Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202405Sunday

തട്ടിപ്പ് ഡിവൈഎസ്‌പി ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോം ധരിച്ച്; യുവതിയുടെ നേതൃത്വത്തിലുള്ള സംഘം വർഷങ്ങളായി നടത്തുന്ന തട്ടിപ്പിനിടയിൽ പിടയിലായിട്ടും പരിപാടി നിർത്തിയില്ല; ഒടുവിൽ പണിപാളിയത് കായംകുളം കൊച്ചുണ്ണിയുടെ നാട്ടിൽ

തട്ടിപ്പ് ഡിവൈഎസ്‌പി ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോം ധരിച്ച്; യുവതിയുടെ നേതൃത്വത്തിലുള്ള സംഘം വർഷങ്ങളായി നടത്തുന്ന തട്ടിപ്പിനിടയിൽ പിടയിലായിട്ടും പരിപാടി നിർത്തിയില്ല; ഒടുവിൽ പണിപാളിയത് കായംകുളം കൊച്ചുണ്ണിയുടെ നാട്ടിൽ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: പൊലീസ് ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ സത്രീ ഉൾപ്പെടെ അഞ്ചംഗ സംഘം ഒടുവിൽ പൊലീസ് പിടിയിലായി. പൊലീസിൽ ജോലി തരപ്പെടുത്തി നൽകും എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഉദ്യോഗാർത്ഥികളിൽ നിന്നും പണം കൈക്കലാക്കുന്നതായിരുന്നു സംഘത്തിന്റെ രീതി. 

കോട്ടയം പനച്ചിക്കാട് കൊല്ലാട് വട്ടക്കുന്നിൽ വീട്ടിൽ ഷൈമോൻ.പി. പോൾ(40), എറണാകുളം മുളവുകാട് പൊന്നാരി മംഗലത്ത് മുളവുകാട് പുളിത്തുറ വീട്ടിൽ മനു ഫ്രാൻസിസ് (27), ആലപ്പുഴ കലവൂർ മാരാരിക്കുളം തെക്ക് കുളവാക്കിൽ വീട്ടിൽ മനു (25), കോട്ടയം അയ്മനം ഒളശയിൽ ചെല്ലിത്തറ വീട്ടിൽ ബിജോയ് മാത്യു (20), പത്തനംതിട്ട പെരുമ്പെട്ടി കണ്ടത്തിങ്കൽ വീട്ടിൽ സോണി തോമസ് (24) എന്നിവരെയാണ് കായംകുളം ചേരാവള്ളിയിൽ നിന്ന് ഇന്നലെ വൈകിട്ടോടെ അറസ്റ്റ് ചെയ്തത്. താമരക്കുളം സ്വദേശിയുടെ പരാതിയിലാണ് സംഘം പിടിയിലായത്. കായംകുളം സിഐ പി.കെ.സാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ അറസ്റ്റു് ചെയ്തത്.

ട്രാഫിക് ട്രെയിനിങ് ഫോഴ്‌സ് എന്ന പേരിൽ പൊലീസ് സേനയിലേക്ക് ട്രാഫിക് ഗാർഡന്മാർക്ക് പരിശീലനം നൽകുന്നതിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്. അയ്യായിരം മുതൽ പതിനായിരം രൂപ വരെയാണ് ഒരാളിൽ നിന്ന് ഈടാക്കിയിരുന്നത്. ഗാർഡ്, ഓഫീസ് സ്റ്റാഫ്, ഡ്രൈവർ എന്നീ നിയമനങ്ങൾ ഉറപ്പ് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്.

രണ്ടുമാസം മുൻപ് കായംകുളം ചേരാവള്ളിയിലെ ഇരുനില കെട്ടിടം വാടയ്‌ക്കെടുത്തശേഷം റിക്രൂട്ടിങ് ആരംഭിക്കുകയായിരുന്നു. താമരക്കുളം സ്വദേശിയിൽ നിന്ന് ഓഫീസ് സ്റ്റാഫ് നിയമനത്തിന് 5000 രൂപ വാങ്ങി. ജോലി ലഭിക്കാത്തതിനെ തുടർന്ന് കായകുളം സിഐക്ക് പരാതി നൽകി. തുടർന്നാണ് സംഘം അറസ്റ്റിലായത്. ഡിവൈ.എസ്‌പി, സിഐ എന്നീ റാങ്കിലുള്ളവരുടെ യൂണിഫോം ധരിച്ചായിരുന്നു തട്ടിപ്പ് നടത്തിവന്നത്.2018ൽ കോട്ടയം ഈസ്റ്റ് സ്റ്റേഷനിൽ സംഘത്തിനെതിരെ സമാന സംഭവത്തിന് കേസെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP