Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202421Tuesday

ഒരു മാസം മുൻപ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാർ കത്തി; ഇന്നു പുലർച്ചെ വീടിനും ബൈക്കിനും തീയിട്ടു; ദുരൂഹത മാറാതെ റാന്നി പെരുനാട്ടിലെ തീ പിടുത്തങ്ങൾ

ഒരു മാസം മുൻപ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാർ കത്തി; ഇന്നു പുലർച്ചെ വീടിനും ബൈക്കിനും തീയിട്ടു; ദുരൂഹത മാറാതെ റാന്നി പെരുനാട്ടിലെ തീ പിടുത്തങ്ങൾ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: റാന്നി പെരുനാട്ടിൽ ഒരു വ്യക്തിയുടെ വീടിനും വാഹനങ്ങൾക്കും തീ പിടിച്ചു കത്തി നശിച്ചതിൽ ദുരൂഹത. പെരുനാട് പേഴുമ്പാറ രാജ്ഭവനം രാജ്കുമാറിന്റെ വീടിനും വാഹനത്തിനുമാണ് വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെ തീ പിടിച്ചത്. ഒരു മാസം മുൻപ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഇദ്ദേഹത്തിന്റെ കാറും കത്തി നശിച്ചിരുന്നു.

വെള്ളിയാഴ്ച പുലർച്ചെ വീടും മുറ്റത്തിരുന്ന ബൈക്കും കത്തിനശിക്കുമ്പോൾ ആരും അവിടെയുണ്ടായിരുന്നില്ല. മണ്ണെണ്ണ ഒഴിച്ചതിന് ശേഷം തീ കൊളുത്തുകയായിരുന്നു. വീട് ഭാഗികമായും മുറ്റത്തിരുന്ന ബൈക്ക് പൂർണമായും കത്തി നശിച്ചു. രാജ്കുമാറും അമ്മയും മാത്രമാണ് വീട്ടിൽ താമസം. ഇവർ സഹോദരിയുടെ ആറന്മുളയിലെ വീട്ടിലായിരുന്നു.

വീട് കുത്തി തുറന്നു വീട് മുഴുവൻ മണ്ണെണ്ണ തളിച്ചാണ് തീ ഇട്ടത്. രാജ്കുമാർ പേഴുംപാറ ജങ്ഷനിൽ ടിവി റിപ്പയറിങ് കട നടത്തുകയാണ്. കഴിഞ്ഞ മാർച്ചിലാണ് ഇദ്ദേഹത്തിന്റെ കാർ റോഡരുകിൽ കത്തി നശിച്ചത്. ഷോർട്ട് സർക്യൂട്ട് കാരണമാണ് കത്തിയതെന്ന് അന്ന് രാജ്കുമാർ സംശയം പ്രകടിപ്പിച്ചിരുന്നു. വീടിനും വാഹനത്തിനും ഉണ്ടായ തീ ഫയർഫോഴ്സ് എത്തി അണച്ചു. പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. വീടിനുള്ളിലെ കിടക്കകളും ഫർണിച്ചറുകളും കത്തിനശിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP