Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

പ്രതികളെ കൊണ്ട് മണ്ണുനീക്കി മൃതദേഹം പുറത്തെടുപ്പിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; കുട്ടികളോട് മൃതദേഹം പുറത്തെടുക്കാൻ ആജ്ഞാപിക്കുകയും സ്വയം വീഡിയോ പിടിക്കുകയും ചെയ്യുന്ന ഇൻസ്പെക്ടറുടെ ദൃശ്യങ്ങൾ വിവാദമായി; കൊടുമൺ കൊലപാതകക്കേസിൽ ആദ്യഘട്ട അന്വേഷണത്തിൽ വീഴ്ച വരുത്തിയ എസ്എച്ച്ഓയെ സംഘത്തിൽ നിന്ന് നീക്കിയേക്കും; അടൂർ ഡിവൈഎസ്‌പിക്ക് അന്വേഷണ ചുമതല

പ്രതികളെ കൊണ്ട് മണ്ണുനീക്കി മൃതദേഹം പുറത്തെടുപ്പിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; കുട്ടികളോട് മൃതദേഹം പുറത്തെടുക്കാൻ ആജ്ഞാപിക്കുകയും സ്വയം വീഡിയോ പിടിക്കുകയും ചെയ്യുന്ന ഇൻസ്പെക്ടറുടെ ദൃശ്യങ്ങൾ വിവാദമായി; കൊടുമൺ കൊലപാതകക്കേസിൽ ആദ്യഘട്ട അന്വേഷണത്തിൽ വീഴ്ച വരുത്തിയ എസ്എച്ച്ഓയെ സംഘത്തിൽ നിന്ന് നീക്കിയേക്കും; അടൂർ ഡിവൈഎസ്‌പിക്ക് അന്വേഷണ ചുമതല

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: നാടുനടുക്കിയ കൊടുമൺ കൊലപാതക കേസിന്റെ അന്വേഷണം അടൂർ ഡിവൈഎസ്‌പി ജവഹർ ജനാർഡിന് കൈമാറി ജില്ലാ പൊലീസ് മേധാവി കെജി സൈമൺ ഉത്തരവ് പുറപ്പെടുവിച്ചു. ആദ്യഘട്ട അന്വേഷണത്തിൽ വീഴ്ച വരുത്തിയ കൊടുമൺ പൊലീസ് ഇൻസ്പെക്ടർ ശ്രീകുമാറിനെ പുതിയ സംഘത്തിൽ നിന്നൊഴിവാക്കിയേക്കും. എന്നാൽ, ടീമിൽ മാറ്റമില്ലെന്നും ചുമതല ഡിവൈഎസ്‌പിക്ക് കൈമാറുകയാണ് ചെയ്തിരിക്കുന്നതെന്നും എസ്‌പി അറിയിച്ചു.

കേസിന്റെ അന്വേഷണം തുടങ്ങിയത് മുതൽ എസ്എച്ച്ഓ ആയ ശ്രീകുമാറിന്റെ ഭാഗത്ത് നിന്ന് വീഴ്ചയാണ് ഉണ്ടായത്. പ്രതികളെ കൊണ്ട് മണ്ണുനീക്കി മൃതദേഹം പുറത്തെടുപ്പിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കുട്ടികളോട് മൃതദേഹം പുറത്തെടുക്കാൻ ആജ്ഞാപിക്കുകയും സ്വയം വീഡിയോ പിടിക്കുകയും ചെയ്യുന്ന ഇൻസ്പെക്ടറുടെ ദൃശ്യങ്ങൾ വിവാദമായി. ഇതോടെ ബാലാവകാശ കമ്മിഷൻ പൊലീസ് ഇൻസ്പെക്ടർക്ക് എതിരേ കേസ് എടുത്തു. പ്രതിഭാഗം അഭിഭാഷകർ ഇൻസ്പെക്ടർക്ക് എതിരേ പരാതിയുമായി ശിശുക്ഷേമ സമിതിയെ സമീപിക്കുകയും ചെയ്തു. ഇതോടെ മാനസികമായി തകർന്ന ഉദ്യോഗസ്ഥർ പിന്നീട് നടത്തിയ നീക്കങ്ങൾ എല്ലാം തിരിച്ചടിച്ചു.

അതിലൊന്നായിരുന്നു പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടു കൊണ്ടുള്ള അപേക്ഷ നൽകിയത്. ആദ്യം നൽകിയ അപേക്ഷ നടപടി ക്രമങ്ങൾ പാലിച്ചില്ലെന്ന് പറഞ്ഞ് മജിസ്ട്രേറ്റ് തിരിച്ചയച്ചു. ഇന്നലെ നൽകിയ അപേക്ഷ കോടതി തള്ളുകയും ചെയ്തു. കൊലയ്ക്ക് ഉപയോഗിച്ച ആയുധമായ കല്ല് കണ്ടെത്താൻ വേണ്ടി പ്രതികളെ കസ്റ്റഡിയിൽ വിടണം എന്നായിരുന്നു അപേക്ഷയിൽ പറഞ്ഞിരുന്നത്. എന്നാൽ, കല്ല് കണ്ടെത്തിയതായി റിമാൻഡ് നോട്ടിൽ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ തള്ളിയത്. ഇത്രയും ബാലിശമായ അപേക്ഷ തയാറാക്കിയത് പൊലീസ് സേനയ്ക്കും നാണക്കേടുണ്ടായി. ഇതിനിടെ സിപിഎമ്മിന്റെ സമ്മർദവും കേസ് ലഘൂകരിക്കുന്നതിന് ഉണ്ടായതായി പറയുന്നു. അതേസമയം, കോടതി അനുവദിച്ചതിൻ പ്രകാരം ഇന്ന് എസ്എച്ച്ഒ കൊല്ലം ജുവനൈൽ ഹോമിലെത്തി പ്രതികളുടെ മൊഴിയെടുത്തു. നാളെ അടൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ പുതിയ ടീമിനെ തെരഞ്ഞെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP