർ സുഹൃത്തുക്കളുടെയും ഡ്രൈവറുടെയും പേരിൽ ബിമാനി സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്. ഇതിനാണ് ഓഡിറ്ററെ കൂടി ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചത്.

ശിവകുമാറിന്റെ വീട്ടിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ അമ്പത് പവന്റെ സ്വർണ്ണവും 30,000 രൂപയും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. അതിന് അപ്പുറത്തേക്ക് പണമൊന്നും കിട്ടിയില്ല. എന്നാൽ രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. ശിവകുമാറിനെ ചോദ്യം ചെയ്ത് കൂടുതൽ വ്യക്തതയുണ്ടാക്കാനാണ് തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP