Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202403Friday

ജനാധിപത്യത്തിന് നിരക്കാത്ത തീരുമാനമാണ് കേന്ദ്രം നടപ്പിലാക്കിയത്; അധികാരം ദുർവിനിയോഗം ചെയ്ത നടപടി ഭരണഘടനയ്ക്ക് ഭീഷണി ഉയർത്തുന്നത്; കാശ്മീരിൽ നടന്നത് രാജ്യത്ത് എവിടെ വേണമെങ്കിലും സംഭവിക്കാം; ധൃതി പിടിച്ച് ബില്ലിൽ ഒപ്പ് വെച്ച രാം നാഥ് കോവിന്ദ് ഫക്രുദ്ദീൻ അലിയെ ഓർമിപ്പിച്ചുവെന്ന് രാമചന്ദ്ര ഗുഹ

ജനാധിപത്യത്തിന് നിരക്കാത്ത തീരുമാനമാണ് കേന്ദ്രം നടപ്പിലാക്കിയത്; അധികാരം ദുർവിനിയോഗം ചെയ്ത നടപടി ഭരണഘടനയ്ക്ക് ഭീഷണി ഉയർത്തുന്നത്; കാശ്മീരിൽ നടന്നത് രാജ്യത്ത് എവിടെ വേണമെങ്കിലും സംഭവിക്കാം; ധൃതി പിടിച്ച് ബില്ലിൽ ഒപ്പ് വെച്ച രാം നാഥ് കോവിന്ദ് ഫക്രുദ്ദീൻ അലിയെ ഓർമിപ്പിച്ചുവെന്ന് രാമചന്ദ്ര ഗുഹ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി ജനാധിപത്യത്തിന് നിരക്കുന്നതല്ലെന്ന് പ്രശസ്ത ചരിത്രകാരൻ രാമചന്ദ്രൻ ഗുഹ. ഇത് കാശ്മീരിന്റെ പ്രശ്‌നമായി മാത്രം കണക്കാക്കാനാകില്ല. ഭരണകൂടത്തിനുള്ള അധികാരം ദുരുപയോഗം ചെയ്ത അവസ്ഥയെക്കുറിച്ചാണ് നമ്മൾ ചിന്തിക്കേണ്ടത്. കാശ്മീരികളുടെ നല്ലതിന് എന്ന രീതിയിൽ നടപ്പിലാക്കിയ ഈ തീരുമാനം പൗരത്വം സംബന്ധിച്ച ഒരു വിഷയം മാത്രമായിരുന്നില്ല. 1.2 കോടി കാശ്മീരി ജനങ്ങളെ ബന്ധികളാക്കിയ ശേഷമാണ് ഈ പദ്ധതി നടപ്പിലാക്കിയത്.

അധികാരം ഏത് രീതിയിലും ഉപയോഗിക്കാമെന്ന സാഹചര്യം നിലനിൽക്കുന്ന അവസ്ഥയിൽ ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കാൻ ഉണർന്നിരുന്നില്ലെങ്കിൽ കാശ്മീരിൽ സംഭവിച്ചത് രാജ്യത്ത് എവിടെ വേണമെങ്കിലും നടക്കാമെന്നും രാമചന്ദ്ര ഗുഹ പറഞ്ഞു. വളരെ പെട്ടെന്ന് കാശ്മീർ വിഷയം സംബന്ധിച്ച ബില്ലിൽ ഒപ്പു വെച്ച് രാം നാഥ് കോവിന്ദിന്റെ തീരുമാനത്തേയും അദ്ദേഹം നിശിതമായി വിമർശിച്ചു. രാം നാഥ് കോവിന്ദിന്റെ നടപടി ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരുന്ന സമയത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഫക്രുദ്ദീൻ അലിയുടെ തീരുമാനത്തിന് സമാനമാണ് എന്നായിരുന്നു.

ഏതെങ്കിലും നിർണായക വിഷയത്തിൽ ബിൽ വരികയാണെങ്കിൽ അത് പരിഗണിക്കാനും ആവശ്യമെങ്കിൽ മാറ്റങ്ങൾ നിർദ്ദേശിക്കാനും തിരിച്ചയയ്ക്കാനും രാഷ്ട്രപതിക്ക് അധികാരമുണ്ട്. കാശ്മീരിൽ മുഴുവൻ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും മുൻ മുഖ്യമന്ത്രിമാരെ അടക്കം വീട്ടുതടങ്കലിൽ ആക്കുകയും വാർത്താ വിനിമയ സംവിധാനങ്ങൾ നിറുത്തലാക്കുകയും ചെയ്ത സാഹചര്യത്തിൽ പ്രത്യേകിച്ചും സ്പീക്കർ ബില്ലിന്മേൽ തന്റെ അധികാരം പ്രയോഗിക്കണമായിരുന്നു. എന്നാൽ വിവേകമില്ലാതെയാണ് രാഷ്ട്രപതി ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 'ഒരു സംസ്ഥാനത്തെ മുഴുവൻ അടച്ചുപൂട്ടി, മുൻ മുഖ്യമന്ത്രിമാരെയെല്ലാം കസ്റ്റഡിയിലെടുത്തശേഷം ആ സംസ്ഥാനത്തേയും ജനങ്ങളേയും ബാധിക്കാവുന്ന ഒരു തീരുമാനം എടുക്കുന്നതിനെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു? അവരുടെ കാശ്മീരല്ലാതെ അടുത്തത് നമ്മുടെ കർണാടകയാണെങ്കിൽ എന്തായിരിക്കും അവസ്ഥ?' എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

അസാധാരണമായ നടപടിക്രമങ്ങളിലൂടെയാണ് ആർട്ടിക്കിൾ 370 സർക്കാർ റദ്ദാക്കിയത്. രാഷ്ട്രപതി നേരത്തെ തന്നെ ഒപ്പുവെച്ച ഉത്തരവുമായാണ് അമിത് ഷാ സഭയിലേക്ക് എത്തിയത്. പൊതുവെ പാർലമെന്റ് പാസാക്കുന്ന ഉത്തരവിൽ രാഷ്ട്രപതി ഒപ്പ് വെക്കുന്നതാണ് ഒരു നിയമമായി മാറുന്നത്. എന്നാൽ രാഷ്ട്രപതിയുടെ പ്രത്യേക വിവേചനാധികാരം ഉപയോഗിച്ചാണ് ഈ് ബിൽ അവതരിപ്പിച്ചത്. ബിൽ അവതരിപ്പിച്ചതിനെ തുടർന്ന് സഭയിൽ കനത്ത പ്രതിഷേധങ്ങളാണ് ഉയർന്ന് വന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP